Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]
***
ഭാഗ്യം…… ഏട്ടൻ പറമ്പിലേക്ക് പോയിട്ടുണ്ട്….. അമ്മയെയും കാണുന്നില്ല, പോയി കാണും…… രക്ഷപ്പെട്ടു…..
ഞാൻ ഒച്ചയും ബഹളവും ഉണ്ടാക്കാതെ അകത്ത് കയറി…..
""""അവടെ നിക്കടാ….. എങ്ങോട്ടാ പമ്മി പമ്മി കേറുന്നേ??""""
ഏട്ടത്തി പൊക്കി….
"""അത് ഏട്ടത്തി….. അത് പിന്നെ ഇന്നലെ……"""
"""ഓ വേണ്ട….കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ട…. കള്ളും കുടിച്ച് എവിടെയെങ്കിലും വീണ് കാണും, അല്ലാതെ എന്താ….""""
ഞാൻ കഷ്ടപ്പെട്ട് തപ്പി തടയുന്നത് കണ്ട് ഏട്ടത്തി ഇടയ്ക്ക് കയറി പറഞ്ഞു, സത്യം ആയോണ്ട് ഞാൻ എതിർക്കാൻ നിന്നില്ല… തല താഴ്ത്തി നിന്നു…
"""പൊന്നുമോൻ വേഗം കുളിച്ചൊരുങ്ങി പറമ്പിലേക്ക് ചെല്ല്…. ഏട്ടൻ രാവിലെ ചോയ്ക്കിൻഡേര്ന്ന് കാശി എവിടെന്ന്….. വേഗം ചെന്നാ ചൂടോടെ വാങ്ങാ"""
എന്നും പറഞ്ഞ് ഏട്ടത്തി അടുക്കള ഭാഗത്തേക്ക് നടന്നു,
ഞാൻ പെട്ടെന്ന് തന്നെ പ്രഭാത കർമങ്ങൾ ഓരോന്നും തീർത്ത് തീന്മേശയ്ക്ക് മുന്നിൽ എത്തി……
***
"""ഗൗരിപ്പെണ്ണ് ചൂടിലാണല്ലോ"""
പുട്ടും പഴവും ചായയും കൂടെ മേശയിൽ കൊണ്ടുവന്ന് അല്പം ശക്തിയിൽ വെച്ചിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ഏട്ടത്തിയെ നോക്കി ഞാൻ ചോദിച്ചു…. മറുപടി ഒന്നും തരാതെ എന്നെ ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് ചാടി തുള്ളി അടുക്കളയിലേക്ക് തന്നെ പോയി, എന്നിട്ട് അതേ വേഗത്തിൽ തിരിച്ച് വന്ന് മേശയിൽ എനിക്ക് എതിർവശം വന്ന് ഇരുന്ന് കഴിക്കാൻ തുടങ്ങി….
""""ഏട്ടത്തീ……………….……. ഏ….ട്ടത്തി"""
എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഭക്ഷണം കഴിക്കുന്നത് കണ്ട് ഞാൻ വിളിച്ചു….
"""എന്താ??"""
ഗൗരവത്തോടെ ചോദിച്ചു
""""എന്നോട് പിണക്കാ??""""
""""മ്മ്…..""""
ഏട്ടത്തി അതെ എന്ന് മൂളി… എന്നിട്ട് ഭക്ഷണത്തിലേക്ക് തന്നെ മുഖം പൂഴ്ത്തി…
"""എന്റെ പൊന്നേട്ടത്തിയല്ലേ…… ഈയൊരു വട്ടം കൂടി ക്ഷമിക്ക്, ഇനി ഞാൻ മദ്യം കൈ കൊണ്ട്……..""""
"""ഓ മതി…. എനിക്ക് ഒരു പിണക്കോം ഇല്ല…… ദയവ് ചെയ്ത് സത്യം ചെയ്യല്ലേ"""
എന്നെ സത്യം ചെയ്യാൻ സമ്മതിക്കാതെ ഏട്ടത്തി ഇടയ്ക്ക് കയറി പറഞ്ഞു…..
"""എനിക്കറിയാം എന്റെ ഏട്ടത്തിക്കുട്ടിക്ക് എന്നോട് പിണങ്ങാൻ പറ്റില്ലെന്ന്"""
""""മതി മോനേ….. എന്നെ പദപിച്ചിട്ട് ഒന്നും ഒരു കാര്യോമില്ല, ഏട്ടന്റെ കയ്യീന്ന് കിട്ടാനുള്ളത് മോൻ ഒറ്റയ്ക്ക് തന്നെ വാങ്ങിക്കോ""""
ഞാൻ മനസ്സിൽ കണ്ടത് ഏട്ടത്തി
💬 Comments
View all comments