0%

Chapter Title : ഗൗരീനാദം [അണലി]

Author : അണലി Read All Parts 1.5K
ചേട്ടൻ എന്റെ മുൻപിൽ നിന്നു. 'മോർണിംഗ് മിസ്റ്റർ അപ്പുണി' ഞാൻ പുള്ളിടെ തോളിൽ കൈ വെച്ച് പറഞ്ഞു. 'ഞാൻ പറഞ്ഞ കാര്യം എന്തായി?' പുള്ളി പ്രിതീക്ഷയോടെ ചോദിച്ചു. 'എക്കെ ശെരിയാക്കാം' ഞാൻ തല ആട്ടി പറഞ്ഞു. പുള്ളി ഒരു ദീർഖ നിശ്വാസം വിട്ട് പറഞ്ഞു 'എനിക്ക് ചോദിക്കാൻ കുഞ്ഞേ ഉള്ളു'. ഞാൻ ഒരു ചെറിയ പുഞ്ചിരി തൂകി എന്റെ മഹിന്ദ്ര താർ crDE ടെ അടുത്തേക്ക് നടന്നു. അവൾ മഞ്ഞിൽ കുളിച്ചു എന്നെ കാത്തിരിക്കുന്നത് പോലെ തോന്നി. തോക്ക് പുറകിൽ ഇട്ടു ആ കറുത്ത സുന്ദരിയുടെ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നപ്പോളേക്കും മറ്റൊരാൾ ഓടി വന്നു വണ്ടിയിൽ കേറി, എന്റെ ബെല്ല ഞങ്ങളുടെ 4 വളർത്തു നായകളിൽ വെച്ചും എന്റെ പ്രിയപ്പെട്ടവൾ ,ഒരു ഉശിരൻ റോട്ടവെയ്ലർ. ഞങ്ങൾ പതുക്കെ യാത്ര തുടങ്ങി.
ഒരു അഞ്ചു മിനിറ്റ് ഓടിയപ്പോൾ വീടിന്റെ മെയിൻ ഗേറ്റ് എത്തി, ഗേറ്ററിനോട് ചേർന്ന മുറിയിൽ സെക്യൂരിറ്റി റോണക് ഭായ് ഫോണിൽ കുത്തികൊണ്ടു ഇരിക്കുന്നു.ഞാൻ കൈ ആട്ടി 'റോണക് ഭായ്' എന്ന് വിളിച്ചു. ഫോണിൽ നിന്നും കണ്ണെടുക്കാതെ കൈ പൊക്കി ' റൂബൻ സാഹിബ് ' എന്നും പറഞ്ഞു ഗേറ്ററിന്റെ സ്വിച്ച് ഞെക്കി. ചെറിയ വിമ്മിഷ്ട്ട ശബ്ദം പുറപ്പെടുവിച്ചു കൊണ്ടവൾ നടുവേ പിളർന്നു മതിലിന്റെ ഉള്ളിലേക്ക് പിൻവലിഞ്ഞു. എന്റെ താർ ആ ഗേറ്റ് ഒരുക്കി കൊടുത്ത വിടവിലൂടെ റോഡിലേക്ക് ഇറങ്ങി. എന്റെ പേര് റൂബൻ ജെയിംസ് കരുവാകാപ്പൻ, ഇടുക്കിയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ തലപ്പത്തു ഉള്ള കരുവാകാപ്പൻ കുടുംബത്തിലെ ജെയിംസ് സാമുവൽ കരുവാക്കാപ്പന്റെയും പാലാകാരി അച്ചായത്തി

💬 Comments

View all comments