0%

Chapter Title : ഗൗരീനാദം [അണലി]

Author : അണലി Read All Parts 1.5K
മൌണ്ട് കാർമേൽ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തു .ചേർന്ന് രണ്ട് ആറഴ്ച കഴിഞ്ഞപ്പോൾ ആന്റണി ചേട്ടനും കാര്യസ്ഥൻ വേണു ചേട്ടനും വന്നു എനിക്ക് വീണ്ടും ഒരു അനിയൻ ഉണ്ടായി എന്നും നാട്ടിൽ പോകാം എന്നും പറഞ്ഞു. അമ്മ നേരെത്തെ തന്നെ പറഞ്ഞാരുന്നു പെൺകൊച്ചു ആണേൽ ഡോളി എന്നിടണം എന്ന് ,എങ്കിലേ പ്രേസേവിക്കത്തൊള്ളൂ പോലും പക്ഷെ വിഥി അമ്മെയെ പരാജയപ്പെടുത്തി . തല പോയാലും അപ്പൻ കൊച്ചിന് ഈപ്പൻ എന്ന് പേര് ഇടില്ല എന്നറിയാവുന്ന അമ്മ ഒതുങ്ങി. അങ്ങനെ ഡേൻ ജെയിംസ് കരുവാകാപ്പൻ ജനിച്ചു. വീട്ടിൽ ഒരു നേഴ്സറി തുടങ്ങാൻ ഉള്ള ആൾ ആയപ്പോൾ അപ്പൻ കാപ്പി എക്കെ വെട്ടി പറിച്ചു എലം ഇട്ടു. ഇടുക്കിയിലെ തണുപ്പും, ഡോളി എന്ന പേരിൽ ഒരു കൊച്ചു വേണം എന്ന അമ്മയുടെ ആഗ്രഹവും എല്ലാം കൂടി അപ്പനെ പരാജയപ്പെടുത്തി, അമ്മ വീണ്ടും പ്രെസവിച്ചു ...... ഞങ്ങളുടെ റൂയിസൻ ജെയിംസ് കരുവാകാപ്പൻ വന്നു. ഡോക്ടർ 'ഇതൊരു പണി ആകെണ്ട ജെയിംസ് മുതലാളി ,ഇപ്പോൾ തന്നെ വൈഫ് വീക്ക് ആണ് ഇനി ഒരു തവണ കൂടി പ്രെഗ്നന്റ് ആയാൽ കോംപ്ലിക്കേഷൻ വരും' എന്നു പറഞ്ഞപ്പോൾ ഡോക്ടറിന്റെ അമ്മ തൃശൂരു ഉള്ള തറവാട്ടിൽ ഇരുന്നു നിറുത്താതെ തുമ്മി എങ്കിലും എന്റെ അച്ഛൻ വീട്ടിലെ ജനസംഖ്യ പോളിങ് കൂട്ടുന്ന പരുപാടി നിർത്തി. റോഡിലെ ചെളിയിൽ എന്റെ വണ്ടിയുടെ ടയർ ചുമ്മാ കിടന്നു കറങ്ങിയത് എന്നെ സ്വബോധത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. ഭൂമിയോടു മല്ലിടാതെ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി കുറച്ചു കല്ല് എടുത്തു ടയറിന്റെ ഫ്രണ്ടിൽ ഇട്ടിട്ടു വണ്ടി

💬 Comments

View all comments