Chapter Title : ഗൗരീനാദം [അണലി]
എന്നൊരു മറുപടി കിട്ടി .
വേറൊന്നും കൊണ്ടല്ല ഞാൻ ക്ലീൻ ചെയ്യണ്ട എന്ന് പറഞ്ഞത് ,അവിടെ എക്കെ വെല്ല സിഗ്രെറ്റ് കുറ്റിയും കണ്ടാൽ അത് മതി ഉപദേശിച്ചു കൊല്ലാൻ.
ഞാൻ സ്റ്റെപ്പുകൾ ഒരു താളത്തിൽ ചാടി ഇറങ്ങാൻ തുടങ്ങി. ഞങ്ങളുടെ വീട് മൂന്ന് നില ആണ് . ഏറ്റവും മുകളിത്തെ നിലയിൽ 2 ബെഡ്റൂം ,ഒരു ഹാൾ ,2 ബാൽക്കണി . അതിൽ ഒരു മുറിയിൽ ആണ് എന്റെ കുടിയിരുപ്പു ,രണ്ടാമത്തേതു ഡേവിഡ് ഇന്റെ മുറി ആണ് . ഡേവിഡ്' എന്റെ ചേട്ടൻ ഇപ്പോൾ ഇറ്റലിയിൽ ആണ് കക്ഷി.
രണ്ടാമത്തെ നിലയിൽ എത്തിയപ്പോൾ ഒരു മുറി മാത്രം തുറന്നു കിടക്കുന്നു ഞാൻ അതിലേക്കു മെല്ലെ കേറി ഒരു കോണിൽ പുതപ്പിൽ മൂടി ഇരുന്ന് ബുക്കിൽ കണ്ണ് ഓടിക്കുന്ന ജെന ,എന്റെ അനിയത്തി.
അവളുടെ മേശയിൽ ഇരുന്ന കാപ്പി ഗ്ലാസ് എടുത്തു ഞാൻ ചുണ്ടോടു അടുപ്പിച്ചു
'എന്തുവാ ഏട്ടാ ഈ കാണിക്കുന്നേ ,വേണേൽ കാപ്പി ഇട്ടു തരാൻ പറ ' അവൾ ഉറക്കെ പറഞ്ഞു.
'എനിക്ക് ഇപ്പോൾ പോണം നീ കുറച്ചു നേരം കഴിഞ്ഞു കുടിച്ചാൽ മതി .ഇവിടെ ചുമ്മാ ഇരുപ്പല്ലേ ' ഞാൻ ഒരു ചെറിയ ചിരിയോടെ പറഞ്ഞിട്ട് റൂമിന് വെളിയിലേക്കു നടന്നു .
'ഏട്ടൻ പിന്നെ മല മറിക്കാൻ പോകുവാണല്ലോ ' അവളുടെ ശബ്ദം വീണ്ടും പുറകിൽ കേൾകാം , ഞാൻ അത് ഗൗനിക്കാതെ സ്റ്റെപ് ഇറങ്ങി ഗ്രൗണ്ട് ഫ്ലോറിൽ എത്തി നേരെ അടുക്കള ലക്ഷ്യം ആക്കി നടന്നു .
അമ്മയും ഹരിത ആന്റിയും കൂടി
💬 Comments
View all comments