0%

Chapter Title : ഗൗരീനാദം [അണലി]

Author : അണലി Read All Parts 1.5K
പരദൂക്ഷണം എക്കെ പറഞ്ഞു കുക്കിംഗ് ആണ് . ഹരിത ആന്റി ഒരു 35 വയസ്സുള്ള ഇരു നിറത്തിൽ ഒരു സുന്ദരി, അമ്മയുടെ ഒരു അകന്ന ബന്ധുവാണ് ഒരു ബൈക്ക് ആക്സിഡന്റിൽ കെട്ടിയോൻ മൂന്ന് വര്ഷം മുൻപ് മരിച്ചപ്പോൾ ഇവിടെ അല്ലറ ചില്ലറ സഹായം എക്കെ ചെയ്തു അമ്മയുടെ കൂടെ അങ്ങ് കൂടി.
ഞാൻ കാപ്പി ഗ്ലാസ്സ് അവിടെ വെച്ച് ഫ്രിഡ്ജിന്റെ മുകളിൽ നിന്ന് ജീപ്പിന്റെ താക്കോലും,പുറകിൽ നിന്ന് ഡബിൾ ബാരൽ 12 ഗേജ് ഷോട്ട് ഗണും എടുത്തു പുറത്തേക്കു നടന്നു. സോഫയിൽ അച്ഛൻ ഇരുപ്പുണ്ട് വെള്ള മുണ്ടും, തേച്ചു വടി പോലെ ഇരിക്കുന്ന വെള്ള കദറും ഇട്ടു വെളുത്ത മീശ പിരിച്ചു കാലും മേൽ കാലും വെച്ച്, പശു അയവിറക്കുന്ന പോലെ മുറുക്കാനും ചവച് വലതു കൈകൊണ്ടു എന്തോ എഴുതുന്നുണ്ട് കക്ഷി ,ഇടതു കൈ ചുമ്മാ നരച്ചു നീണ്ട താടിയിൽ തലോടുന്നു . സോഫയുടെ അടുത്ത് അച്ഛന്റെ ഡ്രൈവർ/ പി.എ ആന്റണി ചേട്ടനും മറ്റു മൂന്ന് മധ്യ വയസ്കരും. അവരുടെ വെള്ള വസ്ത്രവും ഭാവവും എക്കെ കണ്ടപ്പോൾ രാഷ്ട്രീയകാർ ആണെന്ന് മനസിലായി ,എന്തോ പിരിവാണ് . എന്നെ കണ്ടപ്പോൾ മൂന്ന് പേരും ചിരിച്ചു കാണിച്ചു . ഞാൻ മറുപടി എന്നോണം ഒരു പുഞ്ചിരി തൂകി . 'പിള്ളേരെ എക്കെ കുഞ്ഞിലേ കണ്ടതാ ' അതിൽ ഉയരം കുറഞ്ഞ ഒരു കഷണ്ടി പറഞ്ഞു. 'ഇതു രണ്ടാമത്തേത് അല്ലെ അച്ചായോ ?' വേറൊരുത്തൻ അച്ഛനെ നോക്കി ചോദിച്ചു . വായിൽ ഇട്ടു ചവച്ചോണ്ടിരുന്ന മുറുക്കാൻ നിലത്തു നിന്ന് ഒരു കോളാമ്പി

💬 Comments

View all comments