0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4826

"""ശിവേട്ടാ…… ഭക്ഷണം…..''""
എന്നെ നോക്കി പല്ല് കടിച്ചോണ്ട് നിന്ന ഏട്ടന് നേരെ പാത്രം നീട്ടികൊണ്ട് ഏട്ടത്തി പറഞ്ഞു….. അത്ഭുതം എന്ന് പറയാലോ, കൂടുതൽ ഒന്നും പറയാതെ ഏട്ടൻ ഭക്ഷണം കഴിക്കാൻ പോയി…..

"""സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ ആ വാഴയൊക്കെ ഒന്ന് നനയ്ക്ക്""""
എന്ന് മാത്രം പറഞ്ഞു…. സത്യം പറഞ്ഞാൽ ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്, ഞാൻ എന്തിനാണ് അങ്ങേരെ ഇങ്ങനെ പേടിക്കുന്നതെന്ന് ചോദിച്ച അതിനൊരു വ്യക്തമായ ഉത്തരം എന്റെ പക്കലില്ല…. ഏട്ടന്റെ വാല് പോലെ പിന്നാലെ പോവുന്നതിനിടയ്ക്ക് ഏട്ടത്തി എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചെങ്കിലും കാട്ടുപോത്തിന്റെ കയ്യീന്ന് രക്ഷപ്പെട്ട സമാധാനത്തിൽ ഞാൻ അത് കാര്യമാക്കിയില്ല…

പിന്നെ നേരെ പണിയിലേക്ക് കടന്നു… വാഴയൊക്കെ ഒരുവിധം നനച്ച് ഒരു പരുവം ആക്കിയ ശേഷം ഒന്ന് വിശ്രമിക്കാൻ ഇരുന്നപ്പോഴേക്കും കാട്ടുപോത്ത് വീണ്ടും വന്നു…. പുഷ്‌കരന്റെ വീട്ടിൽ പോയി ഗോമൂത്രം വാങ്ങി വരണം പോലും….. അങ്ങനെ മൂത്രം വാങ്ങി വന്നു….. അപ്പോ കിട്ടി അടുത്ത പണി, കൂർക്കൽ നടാൻ തടങ്ങൾ നിർമ്മിക്കൽ…. അത് പിന്നെ ഇത്തിരി മെല്ലെ സമയം പാഴാക്കി ചെയ്തത് കൊണ്ട് ഉച്ചയ്ക്ക് ഭക്ഷണത്തിന് മുന്നെ വേറെ പണിയൊന്നും ചെയ്യേണ്ടി വന്നില്ല….
പിന്നെ ഉച്ചയൂണും അത് കഴിഞ്ഞ് ഏട്ടൻ കാണാതെയുള്ള ഉച്ചമയക്കവും അലറ ചിലറ പണികളുമായി വൈകുന്നേരം വരെ തള്ളി നീക്കി….

ശരിക്കും മടുപ്പാണ്….

ഈ പറമ്പിൽ ഇറങ്ങി പണി എടുക്കലും മറ്റുള്ളവരെ കൊണ്ട് പണി എടുപ്പിക്കലും എല്ലാം ഏട്ടന് ഒരു ആവേശമാണ്, നേരെ മറിച്ച് എനിക്ക് ഈ മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ വല്യ താല്പര്യം ഒന്നുമില്ല….പിന്നെ ഏട്ടനെ എതിർക്കണ്ടല്ലോ എന്ന് കരുതി വേറെ പണിക്കൊന്നും പോവാതെ കൂടെ കൂടുന്നതാണ്….
***

"""ഡാ നീ അവളേം കൂട്ടി വീട്ടിലേക്ക് പൊക്കോ…. ഞാൻ ഒന്ന് അമ്മാവന്ടോടെ കയറിയിട്ട് വരാ"""

വൈകുന്നേരം മടങ്ങാൻ നേരം അമ്മ പണി തന്നു… ഇനി വീട്ടിൽ പോയി അമ്മ കത്തി വെച്ച് വരുന്നത് വരെ അവിടെ ഇരിക്കേണ്ട വരും…
ഏട്ടൻ പിന്നെ നേരം ഇരുട്ടാതെ പറമ്പീന്ന് വരില്ല...

""""മ്മ്…. ശരി…… വേഗം വരണേ, എനിക്ക് സിനിമയ്ക്ക് പോവാനുണ്ട്"""

"""ഓ…….."""
ഞാൻ പറഞ്ഞത് അത്ര കാര്യമാക്കാത്ത രീതിക്ക് ഒന്ന് മൂളിയിട്ട് അമ്മ പോയി, ഞാൻ ഏട്ടത്തിയേയും കൂട്ടി വീട്ടിലേക്കും…
***

"""ഡാ…. ഇന്ന് ഏത് സിനിമയ്ക്കാ പോണേ??"""
പാടവരമ്പത് കൂടെ നടക്കുന്നതിനിടെയാണ് ഏട്ടത്തിയുടെ ചോദ്യം വന്നത്

"""ഒരു പോലീസ് പടമാണ്….. ആവനാഴി….. വന്നിട്ട്

💬 Comments

View all comments