Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
ആകെ ഒരുന്മേഷം തോന്നി. നല്ല കുട്ടിയായി ഗൗരിയമ്മേടെ ചാരെ ചെന്നിരുന്നു. മാഡം എന്നെയൊന്നു നോക്കി. ദുഷ്ടൻ! റെസ്റ്റ് ചെയ്‌തു അല്ലേടാ! ഞാൻ ഇവിടെ ഇരുന്നു കഷ്ട്ടപ്പെടുന്നത് നീ കണ്ടോ?
ഞാനൊരു ഇളിഞ്ഞ ചിരി പാസ്സാക്കി. മതി മതി. പിന്നെയും അമർന്ന സ്വരം.
ഞാൻ ലാപ്ടോപ്പ് ഓണാക്കി. ആകെ നമ്മടെ സാധനം ഒന്നൂടെ നോക്കി. അപ്പഴേക്കും ഞങ്ങടെ തൊട്ടു മുൻപുള്ള പ്രസന്റേഷൻ ആയിരുന്നു. അത് കഴിഞ്ഞ് ഒരു ചര്‍ച്ച. അതൊരു മണിക്കൂര്‍ നീണ്ടു. പിന്നെ അടുത്ത ബ്രേയ്ക്ക്. ആ തക്കത്തിന് ഞാൻ സ്റ്റേജില്‍ പോയി ഞങ്ങടെ ലാപ്പ് ഫിറ്റു ചെയ്തു. ധാരാളം ഫയലുകളുണ്ട്. ഒന്ന് പ്രൊജക്റ്റ്ചെയ്തു നോക്കി. കറക്റ്റ്. പിന്നെ ഒരു കാപ്പീം കൂടെ അകത്താക്കി അവിടിരുന്നു.
ഒന്നാലോചിച്ചു. ഇപ്പോള്‍ സമയം ഏതാണ്ട് അഞ്ചാവാറായി. ജനം കാപ്പി കുടി കഴിഞ്ഞ് ഇത്തിരി ഉഷാറിലാണ്. എന്നാലും പെട്ടെന്ന് ആ ഊർജ്ജം താഴും. അപ്പോൾ ഞങ്ങൾ തീരുമാനിച്ച പോലെ ആദ്യം മുഖവുര പിന്നെ ഓരോന്നായി ഞങ്ങടെ പരിഷ്‌കാരങ്ങൾ... ഇങ്ങനെ മുന്നോട്ടു പോയാൽ... സംഭവം കഴിയണത്തിനു മുന്നേ ജനം ബോധം കെടും. അപ്പോൾ ഒന്ന് മാറ്റിപ്പിടിക്കണം.
നല്ല വടയും ചായയും വിഴുങ്ങിക്കൊണ്ടിരുന്ന ഗൗരിയമ്മയെ ഞാൻ അർജന്റായി വിളിച്ചു വരുത്തി. കൂടെ ശാരദട്ടീച്ചറും വന്നു. ഇതൊരു പ്രശ്നമാകുമോ! ഒരു നിമിഷം ആലോചിച്ചു പോയി.
മാഡം. ഞാൻ പ്രസന്റേഷന്റെ ക്രമം മാറ്റുവാണ്. ഒപ്പം പതിനഞ്ചു മിനിറ്റെങ്കിലും കുറയ്ക്കണം. ഇല്ലെങ്കിൽ ഏൽക്കില്ല.
ഡാ! അതൊന്നും പറ്റുകേല. മാഡം പ്രതിഷേധിച്ചു.
അവൻ പറയണത്തിൽ കാര്യമൊണ്ടെടീ. എന്നെ അമ്പരപ്പിച്ചുകൊണ്ട് ടീച്ചർ പിന്താങ്ങി.
ശരി. നീയായി നിന്റെ പാടായി. മൊത്തം കൊളമാവും. മാഡം നിരാശയോടെ പറഞ്ഞു. ഞാനത് മൈൻഡു ചെയ്തില്ല.
ഞാൻ മൈക്ക് കയ്യിലെടുത്തു. സുഹൃത്തുക്കളെ... മെല്ലെ ശാന്തമായ സ്വരത്തിൽ ഞാൻ അവരെ അഭിസംബോധന ചെയ്തു. ഹോളിലെ തേനീച്ച കൂട്ടത്തിൻ്റെ മുഴക്കം മെല്ലെ അമർന്നു.
ശ്രീമതി ഗൗരി അലക്സാണ്ടർ എന്റെ ബോസ് ആണ്. ഞങ്ങൾ ഒരു ചെറിയ ബ്രാഞ്ചിൽ ആണ് വർക്ക് ചെയ്യുന്നത്. നിങ്ങളിൽ ചിലർ 30 വർഷത്തിലേറെ ഈ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരാണ്. ഞാൻ ആവട്ടെ കഷ്ടി 30 ദിവസം കഴിഞ്ഞിട്ടേയുള്ളൂ. ഞാനിവിടെ
💬 Comments
View all comments