Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
നിങ്ങളെ അധികമിട്ടു ബോറടിപ്പിക്കാനും ഞങ്ങൾക്ക് താല്പര്യമില്ല!
ഹാളിൽ ചിരി പടർന്നു. എൻ്റെയടുത്ത് നിന്ന ഗൗരിയമ്മ ചിരിയടക്കുന്നത് ഞാൻ കണ്ടു.
നിങ്ങളുടെ പരീക്ഷണങ്ങൾ കൊള്ളാം. പക്ഷേ എന്താണ് ഇതിനെക്കൊണ്ടുള്ള പ്രയോജനം എന്ന ചോദ്യമാണ് നിങ്ങളുടെ മനസ്സിലിപ്പോൾ!
ഞാൻ പറഞ്ഞു നിർത്തിയതും ഹോളിലെ ചെറിയ ശബ്ദങ്ങളൊതുങ്ങി പരിപൂർണ്ണ നിശ്ശബ്ദതയായി.
ഒന്ന്. സമയം. പഴയ നടപടി എത്ര സമയം എടുക്കുമെന്നും ഞങ്ങളുടെ പുതിയ രീതിയിൽ എത്ര മണിക്കൂറുകൾ കുറയുമെന്നും ഒരു മാസം മൊത്തം എത്ര വട്ടം ഇതാവർത്തിക്കുന്നു... അപ്പോൾ ഒരു വർഷം എത്ര സമയ ലാഭം... ഇതെല്ലാം കണക്കുകൾ കാണിച്ച് വിശദീകരിച്ചു. ഒപ്പം ചിലവിൻ്റെ കുറവ്... അതായത് ലാഭം... പിന്നെ കസ്റ്റമർ സർവ്വീസ്... എത്ര പെട്ടെന്ന് അവർക്ക് സേവനം നൽകാനാവും... കണക്കുകളും ഗ്രാഫുകളും കാട്ടി ഞാൻ വിശദീകരിച്ചു. ഗൗരിയമ്മയും ഒപ്പം കൂടി. അവരുടെ അനുഭവത്തിലെ ചില ഏടുകൾ.... കൃത്യം പത്തുമിനിറ്റു കൂടിക്കഴിഞ്ഞ് ഞങ്ങൾ നിർത്തിയപ്പോൾ നീണ്ട കരഘോഷമായിരുന്നു. ഗൗരിയമ്മ എന്നെ ചേർത്തു പിടിച്ചു. ആ വലിയ കണ്ണുകൾ തിളങ്ങി.... കഞ്ചാവിനുപോലും തരാനാവാത്ത ലഹരിയിൽ ഞാനൊഴുകി...
പിന്നെ മദിരാഘോഷം. ഗൗരിയമ്മ നേരത്തെ വിടപറഞ്ഞു. അക്സിച്ചായൻ ഇന്നു വരും. ബോംബേക്ക് പോണ വഴി. നാളെ വെളുപ്പിന് പോവും. ഇവര്‍ എവിടെയാണാവോ താമസിക്കുന്നത്?
ഞാൻ വോഡ്‌ക്കയിലേക്ക് കൂപ്പുകുത്തി. നന്നായി ഫിറ്റായി. കോഴിക്കോടൻ മട്ടൺ ബിരിയാണി! സുഹൃത്തുക്കളേ! ഒരു വട്ടമെങ്കിലും ട്രൈ ചെയ്യണം. ഇത് നമ്മടെയൊരു ലോക്കല്‍ സ്റ്റാഫിൻ്റെ വീട്ടിലുണ്ടാക്കിയതായിരുന്നു. അണ്ഡം മുട്ടെ കഴിച്ചു.
ശനിയാഴ്ച്ച ഉച്ചയാവും കോണ്‍ഫറന്‍സിന്റെ അടുത്ത പരിപാടി. പ്രത്യേകിച്ച് ഒന്നുമില്ല.... എവനോ രണ്ടെണ്ണം വന്ന് നമ്മളെ വധിക്കുന്നു. ചിലപ്പോള്‍ ഇന്നലത്തെ പ്രസന്റ്റേഷനുകള്‍ ചര്‍ച്ചയ്ക്ക്
💬 Comments
View all comments