0%

Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Author : Guest Author Read All Parts 5.7K

കാറിൽ കേറി. ഞാൻ നേരെ എന്റെ വീട് ലക്ഷമാക്കി യാത്രതുടങ്ങി.കൊച്ചിയിൽ നിന്നും തൊടുപുഴ വരെ ഏകദേശം 2 മണിക്കൂറിന്റെ ഡ്രൈവ് ഉണ്ട്. രാത്രി ആയതിനാൽ ട്രാഫിക് കാര്യമായി ഉണ്ടാകില്ല. സമയം നോക്കിയപ്പോൾ 10:15 ആയിട്ടുള്ളു 12 മണിയോടെ വീട്ടിൽ എത്താം.അല്പം ക്ഷീണം ഉള്ളതിനാലും അവിടെ എപ്പോ ചെന്നിട്ടു അത്യാവശ്യം ഇല്ലാത്തതിനാലും ഞാൻ അല്പം പതിയെ ആണ് വിട്ടത്. യാത്രക്കിടയിൽ ഞാൻ അറിയാതെ എന്റെ പൂർവകാല ഓർമകളിലേക് വഴുതിവീണു.
എന്റെ പേര് നന്ദഗോപൻ ഇപ്പോ പ്രായം 28ആയി . അച്ഛൻ മുപ്പട്ടുശ്ശേരിയിൽ ഗോപാലകൃഷ്ണൻ അമ്മ അംബിക. നാലുമക്കളിൽ രണ്ടാമൻ ആണ് ഞാൻ. ബാക്കി മൂന്നും പെൺകുട്ടികൾ തന്നെ. മുപ്പട്ടുശ്ശേരി എന്ന അവിടത്തെ പേരുകേട്ട തറവാട്ടിലെ അംഗങ്ങൾ ആയിരുന്നു ഞങ്ങൾ. അച്ഛന്റെ കൈയിലിരിപ്പുകൊണ്ടു തറവാടും പഴയപ്രതാപവും എല്ലാം നഷ്ടമായി. ഉണ്ടായിരുന്ന കാശെല്ലാം എടുത്തു കൂട്ടുകാരോടൊപ്പം ഒരു ബിസിനസ്‌ തുടങ്ങി. പിന്നേ അച്ഛന്റെ കൂട്ടുകാരെ കാണാൻ ഉള്ള അവസരം അച്ഛനും ഞങ്ങൾക്കും കിട്ടിയില്ല. ഉള്ളതൊക്കെക്കൂടെ കൈക്കലാക്കി അച്ഛന്റെ രണ്ടു കൂട്ടുകാരും സ്ഥലം വിട്ടു. ഇതോടെ അച്ഛൻ ആകെ തകർന്നു പിന്നേ പതിയെ മറ്റു ചില ദുശീലങ്ങളും തുടങ്ങി വീണ്ടും അറിയാത്ത ബിസിനസ്സിൽ കൊണ്ടുപോയി പണംകൊട്ടി അതോടെ ആകെ ഉണ്ടായിരുന്ന തറവാടും ഞങ്ങൾക്ക് നഷ്ടപ്പെട്ടു അമ്മയുടെ വിഹിതത്തിൽ ഉണ്ടായിരുന്ന ഒരു ചെറിയ വീട്ടിലേക്കു മാറേണ്ടിവന്നു. എത്രയും ഒപ്പിച്ചു വെച്ചു അച്ഛൻ 13 മൂന്നു വർഷങ്ങൾക്കു മുൻപ് മരണത്തിനു കീഴടങ്ങി. അമ്മ ഒരു സർക്കാർ സ്കൂളിലെ ടീച്ചർ ആയതുകൊണ്ട് പട്ടിണി കിടക്കേണ്ടിവന്നില്ല എങ്കിലും പിന്നീടങ്ങോട്ട് കഷ്ടപ്പാട് തന്നെയായിരുന്നു. ഞങ്ങൾ നാലുപേരെയും നോക്കുവാൻ അമ്മ വളരെയധികം

💬 Comments

View all comments