0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.3K

എന്ന് കരുതി വേറെ പണിക്കൊന്നും പോവാതെ കൂടെ കൂടുന്നതാണ്….
***

"""ഡാ നീ അവളേം കൂട്ടി വീട്ടിലേക്ക് പൊക്കോ…. ഞാൻ ഒന്ന് അമ്മാവന്ടോടെ കയറിയിട്ട് വരാ"""

വൈകുന്നേരം മടങ്ങാൻ നേരം അമ്മ പണി തന്നു… ഇനി വീട്ടിൽ പോയി അമ്മ കത്തി വെച്ച് വരുന്നത് വരെ അവിടെ ഇരിക്കേണ്ട വരും…
ഏട്ടൻ പിന്നെ നേരം ഇരുട്ടാതെ പറമ്പീന്ന് വരില്ല...

""""മ്മ്…. ശരി…… വേഗം വരണേ, എനിക്ക് സിനിമയ്ക്ക് പോവാനുണ്ട്"""

"""ഓ…….."""
ഞാൻ പറഞ്ഞത് അത്ര കാര്യമാക്കാത്ത രീതിക്ക് ഒന്ന് മൂളിയിട്ട് അമ്മ പോയി, ഞാൻ ഏട്ടത്തിയേയും കൂട്ടി വീട്ടിലേക്കും…
***

"""ഡാ…. ഇന്ന് ഏത് സിനിമയ്ക്കാ പോണേ??"""
പാടവരമ്പത് കൂടെ നടക്കുന്നതിനിടെയാണ് ഏട്ടത്തിയുടെ ചോദ്യം വന്നത്

"""ഒരു പോലീസ് പടമാണ്….. ആവനാഴി….. വന്നിട്ട് കഥ പറഞ്ഞ് തരാ ട്ടോ"""

"""ഓ…. കഴിഞ്ഞാഴ്ചത്തെ പോലെയുള്ള കഥയാണെങ്കിൽ എനിക്ക് കേൾക്കണ്ട"""
ഏട്ടത്തി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു

"""അതിന് എന്തേര്ന്ന് ഒരു കുഴപ്പം… നല്ല പടമല്ലേ….."""

"""നല്ലതൊക്കെ തന്നെയായിരുന്നു…. പക്ഷെ അവസാനം ആ പെണ്ണിനെ പീഡിപ്പിക്കില്ലേ…. അങ്ങനത്തെ ഒക്കെ കേട്ടാ ന്ക്കി സങ്കടാവും""""
ഞാൻ പറഞ്ഞു കൊടുത്ത സിനിമയുടെ കഥ ഓർത്താവണം, ഏട്ടത്തി വിഷമത്തോടെയാണത് പറഞ്ഞത്

"""അത്‌ സങ്കടം ആവേലും അത് കഴിഞ്ഞിട്ട് അവസാനം സോളമൻ വന്ന് സോഫിയെ കൂട്ടി കൊണ്ട് പോവുന്നത് ഒക്കെ…...ഹൂ…… ഓർക്കുമ്പോ തന്നെ രോമം എഴുന്നേറ്റ് നിൽക്കും""""

"""ഓ അതൊക്കെ സിനിമയിലെ നടക്കു…. ജീവിതത്തില് പീഡിപ്പിക്കപ്പെട്ട ഒരു പെണ്ണിനെ ഏതേലും ആൺ അറിഞ്ഞോണ്ട് കെട്ടോ??"""
ഏട്ടത്തിയുടെ ആ സംശയത്തിന് മറുപടി കൊടുക്കാൻ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യം

💬 Comments

View all comments