0%

Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Author : Guest Author Read All Parts 5.7K

ചെറിയമ്മാവനോടായി പറഞ്ഞു.

"ആഹ്ഹ ഏട്ടാ ഇറങ്ങാം "

ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി ഏട്ടന്റെ ഇനോവയിൽ കേറി. ഏട്ടനാണ് ഡ്രൈവിംഗ് സീറ്റിൽ കൂടെ വല്യമ്മാവനും ഉണ്ട് ഫ്രണ്ടിൽ.അമ്മയും ഇളയമ്മാവനും നടുക്കും ഞാനും ചേച്ചിയും ബാക്കിൽ ഇരുന്നു. യാത്രയാഴക്കാൻ എന്റെ രണ്ടു പെങ്ങന്മാരും പുറത്തു വന്നു നിപ്പുണ്ടാർന്നു കൂടെ ചേച്ചിന്റെ സന്ദാനം ഉണ്ണികുട്ടനും.ചേട്ടൻ വണ്ടിയെടുത്തു ലക്ഷസ്ഥാനത്തേക് ചീറിപ്പാഞ്ഞു. ഞാനാണെൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിപ്പായിരുന്നു.എന്റെ ഞെളിപിരി കണ്ടു ചേച്ചി എന്നെ തോണ്ടി വിളിച്ചു.
"എന്താടാ ചെക്കാ കേറിയാപോ മുതൽ തുടങ്ങിയതാണല്ലോ ഒരു മൂകത "

"ഏയ്യ് ഒന്നുല്ലേച്ചി "

"എന്താ കാര്യം പറയു "

"അല്ല പെണ്ണിനോട് എന്തെങ്കിലും ചോദിക്കേണ്ടേ?? എന്തു ചോദിക്കാനാ "

"അതാണോ, എന്താ പേര്?എവിടെയാ പഠിച്ചേ?
എന്നെ ഇഷ്ടായോ? അങ്ങനെ എന്തേലും ഒക്കെ ചോദിക്കെടാ..."

"മ്മ്മ് ചോദിക്കാം "

"ട ടെൻഷൻ അടിക്കേണ്ട നിനക്ക് തോന്നുന്നതൊക്കെ ചോദിക്കുകയും പറയുകയും ചെയ്തു പിന്നേ അടികിട്ടുന്ന സാധനം ഒന്നും ചോദിക്കേണ്ടാട്ടോ "

"ടെൻഷൻ ഒന്നും ഇല്ല ചെച്ചി "

"മ്മ്മ് ശെരി ഇപ്പോ സ്ഥലം എത്തും "

കാർ ഒരു വലിയ വീട്ടലേക്കു കേറി. വലിയ വീടെന്നു പറയുമ്പോൾ എന്റെ വീടിന്റെ അതെ വലിപ്പം. പുറത്തു രണ്ടുമൂന്നു കാറുകൾ കിടപ്പുണ്ട്. ഞങ്ങൾ ഇറങ്ങി ചുറ്റും ഒന്നുനോക്കി. അപ്പോഴേക്കും വീട്ടിൽ നിന്നും മുതിർന്നൊരാൾ വന്നു ഞങ്ങളെ ഉള്ളിലേക്കു ക്ഷണിച്ചു. ഉള്ളിലെ ചെന്നു സോഫയിൽ ഇരുന്നു. വീടിന്റെ അവിടെവിടെയായി ബന്ധുക്കൾ ഓരോരുത്തൊരു നിപ്പുണ്ട്. ഞാൻ എല്ലായിടവും നോക്കി. അപ്പോഴാണ് ഒരു മുറിയുടെ വാതിൽ തുറന്നു ഒരാളെ ഇരുത്തി ഒരു സ്ത്രീ

💬 Comments

View all comments