Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]
കൂരമ്പ് പോലെ എന്റെ നെഞ്ചിൽ പതിച്ചത്. കല്യാണത്തിന് വെറും രണ്ടും ദിവസം മാത്രം ഒള്ളു ഇനി. അപ്പോൾ പെണ്ണ് മാറ്റാരോടോ ഒപ്പം ഒളിച്ചോടി എന്ന് പറഞ്ഞാൽ ആർക്കും സഹിക്കാനാവില്ല.
"അഫെയർഓ അവൾക്കോ.... അല്ല കാര്യം പറയുകയാണോ.... അവൾ ഒളിച്ചോടിന്നു...."
"അതെ മോനെ കാര്യം സത്യം ആണെന്ന കേട്ടെ എങ്കിലും സത്യാവസ്ഥ ഞങ്ങൾ നേരിട്ട് ചെന്നു അന്നെഷിക്കാം......"
"അല്ല അപ്പൊ അമ്മാവൻ എന്താ പറയുന്നേ ഈ കല്യാണം നടക്കില്ലെന്നാണോ....."
"എടാ കേട്ടത് സത്യം ആണേൽ...... അത് വിട് ഞങ്ങൾ ഒന്ന് ചെന്നു അന്നെഷിക്കട്ടെ "
"മ്മ്മ് എങ്കിൽ ഞാനും വരാം "
"ഏയ്യ് അതുവേണ്ട ഞാനും രാജീവും പിന്നേ വരുണും കൂടെ ഒന്ന് ചെന്നു നോക്കട്ടെ."
"ശെരി എങ്കിൽ നിങ്ങൾ ചെല്ല് "
അവര് മൂന്നുപേരും എഴുനേറ്റു പുറത്തേക്കിറങ്ങി. കാർ എടുത്തു 3 പേരും കൂടെ പോയി. ഞാൻ അവിടെ സഫയിൽ ചെന്നിരുന്നു. അമ്മാവൻ പറഞ്ഞതിന്റെ ഞെട്ടൽ ഇപ്പോഴും എന്നിലുണ്ട്. പെണ്ണുകാണൽ ചടങ്ങ് മുതൽ എത്രയും നാൾ ഉണ്ടായിട്ടും ഒരു സൂചന പോലും നൽകാതെയാണ് അവൾ എത്രയും വല്യ ചതി ചെയ്തത്.എപ്പോഴെങ്കിലും ഇഷ്ടം അല്ലെന്നു പറഞ്ഞിരുന്നേൽ അവിടെ തീരേണ്ട ഒന്നു ആശ നൽകി നൽകി ഇവിടെ വരെ എത്തിച്ചു. ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്നു പോലും അറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ. ചുറ്റും അമ്മയും പെങ്ങന്മാരും ഉണ്ടെങ്കിലും അവരും ഒരക്ഷരം പോലും മിണ്ടുന്നില്ല. അമ്മാവന്മാരുടെ ഭാര്യമാരും എന്തെന്നറിയാതെ സ്ഥബ്ദമായി നില്കുവായിരുന്നു.
"പാറു......."
ദീർഘനേരത്തെ മൗനം വെടിഞ്ഞു ഞാൻ ചേച്ചിയെ വിളിച്ചു. ചേച്ചി എന്നെ നോക്കി എങ്കിലും അവളുടെ കണ്ണുകൾ പൊട്ടിയോഴുകുകയായിരുന്നു.ഞാൻ അവളുടെ തോളിലേക് ചാരി കിടന്നു. ചേച്ചി എന്നെ മെല്ലെ തഴുകാൻ തുടങ്ങി.
"ഏയ്യ് വിഷമിക്കേണ്ടടാ പോയത് പോട്ടെ..... അവൾക് നിന്നെ പോലെ നല്ലൊരുത്തനെ കിട്ടാൻ യോഗം ഇല്ല അത്രേ ഒള്ളു "
"കരഞ്ഞോണ്ട് തന്നെ ഇതൊക്കെ പറയണം "
"എനിക്ക് വിഷമം ഒന്നും ഇല്ല അവള് പോയത് നന്നായി ഇനി കല്യാണം കഴിഞ്ഞിട്ട് ആണ് ഒളിച്ചോടുന്നെങ്കിലോ അത്ര നാണക്കേട് ഇപ്പോ ഇല്ലല്ലോ "
അതും പരഞ്ഞു ചേച്ചി കണ്ണുകൾ
💬 Comments
View all comments