0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.3K

മക്കളെ അവസ്ഥ, ആചാരം ലംഘിച്ച് കല്യാണം കഴിച്ചിട്ട് ഇപ്പോ കണ്ടില്ലേ രണ്ടും രണ്ട് വഴിക്കായത്….."""

"""ഹാ അതും ശരിയാണ്…. എന്നെകൊണ്ട് എന്തായാലും നേരിട്ട് പറയാൻ വയ്യ…. ഗോവിന്ദനോട് പറയാം, അവനാണെങ്കിൽ ഒരു തഞ്ചത്തിൽ ശിവനോട് കാര്യം പറഞ്ഞോളും"""

"""എന്തായാലും അധികം വൈകിക്കണ്ട…… ചെക്കൻ ആരെയെങ്കിലും വിളിച്ചോണ്ട് വരുന്നതിന് മുന്നെ ഇതങ്ങോട്ട് നടത്തിക്കോ…."""

"""ഓ എന്റെ മോൻ അങ്ങനെ ഒന്നും ചെയ്യില്ല….. നീ വെറുതെ ഓരോന്നും പറഞ്ഞുണ്ടാക്കണ്ട"""

"""ഉവ്വ് ഉവ്വേ….."""
***

ഓഹ് പണ്ടാരടങ്ങാൻ രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട്………..

വേലിക്കൽ നിന്നുകൊണ്ടുള്ള അമ്മയുടെയും അപ്പുറത്തെ വീട്ടിലെ ദേവകിയുടെയും സംസാരം കൊതുകിന്റെ മൂളിച്ച പോലെ ചെവിയിൽ വന്ന് പതിച്ച് ശല്യമായി മാറിയപ്പോഴാണ് ഞാൻ ഉറക്കം ഉണർന്നത്….. ഇതിപ്പോ ഇന്ന് മാത്രമല്ല, സ്ഥിരം പതിവാണ്….. ആകെ രണ്ട് മുറി മാത്രമുള്ള വീട്ടിൽ ഏട്ടന്റെ കല്യാണം കഴിഞ്ഞ അന്ന് തൊട്ട് ഞാൻ ഈ തിണയിൽ കിടന്നാണ് ഉറക്കം, അന്ന് തൊട്ട് ഉറക്കം ഒക്കെ കണക്കാണ്….. കൊതുക്ക് ശല്യം, അപ്പുറത്തെ ദേവകിയുടെ വീട്ടിലെ പട്ടിയുടെ ശല്യം, പിന്നെ നേരം വെള്ളുത്താൽ ഇതുപോലെയുള്ള ശല്യങ്ങളുടെ ഘോഷയാത്രയാണ്….

ഇന്നലെ രാത്രി അടിച്ച സാധനത്തിന്റെ പിടുത്തം ഇപ്പോഴുമുണ്ട് തലയ്ക്ക്, എങ്കിലും ഇനി കിടന്നാൽ ഉറക്കം നടക്കില്ലെന്ന് തോന്നിയത് കൊണ്ട് എഴുന്നേറ്റിരുന്നു…. ഒരു ആവേശത്തിൽ എഴുന്നേറ്റെങ്കിലും കണ്ണ് പോലും ശരിക്കും തുറക്കാൻ പറ്റുന്നില്ല……. അയ്യോ…….. ഇന്നലെ ഇതിനുമാത്രം ഒക്കെ അടിച്ചോ?? ആ ഒന്നും കൃത്യമായിട്ട് ഓർമ്മ കിട്ടുന്നില്ല… എന്ത് ചെയ്യാനാ അങ്ങനെ തലയ്ക്ക് കൈയും കൊടുത്ത് കണ്ണടച്ചിരുന്നു…..

"""ഡാ……..മതി……. എഴുന്നേറ്റേ……. ഇനിയും വൈകിയാ ഏട്ടന്റെ വായിലിരിക്കുന്നത് മൊത്തം

💬 Comments

View all comments