0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4825

പന്തൽ കെട്ടികൊടുക്കുകയാണ്…. ഭാഗ്യം ഏട്ടനെ ഇവിടെ എങ്ങും കാണുന്നില്ല…. ഏട്ടനെ കാണാത്തതിൽ സന്തോഷം തോന്നിയെങ്കിലും പണിക്കാര് ഞാൻ ഉദ്ദേശിച്ച ആളുകൾ അല്ലെന്ന് കണ്ടപ്പോൾ അല്പം നിരാശ തോന്നി… ഞാൻ വിചാരിച്ചത് റോസമ്മ ചേച്ചിയും അവരുടെ പെൺപടയും ആയിരിക്കും വരിക എന്നാണ്…. പക്ഷെ ഇത് സ്ലീവാച്ചനും മൂപ്പരെ കൂട്ടാരുമാണ്…. വെറുതെ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി…. ഹാ എന്തേലും ആവട്ട്….

"""ആ എത്തിയോ……… എട്ടൻ അവിടെ വാഴത്തോപ്പിലുണ്ട്…. നീ വന്നാൽ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു"""
ഏട്ടനെ കാണാത്ത സന്തോഷത്തിൽ അവരുടെ കൂടെ കൂടാൻ നിന്ന എന്നോട് ഒരു ചിരിയോടെ അമ്മ അത് പറഞ്ഞപ്പോൾ തന്നെ മനുഷ്യന്റെ പണിയെടുക്കാനുള്ള ആ ആവേശം നഷ്ടമായി…..

"""അയ്യോ………"""

""" അമ്മേ ഇത് ഇവർക്കുള്ള ഭക്ഷണം ആണ് ട്ടോ….. ഞാൻ ശിവേട്ടന് കൊടുത്തിട്ട് വരാ……. വാടാ.""""
പണിക്കാർക്കുള്ള ഭക്ഷണം അമ്മയെ ഏല്പിച്ചിട്ട് ഏട്ടന്റെ അടുത്തേക്ക് പോവുന്നതിനിടെ പരുങ്ങി കളിച്ച എന്നെയും ഏട്ടത്തി കൂടെ വരാൻ വിളിച്ചു….. എന്തായാലും എന്തെങ്കിലും കാരണം ഉണ്ടാക്കി ഏട്ടൻ എന്നെ തെറി വിളിക്കും, അപ്പോ പിന്നെ ഏട്ടത്തി കൂടെ ഉണ്ടെങ്കിൽ ഒരു ആൾബലം ആവുമല്ലോ എന്ന് കരുതി ഞാൻ ഏട്ടത്തിയുടെ പിന്നാലെ വാഴത്തോപ്പിലേക്ക് നടന്നു…

വളർന്നുകൊണ്ടിരിക്കുന്ന പയറും വെണ്ടയും ചീരയും എല്ലാം കടന്ന് ഞങ്ങൾ വാഴത്തോപ്പിലെത്തി…. അവിടെ എത്തിയപ്പോൾ കാണുന്നത് ഏട്ടൻ ഒരു വാഴയുടെ കുറുനാമ്പ് മുറിക്കുന്നതാണ്, ആ കാഴ്ച കണ്ടതും ഇന്നത്തേക്കുള്ള ഭരണി പാട്ടിനുള്ള വകുപ്പ് എനിക്ക് ഏറെക്കുറെ പിടികിട്ടി….. ഇന്നലെ എന്നോട് പറഞ്ഞ പണിയായിരുന്നു…

"""ഓ തമ്പുരാൻ എഴുന്നള്ളിയോ…… എന്താണാവോ ഇന്ന് ഇത്ര നേരത്തെ"""
ഏട്ടത്തിയുടെ പിന്നിൽ മറഞ്ഞു നടന്ന എന്നെ കണ്ടതും ഏട്ടൻ ചെയ്തു കൊണ്ടിരുന്ന പണി നിർത്തി
ഒരു ആക്കിയ ചോദ്യം...

ഞാൻ മറുപടി ഒന്നും പറയാൻ നിന്നില്ല…. എന്തിനാ വെറുതെ….

"""സാറിനോട് ഞാൻ ഒരു പണി പറഞ്ഞായിരുന്നു….. ഓർമ്മയുണ്ടോ??"""
എന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും കാണാഞ്ഞിട്ട് ആവണം, ഏട്ടൻ അതേ ഈണത്തിൽ അടുത്ത ചോദ്യം ഇട്ടു…

"""ഏട്ടാ…...അത്……...പിന്നെ………"""
മറുപടിക്ക് വേണ്ടി ഞാൻ വിക്കി…. സംഭവം മറന്നുപ്പോയി എന്ന് ഈ കാട്ടുപോത്തിന്റെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം എനിക്കില്ല…

"""മറന്ന് പോയി കാണും…… അല്ലേ??"""

"""മ്മ….."""
ഞാൻ വെറുതെ തല താഴ്ത്തി കൊണ്ട് മൂളി….. ഉത്തരം തനിക്ക് അറിയാമെങ്കിൽ പിന്നെ വെറുതെ മനുഷ്യനെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കണോഡോ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും അനുസരണയില്ലാത്ത നാവ് ഒരടി അനങ്ങിയില്ല….

💬 Comments

View all comments