0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.3K

കേൾക്കേണ്ടി വരും…."""

അമ്മയുടെ ശബ്ദമാണ് എന്നെ ഇരുന്നുകൊണ്ടുള്ള മയക്കത്തിൽ നിന്ന് ഉണർത്തിയത്….. ഏട്ടൻ എന്ന് കേട്ടതും ഉറക്ക ക്ഷീണവും ഇന്നലെ അടിച്ചതിന്റെ കെട്ടും എല്ലാം കൂടി കെട്ടും ബാണ്ടവും തൂക്കി മുത്തിയൂർ കാട് വഴി ഓടി…..അമ്മ പറഞ്ഞത് പോലെ ഇനിയും വൈകിയാൽ ഏട്ടന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും, പിന്നെ ഇന്നലെ രാത്രി വന്ന കോലം ഏട്ടൻ കണ്ടിട്ടുണ്ടെങ്കിൽ പറയേം വേണ്ട…. ഈ കാശിയുടെ കാര്യത്തിൽ ഇന്ന് തന്നെ ഒരു തീരുമാനം ആവും….

"""ഞാൻ ഇറങ്ങാ, ഇന്ന് പണിക്കാരുള്ളതാ …..ചായ ആ പെണ്ണ് എടുത്ത് തരും…… നീ അവളേം കൂട്ടി വന്ന മതി"""

""മ്മ്…""
ഞാൻ വെറുതെ ഒന്ന് മൂളി

"""ഡാ വൈകാൻ നിൽക്കണ്ട… വേഗം അങ്ങോട്ട് പോര്""""
പോവുന്ന വഴിക്ക് തിണയിൽ തന്നെ അനങ്ങാതെ ഇരിക്കുന്ന എന്നെ നോക്കി പറഞ്ഞിട്ട് അമ്മ നടന്നകന്നു…

ഞാൻ മെല്ലെ എഴുന്നേറ്റ് അകത്തേക്ക് നടന്നു….. അമ്മ പറഞ്ഞപ്പോഴാണ് ഇന്ന് പണിക്കാരുള്ള ദിവസം ആണെന്ന് ഓർത്തത്, ഇത് ഇന്നലെ ഓർമ്മയുണ്ടായിരുന്നെങ്കിൽ ഒരു മയത്തിൽ അടിക്കാമായിരുന്നു… ഏട്ടന്റെ സ്വഭാവം വെച്ച് ആൾക്കാരുണ്ടെന്ന് ഒന്നും നോക്കില്ല, ചെവി പൊട്ടുന്ന ചീത്ത വിളിക്കും…. പിന്നെ പേടിയൊന്നും ഇല്ലെങ്കിലും പ്രായത്തിന് മൂത്തത് ആയതുകൊണ്ട് ഞാൻ തിരിച്ചൊന്നും പറയാതെ കേട്ട് നിൽക്കും…

അല്ല ഈ ഏട്ടത്തി ഇതെവിടെ പോയി കിടക്കാ….. ഇവിടെ ഒന്നും കാണാൻ ഇല്ലല്ലോ…..
അടുക്കളയിലും പരിസരത്തും ഒന്നും ഏട്ടത്തിയെ കാണുന്നില്ല….

"""ഏട്ടത്തീ……………….ഗൗരിയേട്ടത്തീ…………………..""""

"""വിളിച്ചു കൂവണ്ട ചെക്കാ…. ഞാൻ ഇവിടുണ്ട്"""
വീടിന്റെ പിന്നാംപുറത്ത് നിന്നും ഏട്ടത്തി വിളി കേട്ടു…. ഞാൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക്

💬 Comments

View all comments