0%

Chapter Title : ഗൗരീനാദം [അണലി]

Author : അണലി Read All Parts 1.5K
അഗന്സ് ജെയിംസ് കരുവാകാപ്പന്റെയും ആറ് മകളിൽ രണ്ടാമത്തെ പുത്രൻ. ബ്രിട്ടീഷ് ഭരണ കാലത്താണ് മുങ്ങിയ മാമോദീസാടെയും,അറിയാവുന്ന എ.ബി.സി.ഡി ടേം ബലത്തിൽ വല്യച്ഛന്റെ അച്ഛൻ തോമസ് ഭാര്യ എലിസബേത്തിനേം കൂട്ടി ഇടുക്കിയിൽ വരുന്നത്. കട്ടുറുമ്പു തൊട്ടു കടുവ വരെ ഉള്ള ഹൈറേഞ്ചിൽ മുണ്ടും മടക്കി കുത്തി മണിനോടും മനുഷ്യനോടും മല്ലിട്ടു കണ്ണെത്താ ദൂരത്തോളും ഭൂമി തോമസ് പിടിച്ചെടുത്തു .ഓപിയം മാറ്റി ഹൈറേഞ്ചിൽ തേയില വന്നപ്പോളേക്കും തോമസിനും എലിസബെത്തിനും ദൈവം 11 മക്കളെ നൽകി.മക്കൾ പല ഇടങ്ങളിലായി ചിതറിയപ്പോൾ ഏറ്റവും ഇളയ പുത്രൻ സാമുവൽ ഹൈറേഞ്ചിൽ തന്നെ നിന്നു, വയസ്സ് അറിയിച്ചപ്പോൾ തോമസും എലിസബത്തും കൂടി മകന് മറിയം എന്നൊരു സുന്ദരി കൊച്ചിനെ കെട്ടിച്ചു കൊടുത്തു.മറിയത്തിന്റെ സൗന്ദര്യവും ഇടുക്കിയുടെ മനം കുളിർക്കുന്ന തണുപ്പും കൂടി ആയപ്പോൾ മറിയവും പെറ്റു ഒന്നിന് പുറകെ ഒന്നായി ഒൻപതു എണ്ണത്തെ. അവരുടെ സന്തോഷം അധികം നീണ്ടില്ല ലോകം മൊത്തം ബാധിച്ച ഇൻഫ്ലുൻസ പനി മദ്രാസിൽ നിന്ന് ഇന്ത്യ മൊത്തം വ്യാപിച്ചപ്പോൾ ഹൈറേഞ്ചിലും വന്നു. സാമുവലിന്റെ 5 മക്കളെ കൊണ്ടുപോയ ദീനം മറിയത്തെ കൂടി അങ്ങു വിളിച്ചു. സാമുവൽ തളർന്നെങ്കിലും തന്റെ മക്കൾ ജെയിംസിനും ,റോസ്ലിനും ,കത്രീനക്കും ,ആനിക്കും വേണ്ടി ജീവിച്ചു. ജെയിംസ് കാര്യപ്രാപ്തി ആയപ്പോൾ തേയില മാറ്റി കൃഷി കാപ്പികുരുവും,കുരുമുളകും ,നെല്ലും ആക്കി,ഇതുകണ്ട് മകന് കാര്യപ്രാപ്തി ആയെന്ന് മനസ്സിലാക്കിയ സാമുവൽ ബ്രോക്കർ സന്തോഷ് മുഖേന മകന് വധുവായി പാലായിലെ മുന്തിയ പാറകുന്നേൽ കുടുംബത്തിലെ അഡ്വ. ഈപ്പൻ ജോസെഫിന്റെം, ഡോളി ഈപ്പന്റെയും മൂത്ത മകൾ ആഗ്നെസിനെ ഉറപ്പിച്ചു. സാമ്പത്തികത്തിലും,കുടുംബ പാരമ്പര്യത്തിലും ഒത്ത ബന്ധം കിട്ടിയ സന്തോഷത്തിൽ

💬 Comments

View all comments