Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
ബാൽക്കണിയിൽപ്പോയിരുന്നു. പ്രധാന വാർത്തകളിലൂടെ ഒന്നോടിച്ചു നോക്കി. തിരികെ ഹോളിലെത്തി പുതിയ തലമുറയിലെ കൃഷ്ണയുടെ മനോഹരമായ രാഗാലാപനത്തിൽ മുഴുകി... രണ്ടു മണിക്കൂറുകൾ കടന്നുപോയി...വീക്കേഎൻ്റെ കഥാപാത്രത്തെപ്പോലെ ജീവിതത്തിൽ ചെയ്യണ്ടതെല്ലാം ചെയ്തു തീർത്തു എന്നു തോന്നി. വേണമെങ്കിൽ മരിക്കാനൊരു ചാൻസാണ്!
മണിനാദം എന്നെയുണർത്തി. സംഗീതത്തിൻ്റെ വോള്യം താഴ്ത്തിയിട്ട് എഴുന്നേറ്റു. ആരാണ്?
വാതിൽ തുറന്നതും അന്തരീക്ഷമാകെ ചാർജു ചെയ്തപോലെയായി! മുന്നിൽ മന്ദഹസിച്ചുകൊണ്ട് ഗൗരിയമ്മ! ആ മുഖത്തു നിന്നും കണ്ണെടുക്കാനായില്ല.സൗന്ദര്യം കൂടിയിട്ടേ ഉള്ളൂ.. തിങ്ങിയ കോലൻമുടിയിൽ ഒറ്റ നരപോലും ആദ്യത്തെ നോട്ടത്തിൽ കാണാൻ കഴിഞ്ഞില്ല. കറുത്ത കരയുള്ള സെറ്റുസാരി. കറുത്ത ബ്ലൗസ്.
നമസ്കാരം കേശവൻ സാറേ! കളിയാക്കുന്ന സ്വരം. അകത്തേക്കു വരാമോ?
ഓഹ്! ഞാൻ ഞെട്ടിയുണർന്നു. പ്ലീസ് കമിൻ! ആ അരക്കെട്ടിൻ്റെ വിരിവു കൂടിയിട്ടേ ഉള്ളൂ!
അപ്പോഴാണ് പിന്നിൽ ഒരു സുന്ദരിപ്പെണ്ണ്. ടൈറ്റ് ജീൻസും ടോപ്പും. അവരകത്തേക്കു നടന്നു. സോഫയിലിരുന്നു. ഞാനെതിരേയുള്ള കസേരയിലും.
ഇതാണെൻ്റെ മോള് കവിത. മോളേ! കേശവനങ്കിൾ. അമ്മയുടെ പഴയ കൊലീഗാണ്.
ഹലോ അങ്കിൾ. നല്ല സ്വരം. അവൾ വിടർന്നു ചിരിച്ചു. അമ്മ തിരിയാണെങ്കിൽ മോളൊരു നിലവിളക്കു തന്നെ. തേനിൻ്റെ നിറം. ഞാനും മന്ദഹസിച്ചു.
ഗൗരിയമ്മയെ പകർത്തി വെച്ചതുപോലെ. ഞാനറിയാതെ പറഞ്ഞുപോയി.
കവിത ചിരിച്ചു. ആദ്യായിട്ടാണ് അമ്മയെ ഗൗരിയമ്മ എന്നാരെങ്കിലും വിളിച്ചു കേൾക്കുന്നത്.
മോളേ! അമ്മ ഞങ്ങളെയെല്ലാം വിറപ്പിക്കുമായിരുന്നു. അതുകൊണ്ട് പേടിച്ചിട്ടാണ് ഉള്ളിൽ ഗൗരിയമ്മ എന്നു ഞാൻ വിളിച്ചു തുടങ്ങിയത്.
ഹഹഹ... പോടാ കേശൂ! ചേച്ചി പെട്ടെന്നിൻഫോർമലായി. കവിതയുടെ വാ പൊളിഞ്ഞുപോയി!
ഓ! ഗൗരിയമ്മയ്ക്ക് പരിസരബോധം വന്നു. സോറീട്ടോ കേശവൻ... ഞാനോർക്കാതെ..
ഏയ് സാരമില്ല ചേച്ചീ. ഞാനും ചിരിച്ചു.
കണ്ടോടീ! ഞങ്ങളുടെ
💬 Comments
View all comments