Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]
ഒരുമിച്ച് ജീവിതകാലം മുഴുവൻ ജീവിക്കാനാണ് ഇങ്ങനെ ഒരാചാരം പഴമക്കാര് നടത്തി കൊണ്ട് വന്നതെന്നാണ് കേട്ടറിവ്…. എനിക്കും രണ്ട് അച്ഛന്മാരുണ്ടായിരുന്നു, വല്യച്ഛൻ ഞാൻ ചെറുതായിരിക്കുമ്പോൾ തന്നെ മരിച്ചു, നാല് വർഷം മുന്നെ ചെറിയച്ഛനും……. അവർ രണ്ടുപേരിൽ ആരാണ് ശരിക്കും എന്റെ പിതാവെന്ന് എനിക്കറിയില്ല, എനിക്ക് പറഞ്ഞ് തരാൻ അമ്മയ്ക്കും അറിയില്ലായിരുന്നു എന്നതാണ് യാഥാർഥ്യം….. അതും ഒത്തൊരുമ്മയുടെ ഭാഗമാണെന്നാണ് പറയുന്നത്…… കുട്ടിയുടെ പിതാവാരാണെന്ന് ഭാര്യയ്‌ക്കും ഭർത്താക്കന്മാർക്കും ഒരൂഹവും പാടില്ല, എന്നിട്ട് എല്ലാവരും ഒരു കുടുംബമായി എല്ലാ പിതാക്കന്മാരും കുട്ടികളെ എല്ലാം സ്വന്തം മക്കളായി തന്നെ കാണും…… പുറമെന്ന് കേൾക്കുന്നവർക്ക് ചിരിച്ചു മറിയാനുള്ള വകുപ്പാണെങ്കിലും അനുഭവിക്കുന്നവനേ അറിയൂ അതിന്റെ വിഷമം…..
പക്ഷെ ഇപ്പോ കാലം മാറി, ഈ തലമുറയിൽ കുറച്ചുപേരൊക്കെ അതിനെ എതിർത്ത് വേറെ വേറെ കല്യാണം കഴിക്കുന്നുണ്ട്… അതൊക്കെയാണ് ഒരു ആശ്വാസം…
***
"""അതാ വരണു നിന്റെ ചങ്ങായി""""
ഉണ്ണി അത് പറഞ്ഞപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്…. നോക്കുമ്പോൾ സുധിയും എന്റെ അമ്മേം കൂടി മെല്ലെ മെല്ലെ എന്തോ കഥയും പറഞ്ഞോണ്ട് നടന്നു വരുന്നുണ്ട്….
സുധി എന്റെ അമ്മയുടെ ആങ്ങളമാരായ ഗോവിന്ദന്മാമയുടെയും കൃഷ്ണമാമയുടെയും ഒരേയൊരു പുത്രനാണ്…. അവനാണ് എന്റെ ഏറ്റവും വലിയ കൂട്ട്….
"""ഡീ മായേ…… നിന്നെ കച്ചോടാക്കിയെന്ന് കേട്ടു""""
മുറ്റത്തെത്തിയതും സുധി ഉണ്ണിയോട് ചോദിച്ചു….
""""അത് അങ്ങനെയാടാ……. നല്ല ഉല്‍പ്പന്നങ്ങൾ പെട്ടെന്ന് വിറ്റുപോവും……. നിന്നെ ഒക്കെ വിൽക്കാൻ വെച്ച കാണാം, അവസാനം കേട് വന്നിട്ട് എടുത്ത് കളയേണ്ടി വരും""""
അവന് വേണ്ടത് അവൻ ചോദിച്ച് വാങ്ങി…..
"""കിട്ടേണ്ടത് കിട്ടീല്ലേ…...ഇനി പോവാ""""
ഇഞ്ചി കടിച്ച അണ്ണാനെ പോലെ നിൽക്കുന്നത് കണ്ട് ഞാൻ അവനോട് ചോദിച്ചു….
""""ഓ……""""
അപ്പോഴേക്കും പുറത്തെ സംസാരം കേട്ട് ഏട്ടത്തിയും ഉമ്മറത്തേക്കെത്തി…
""""ആ സുധിയോ…..വാടാ….വാ കേറ്, ചായ എടുക്കാം""""
"""വേണ്ട ഗൗരിയേച്ചി….. ഞങ്ങൾ ഇറങ്ങാ….വൈകി"""
ഏട്ടത്തിയുടെ ക്ഷണം അവൻ സ്നേഹത്തോടെ നിരസിച്ചു….. ശരിയാണ് ഇനിയും വൈകിയാ പടത്തിന്റെ തുടക്കം തൊട്ട് കാണാൻ പറ്റില്ല….
""""ചുദിക്ക് മാത്രേ ഉള്ളോ ചായ…..""""
ഉണ്ണിയുടെ വക ഒരു ആക്കിയ ചോദ്യം ഏട്ടത്തിയോട്
"""എന്തായാലും നിനക്കില്ല…… വേണേ വീട്ടീ പോയി കുടിക്ക് പെണ്ണേ"""
ഏട്ടത്തി അവൾക്കുള്ള മറുപടി കൊടുത്തു….
അതോടെ ഞാൻ സുധിയോട് ഇറങ്ങാം എന്ന് കണ്ണ് കാണിച്ചു,
ഞങ്ങൾ ഇറങ്ങി എന്റെ സൈക്കിളിൽ കയറി യാത്രയ്ക്കൊരുങ്ങി…
""""അധികം വൈകാൻ നിൽക്കണ്ട…. കഴിഞ്ഞ വേഗം വന്നോ""""
ഏട്ടത്തി പറഞ്ഞതിന് സമ്മതം എന്ന് തലയാട്ടി ഉമ്മറത്ത് നിൽക്കുന്ന
💬 Comments
View all comments