0%

Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Author : Guest Author Read All Parts 4894

"

"എല്ലാ പെങ്ങന്മാരെയും കൊണ്ട് പോകാനാണോ പ്ലാൻ "

"അയിന് നീ മാത്രം അല്ലെ ഒള്ളു അവരൊന്നും വരില്ലല്ലോ "

"ആര് പറഞ്ഞു രണ്ടെണ്ണവും വന്നിട്ടുണ്ട് വരുണേട്ടൻ ഹോസ്പിറ്റലിൽ പോകുന്നതുകൊണ്ട് ദേവേച്ചി നിങ്ങടെ കൂടെ വരുന്നില്ലന്ന് പറഞ്ഞു അതോണ്ട് ഞങ്ങ രണ്ടും ഇവിടെ "

"അപ്പൊ ആരൊക്കെകൂടെയാ പോകുന്നേ "

"ഏട്ടനും അമ്മയും വല്യമ്മാവനും ചെറിയമ്മാവനും രാജീവേട്ടനും പിന്നേ പാറുവേച്ചിയും "

"ഓഹ് അപ്പൊ എല്ലാം അടിയിൽ വന്നോ??..

"മ്മ്മ് വന്നു വന്നു വേഗം റെഡി ആയിക്കോ "

"ആഹ്ഹടി ഞാൻ വേഗം വരാം "
അതും പറഞ്ഞു വാതിൽ അടച്ചു ടവൽ എടുത്തു നേരെ ബാത്റൂമിലേക് വിട്ടു.വേഗം തന്നെ പ്രഭാതകർമങ്ങൾ തീർത്തിറങ്ങി ഡ്രസ്സ്‌ ഇട്ടു. നീല ഷർട്ടും ബ്ലാക്ക് ജീൻസും ആണ് വേഷം. അത്യാവശ്യം ഒരുക്കം ഒക്കെ തീരുന്നു താഴെക്കിറങ്ങി ചെന്നു.അവിടെയാണേൽ എന്നെയും കാത്തിരിക്കുന്ന എന്റെ സ്വന്തം കുടുംബക്കാർ. കണ്ടപാടേ ഓരോരുത്താരായി കുശലന്നെഷണം തുടങ്ങി.
അമ്മാവന്മാരും രാജീവേട്ടനുമായി അതും ഇതും പറഞ്ഞിരിക്കവേ എന്റെ രണ്ടുസഹോദരിമാരും അടുക്കളയിൽ നിന്നും ബ്രേക്ഫാസ്റ് ന് ഉള്ള സാധനങ്ങളുമായി വന്നു.

"എല്ലാരും വാ ഭക്ഷണം കഴിച്ചിട്ടും പോകാനുള്ളതാ...."
പാറു എല്ലാരേയും വിളിച്ചു. ദേവു ഓരോരുത്തർക്കും പാത്രങ്ങൾ എടുത്തു വെച്ചു വിളമ്പാനും തുടങ്ങി. ഞങ്ങൾ അവിടെ ചെന്നിരുന്നു ഭക്ഷണം കെകുഴിക്കാനും തുടങ്ങി. അമ്മാവന്മാരും രാജീവേട്ടനും ഒപ്പം പാറുവും ഇരുന്നു.

"ഡീ... ദേവു ഇരിക്കുന്നില്ലേ........."

"ഇല്ലേട്ടാ ഞാൻ അവളോടൊപ്പം ഇരുന്നോളാം ഇവിടെ അമ്മ ഇരിക്കട്ടെ "

"അല്ല അമ്മ എന്തിയെ?...

"ദേ അമ്മ സാരീ ഉടുക്കുവാ....... അമ്മേ കഴിഞ്ഞില്ലേ...... അമ്മേനെ പെണ്ണുകാണാൻ വരുക്കെയല്ലാട്ടോ..."

"കഴിഞ്ഞെടി പെണ്ണെ ദേ വരുന്നു...."
അൽപനേരം കഴിഞ്ഞു അമ്മ ഇറങ്ങി വന്നു ഞങ്ങളുടെ കൂടെ ഇരുന്നു കഴിച്ചു.കഴിക്കുന്നതിനിടയിൽ അവരങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കുന്നുണ്ട്. എന്റെ മൗനം കണ്ടു ദേവു അടുത്തു വന്നു.

"എന്താ ഏട്ടാ ടെൻഷൻ ആയോ പെണ്ണുകാണാൻ പോകുന്നതിന്റെ "

"ഏയ്യ് പോടീ ഒന്ന് ടെൻഷൻ ഒന്നും ഇല്ലാ അല്ലേലും എന്നെ കണ്ടാലാർക്ക ഇഷ്ടപ്പെടാത്തെ..."

"ഒഹ്ഹ്ഹ് ശെരി ശെരി ഇരുന്നു കഴിക്കു...."

"മ്മ്മ് "
അതും പറഞ്ഞു ഭക്ഷണം വേഗം അകത്താക്കി

💬 Comments

View all comments