0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 15.2K

ബഷീർ ഗുരു ഇതിലെ വല്ലോം വന്നിരുന്നോ ആവോ! നേരിയ ഈർപ്പമുള്ള കാറ്റ്. കോട്ട് ഹാളിൽ ഉപേക്ഷിച്ചിരുന്നു. പോക്കറ്റിൽ നിന്നും അച്ചടിച്ച പ്രോഗ്രാം വെളിയിലെടുത്തു.

ഇനി ഒരു ചർച്ചയാകുന്നു. എന്ത് മൈര്. അതും ഒരു മണിക്കൂർ! ഇതിനിടെ ഒരു ബ്രേക്കുണ്ട്. ഞാൻ മെല്ലെയെണീറ്റു. വായ കഴുകി ഉള്ളിലേക്ക് വിട്ടു. ഭാഗ്യം. ബ്രേക്കു തന്നെ.

എവടായിരുന്നെടാ? ബോസ്. ഭയങ്കര ബോറാണ് മാഡം. ഞാൻ പറഞ്ഞു. എനിക്ക് സ്ക്കൂട്ടു ചെയ്യാൻ പറ്റില്ലല്ലോ! മാഡം തോളിൽ ഒരടി തന്നു. ഭാഗ്യത്തിന് ശാരദ ടീച്ചറെ അവിടെ കണ്ടില്ല. ആ നീ ചായ കുടിക്ക്. കഞ്ചാവ് ആളിക്കത്തിച്ച വിശപ്പ് ആമാശയം കരിച്ച് തുടങ്ങിയിരുന്നു! നല്ല മൊരിഞ്ഞ ഉഴുന്നുവടയും ചമ്മന്തിയും. പിന്നെ ബീഫ് കട്ട്ലെറ്റ്! സുഹൃത്തുക്കളേ ! കോഴിക്കോടൻമാരെ പോലെ ഉഗ്രൻ ചാപ്പാട് തരാൻ ഈ കേരളത്തിൽ ആരുമില്ല. സത്യം. നല്ല ചൂര കൊത്തിയരിഞ്ഞ് ഉരുളക്കിഴങ്ങും കൂട്ടി ഉരുളകളാക്കി പൊരിച്ചത്. ഒന്നാന്തരം സാധനങ്ങൾ. ശരിക്കും തട്ടി. പിന്നെ കറുത്ത അലുവ. ദൈവമേ!

ചർച്ചയുടെ ബാക്കി ഭാഗം ഇരുന്നു കേൾക്കേണ്ടി വന്നു. കേട്ടു പക്ഷേ ശ്രദ്ധിച്ചില്ല! അതെങ്ങനാ! അടുത്തീ കൊഴുത്ത സുന്ദരി ഇരിക്കുവല്ല്യോ!

ലഞ്ച് ബ്രേക്ക് എന്ന പ്രഹസനം. നല്ല ടാങ്കുകൾ സദസ്സിലുണ്ടായിരുന്നു. സീനിയർ അമ്മാവന്മാരാണ് പട നയിക്കുന്നത്. വിശാലമായ ഡൈനിങ് ഹാളിന്റെ ഒരു ഭാഗം ഞങ്ങൾക്കായി റിസർവ്വ് ചെയ്തിരുന്നു. ബുഫേയില് നിന്നും കൊതിപ്പിക്കുന്ന മണമുയർന്നു. ഒപ്പം അറ്റത്ത് ഒരു കുഞ്ഞി ബാറും. ഞാൻ ബോസിനെ യാചനയോടെ നോക്കി. ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ബിയർ മതി കേട്ടോടാ! പ്രസന്റേഷൻ ഉള്ളതാ. ആ കനത്ത ചന്തികൾ തുളുമ്പിയകലുന്നത്

💬 Comments

View all comments