0%

Chapter Title : ഗൗരീനാദം [അണലി]

Author : അണലി Read All Parts 1.5K
ഉയർത്തി അതിൽ തുപ്പി, ആന്റണി ചേട്ടൻ കൊടുത്ത തോർത്തിൽ ചുണ്ടു തുടച്ചു അച്ഛൻ പ്രൗഡ ഗാംഭീര്യ സ്വരത്തിൽ മൊഴിഞ്ഞു 'അതെ മൂത്തവൻ അങ്ങ് ഇറ്റലിയിലാ ,ഡോക്ടറാ...... ഇവനാ ഇപ്പോൾ ഇവിടുത്തെ തോട്ടം എക്കെ നോക്കുന്നെ .എനിക്ക് എവ്ട്ന്നാ സമയം' 'ഒവ്വ' കഷണ്ടി തല കുനിച്ചു പറഞ്ഞു. 'ഇന്ന് തേനി മാരിമുത്തു ഒരു 16 ലോഡ് ചാണകം കൊടുത്തു വിടും, അതു കുമളിയിലെ എസ്റ്റേറ്റിൽ ഇറക്കണം.' എഴുതിക്കൊണ്ടിരുന്ന ചെക്ക് ലീഫ് നടുവേ മടക്കി കഷണ്ടിയെ ഏല്പിച്ചു കൊണ്ട് എന്നെ നോക്കി അച്ഛൻ പറഞ്ഞു. 'മ്മ്മ്' ഞാൻ മൂളി 'എന്ത് കുമ് ,നിന്റെ അണ്ണാക്കിൽ എന്താ പഴം കുത്തി വെച്ചേക്കുന്നോ...... കഴിഞ്ഞ തവണത്തെ പോലെ കമ്പോസ്റ്റിൽ ഇട്ടു പഴകിയ ചാണകം ആണേൽ തിരിച്ചു കൊടുത്തു വിട്ടേക്ക് ...... മകനു മനസ്സിലായോ?' 'മനസ്സിലായി' ഞാൻ പറഞ്ഞു തീർത്തു നോക്കിയപ്പോൾ റൂമിൽ നിന്ന എല്ലാരും എന്നെ നോക്കി ചെറുതായി ചിരിക്കുന്നു. എനിക്കു വിഷമം ആയെന്നു മനസ്സിലാക്കിയ അച്ഛൻ ചിരി അടക്കാൻ ബുദ്ധിമുട്ടുന്ന ആന്റണി ചേട്ടനെ നോക്കി ചോദിച്ചു ' ഇവിടെ ചിരിക്കാൻ ആനകുത്തി ചത്തു പോയ നിന്റെ അപ്പൻ ഔറാച്ചൻ തുണി ഇല്ലാതെ നില്പുണ്ടോ' കേട്ടതും റൂമിലെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു. 'ഇല്ലായെ' ആന്റണി ചേട്ടൻ പറഞ്ഞു. ഞാൻ വീടിനു വെളിയിലേക്കു ഇറങ്ങി. നല്ല പൊളപ്പൻ തണുപ്പ്, പല്ലുകൾ കൂട്ടി ഇടിച്ചു ശബ്ദിക്കാൻ തുടങ്ങി , ഞാൻ കൈപ്പത്തി കൂട്ടി തിരുമ്മി വീടിന്റെ പുറകിൽ ഉള്ള പാർക്കിംഗ് സ്പേസിലോട്ടു നടന്നു. 'റൂബൻ കുഞ്ഞേ' പുറകിൽ നിന്നും ഓടി വന്നു തോട്ടക്കാരൻ അപ്പുണ്ണി

💬 Comments

View all comments