0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4830

പിന്നെ ഇതേ നടക്കു, അത് ഉറപ്പാ""""

ദേവകിയമ്മയുടെ സ്വഭാവം ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു, പുള്ളിക്കാരി ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തിയിരിക്കും….. ഇങ്ങനെ തല തെറിച്ചവൾ, പറഞ്ഞ അനുസരണയില്ലാത്തവൾ എന്നൊക്കെ ഉണ്ണിയെ പറയുമെങ്കിലും പുള്ളിക്കാരി കടുപ്പിച്ച് ഒരു തീരുമാനം എടുത്താൽ ഉണ്ണിക്കും ഒന്നും ചെയ്യാൻ കഴിയില്ല…
ഉണ്ണിയുടെ തന്തമാര് രണ്ടും പിന്നെ രാത്രിയില്ലേ പണിക്കിടെ ഒഴിച്ച് മറ്റൊരു കാര്യത്തിലും ദേവകിയമ്മ പറയുന്നതിന് ഒരക്ഷരം അങ്ങോട്ടെ ഇങ്ങോട്ടൊ എതിർക്കില്ല…...

ഞാൻ പറഞ്ഞത് യാഥാർഥ്യം ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാകാം ഉണ്ണിയുടെ മുഖം കടന്നല് കുത്തിയത് പോലെയുണ്ട്….. പാവം……

""""നീ ഇങ്ങനെ പേടിക്കാത്തിരി പെണ്ണേ…...ഇപ്പോ കാലഘട്ടം മാറി, നീ കണ്ടില്ലേ നമ്മുടെ ഉണ്ണിയേട്ടനും ഗോപാലേട്ടനും വേറെ വേറെ കെട്ടിയത്…… അതേപോലെ കിഴക്കീലേ ആ ഇരട്ടക്കുട്ടിയാളില്ലേ, അവരും വേറെ വേറെയാ കെട്ടിയത്… അതോണ്ട് ഇനി നമക്ക് പേടിക്കണ്ട……. ആ പഴയ ആചാരം ഒക്കെ കഴിഞ്ഞ തലമുറയോടെ അവസാനിച്ചു….. ഇനി അതൊന്നും നടക്കില്ല"""""

ഞാൻ ഉണ്ണിയെ ആശ്വസിപ്പിക്കാൻ പറയുന്നതിലൂടെ സ്വയം ആശ്വസിക്കുകയും ചെയ്തു, കാരണം എനിക്ക് ഒട്ടും യോജിക്കാൻ കഴിയാത്ത ഒന്നായിരുന്നു അത്….
***

കഴിഞ്ഞ തലമുറയിൽ വരെ ഈ മീനാക്ഷിപുരത്തും അടുത്തുള്ള രണ്ട് മൂന്ന് ഗ്രാമങ്ങളിലും ഞങ്ങടെ കൂട്ടത്തിലുള്ള ആളുകൾക്കിടയിൽ ഒരു നശിച്ച ആചാരം നിലനിന്നിരുന്നു.,...... എന്താന്ന് വെച്ച, ഒരമ്മ പെറ്റ ആൺമക്കൾക്ക് ഒരൊറ്റ ഭാര്യ….. അതിപ്പോ രണ്ടാളായാലും മൂന്നാളായാലും നാലാളായാലും എന്തിന് പത്താളായാലും എല്ലാർക്കും കൂടെ ഒരൊറ്റ ഭാര്യയെ പാടു എന്നായിരുന്നു ആ നശിച്ച ആചാരം…. ചെറുപ്പം തൊട്ട് അതിന്റെ പേരിലുള്ള പരിഹാസങ്ങൾ കേട്ട് വളർന്നത് കൊണ്ട് അതിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ എനിക്ക് ഭ്രാന്ത് പിടിക്കും…… അത്രയധികം ഞാൻ ആ സമ്പ്രദായത്തെ വെറുക്കുന്നു…..

ഓർമ്മവെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് രണ്ട് തന്തയ്ക്ക് പിറന്നവൻ എന്നും പറഞ്ഞുള്ള പരിഹാസം, എനിക്ക് മാത്രമല്ല, ഞങ്ങടെ കൂട്ടത്തിലുള്ള എല്ലാവരും ജീവിതത്തിൽ ഒരിക്കല്ലെങ്കിലും ആ പരിഹാസത്തിന് ഇരയായി കാണും….. പക്ഷെ എനിക്ക് ഒരല്പം കൂടുതൽ കേൾക്കേണ്ടി വന്നിട്ടുണ്ട്, കാരണം ഞാൻ ഒരു തെറ്റ് ചെയ്തു…. ചെറുപ്പത്തിൽ വാശിപ്പിടിച്ച് കരഞ്ഞ് പള്ളിക്കുടത്തിൽ പോയി, പക്ഷെ ആ ആഗ്രഹത്തിന് അധികം ആയുസുണ്ടായിരുന്നില്ല, പിള്ളേരുടെ കൂട്ടമായുള്ള കളിയാക്കൽ സഹിക്കാൻ വയ്യാണ്ടായപ്പോൾ ഞാനായിട്ട് തന്നെ ആ അധ്യായതിന് തിരശീലയിട്ടു……

"""ന്ക്കിനി പള്ളിക്കുടത്തീ പോണ്ടമ്മേ"""
ന്നും പറഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ചോണ്ട് കരഞ്ഞതൊക്കെ ഇപ്പോഴും ഇടയ്ക്ക് ഓർമ്മവരും…… ഇതുപോലെ……..

സഹോദരങ്ങൾ വീടും ഭൂമിയും ഒന്നും പിരിക്കാതെ ഒത്തൊരുമയോടെ

💬 Comments

View all comments