Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
തിരിച്ചു വന്നാൽ... ചൊവ്വയും ബുധനും ആൻ്റി ക്ലൈമാക്സായിരുന്നു. നമ്മടെ ഗൗരിയമ്മയെ മഷിയിട്ടു നോക്കിയിട്ടും കാണാൻ കഴിഞ്ഞില്ല. മൊത്തം മീറ്റിങ്ങുകളും ചില ലോക്കൽ ട്രിപ്പുകളും. (എൽസി വഴി ചോർത്തിക്കിട്ടിയ രഹസ്യങ്ങളാണ്). നാളെ വൈകുന്നേരം വടക്കോട്ട് വണ്ടി പിടിക്കണം. ഈ പെണ്ണുമ്പിള്ള എന്തു ഭാവിച്ചാണോ എന്തോ! ഞാനേതായാലും ഇത്രേം നാളും ചെയ്ത കാര്യങ്ങളൊക്കെ ഒരു കരയ്ക്കടുപ്പിക്കാനുള്ള പണികളിൽ മുഴുകി. അതിനിടെ മഹാത്ഭുതം! ശങ്കരേട്ടൻ ബുധനാഴ്ച്ച കാലത്ത് പ്രത്യക്ഷപ്പെട്ടു!
മുഖത്ത് അങ്ങിങ്ങായി ചിക്കൻപോക്സിൻ്റെ കലകളുണ്ടായിരുന്നു. എന്നാലും വൃത്തികേടൊന്നുമില്ലായിരുന്നു. മൊത്തത്തിൽ ഒരു ക്ഷീണവും.
എന്തിനാ ശങ്കരേട്ടാ വന്നത്? രണ്ടാഴ്ച്ചേം കൂടി സിക്ക് ലീവുണ്ടെന്നല്ലേ അന്നു പറഞ്ഞത്? ഞാനെണീറ്റ് ആ മെലിഞ്ഞ കൈകളിൽ പിടിച്ചു.
അതു മോനേ! ഗൗരിമോള് പറഞ്ഞാരുന്നു. ഇന്നാ ഇവിടെ മോൻ്റെ ലാസ്റ്റ് ഡേറ്റെന്ന്. അപ്പോളെൻ്റെ തോളത്ത് ഒരു കയ്യമർന്നു. . എൽസി. അവളുടെ നിറഞ്ഞു വരുന്ന കണ്ണുകളൊളിപ്പിക്കാൻ അവൾ താഴേക്കു നോക്കി. ഞാൻ ശങ്കരേട്ടനെ വിട്ടിട്ട് അവളുടെയരയിൽ കൈ ചുറ്റി. അവളൊരു പൂച്ചക്കുഞ്ഞിനെപ്പോലെ എന്നോടു ചേർന്നുരുമ്മി.
അധികമൊന്നും ഹാൻഡോവറു ചെയ്യാനില്ല ശങ്കരേട്ടാ. ഞാൻ ചിരിച്ചു. എന്നാലും വന്നത് നന്നായി. പണിയേക്കാളും കൂടുതൽ ചെയ്ത പണീടെ സ്റ്റേറ്റസ്സും ഫോളോ അപ്പു ചെയ്യണ്ടതുമൊക്കെ എക്സെലിൽ ഒണ്ടാക്കിയ ഷീറ്റ് ഞാൻ സിസ്റ്റമൊണ്ടാക്കി ആക്സസ്സിലേക്ക് മാറ്റീട്ടൊണ്ട്. സംഭവം സിമ്പിളാണ്. ഇത് ഐറ്റീലെ റോയിക്കുമറിയാം. എന്തേലും പ്രശ്നമൊണ്ടേല് അയാളെ വിളിച്ചാ മതി.
ഒരു മണിക്കൂർ ഞാനവർക്ക് ക്ലാസെടുത്തു. പിന്നൊരു മണിക്കൂറ് ടെസ്റ്റിങ്ങ്. റോയി ഞങ്ങടൊപ്പം ചേർന്നപ്പോൾ സങ്ങതി സ്മൂത്തായി.
അപ്പഴേക്കും കസ്റ്റമേർസെത്തി. ഒന്നിനു പുറകെയൊന്നായി... ഉച്ചയ്ക്ക് ഒന്നു നടു നീർത്തു. പിന്നെ അവരേം കൊണ്ട് ഒരോട്ടോയിൽ കേറി പ്രസിദ്ധമായ ബിരിയാണിക്കടയിലേക്കു വിട്ടു. എൽസിപ്പെണ്ണ് ചിക്കനും ഞങ്ങൾ രണ്ടും മട്ടണും തട്ടി. ആഹാ! ഒരു ബിയറുണ്ടായിരുന്നെങ്കിൽൽൽൽ... ജയൻ സ്റ്റൈലിൽ ആലോചിച്ചുപോയി.
കൃത്യം നാലേമുക്കാലിന് മാഡത്തിൻ്റെ ഫോൺ. കേശവൻ! എട്ടിനാണ് ട്രെയിൻ. നിൻ്റെ ടിക്കറ്റ് ഏജൻ്റ് ഓഫീസിലെത്തിക്കും. ഞാൻ നേരത്തേ വിടും. കോഴിക്കോട് അളകാപുരിയിൽ നിനക്ക് റൂം ബുക്കു ചെയ്തിട്ടുണ്ട്. എൻ്റെയോഫീസിലെ ലാപ്പ്ടോപ്പും എടുത്തോളൂ. നാളെ പത്തു മണിക്ക് ഞാൻ റൂമിൽ വിളിക്കും. ബൈ!
രണ്ടു ദിവസം മുന്നേ നടന്ന റിഹേഴ്സലും
💬 Comments
View all comments