Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]
തുടച്ചു. അമ്മ അപ്പോഴേക്കും റൂമിൽ ചെന്നു കിടപ്പായിരുന്നു. പ്രിയ എന്നെയും നോക്കി ദുഖിച്ചിരിക്കുന്നു.
"പോയത് പോട്ടെ ഇനി പന്തലുകാരോട് നിർത്തി പൊക്കോളാൻ പറയട്ടെ "
" അവര് ഇങ്ങോട്ട് വരട്ടെ എന്നിട്ട് അവര് എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ "
"മ്മ് "
ചേച്ചി എന്നെയും തലോടി അങ്ങനെ ഇരുന്നു. പ്രിയയും വന്നു എന്നെ കെട്ടിപിടിച്ചിരുന്നു. കുറെ കഴിഞ്ഞു അമ്മാവനും അളിയന്മാരും വീട്ടിലേക്കെത്തി. ഇവിടെന്നു ഇറങ്ങുമ്പോൾ ഉള്ള വിഷമം അവർക്കിപ്പോൾ ഇല്ല.എങ്കിലും അവര് വന്നു ഞങ്ങളുടെ അടുത്തിരുന്നു.
"പാറു ചെന്നു അമ്മയെയും ബാക്കി ഒള്ളോരേയും വിളിച്ചോണ്ടും വാ "
"എന്താ അമ്മാവാ..."
"നീ ചെന്നു വിളിച്ചോണ്ടും വാ ഒരു പ്രധാന കാര്യം പറയാനാ..."
ചേച്ചി എഴുനേറ്റു റൂമിലേക്കു പോയി കുറച്ചു കഴിഞ്ഞു അമ്മയും അമ്മായിമാരും ദേവൂവും കൂടെ വന്നു.
"എന്താ ഏട്ടാ വിളിച്ചേ പോയ കാര്യം എന്തായി അറിഞ്ഞതൊക്കെ സത്യം ആണോ "
"അതേടി ആ പെണ്ണ് കല്യാണത്തിന് വാങ്ങിയ സ്വർണവും പണവും ഒക്കെ എടുത്തോണ്ടും അവളുടെ കൂടെ പഠിക്കുന്നവന്റെ കൂടെ ഓടിപ്പോയി "
"കാലമാടത്തി എന്റെ മോന്റെ ജീവിതം തകർത്തിട്ടും പോയേക്കുന്നു."
അമ്മ പെട്ടന്ന് പൊട്ടികരഞ്ഞു.
"ഏയ്യ് കരയെല്ലെടി അവരോടു കാര്യം അന്നെഷിച്ചപ്പോൾ അവര് നല്ലൊരു പ്രൊപോസൽ വെച്ചു "
"പ്രൊപോസലോ എന്തു പ്രൊപോസൽ??"
"അതുപിന്നെ കല്യാണത്തിനുള്ള എല്ലാം ഒരുങ്ങി ഇരിക്കുവല്ലേ കല്യാണം അതെ മുഹൂർത്തത്തിൽ ഇവന്റെയും അവിടത്തെ ഇളയകുട്ടിയുടെയും നടത്താം എന്ന് "
"ഇളയകൊച്ചോ അതുമായോ "
" ഇളയകൊച്ചിന് 21 വയസ്സുണ്ട് ബിടെക് ന് പഠിക്കുന്നു കാണാനും കൊള്ളാം എങ്കിൽ പിന്നേ അത് നടത്തിയാലോ "
"എന്താണെന്ന് വെച്ചാൽ നിങ്ങൾ എല്ലാരും കൂടെ തീരുമാനിച്ചു ചെയ്തോളു "
അതും പറഞ്ഞു അമ്മ റൂമിലേക്കു പോയി. ബാക്കി എല്ലാരും ചിന്തിച്ചു കാടുകേറിയിരുന്നു. ആരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയില്ല.
"ആ കൊച്ചു നല്ല കൊച്ചാണെന്ന തോന്നുന്നേ അന്ന് നിശ്ചയത്തിന് ന്ഹാൻ സംസാരിച്ചതാ നല്ല സ്വഭാവമാ പിന്നേ കാണാനും കൊള്ളാം പിന്നേ മൂത്തതിനെക്കാൾ രണ്ടു വയസല്ലേ കുറവൊള്ളൂ പിന്നേ ബിടെക് കാരിയും ഇവര് തമ്മിൽ നല്ല ചേർച്ചയായിരിക്കും "
മൗനം
💬 Comments
View all comments