0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4845

ശേഷം വീണ്ടും അഭിനയം… ഛെ പണി തുടങ്ങി… അങ്ങനെ വലിയ ഭാരിച്ച പണികൾ ഒന്നും ചെയ്യാതെ വൈകുന്നേരം വരെ ഒപ്പിച്ചു…
***

വൈകുന്നേരം ഏട്ടത്തിയും അമ്മയും പണിയെല്ലാം ഒതുക്കി ഇറങ്ങുന്നത് കണ്ടപ്പോ ഞാനും പൊടി തട്ടി കൂടെ ഇറങ്ങി…

""" ഡാ നീയെങ്ങോട്ടാ….. പോയി ആ ചാല് കീറിയത് മുഴുവനാക്ക്"""
അമ്മയുടെയും ഏട്ടത്തിയുടെയും മുന്നിൽ കയറി നടന്ന എന്നെ ഏട്ടൻ പൊക്കി….. ദുഷ്ട്ടൻ…..ഇയാളെ ഞാൻ മിക്കവാറും ഒരു ദിവസം ആ ചാലിലിട്ട് മൂടും എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ കൈകോട്ടും എടുത്ത് തിരിഞ്ഞ് നടന്നു….

എന്റെ മുഖഭാവവും നടത്തവും എല്ലാം കണ്ട് കാട്ടുപോത്തിന്റെ പത്നി കളിയാക്കി ചിരിക്കുന്നത് കണ്ടെങ്കിലും അതിനുള്ള മറുപടി കൊടുക്കാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല…..

എല്ലാ ദേഷ്യവും കൈകോട്ട് കൊണ്ട് ചാല് കീറി തീർത്തു…. അല്ല പിന്നെ…

"""കഴിഞ്ഞോ??""
ചാല് കീറി കഴിഞ്ഞ് നടു നിവർത്തുമ്പോൾ ഏട്ടൻ പിന്നിൽ നിന്നും ചോദിച്ചു… ഏട്ടനോട് സംഭാഷണം പൊതുവെ കുറവായത് കൊണ്ട് ഞാൻ കഴിഞ്ഞു എന്ന് തലയാട്ടി കാണിച്ചു….

"""മ്മ്….. എന്നാ വാ നടക്ക്"""
ഗൗരവത്തിൽ പറഞ്ഞിട്ട് ഏട്ടൻ നടന്നു… ഞാൻ വേഗം കൈകോട്ട് കൊണ്ടുപോയി പറമ്പിന്റെ മൂലയിലുള്ള കൊട്ടിലിൽ കൊണ്ടുവെച്ച് ഏട്ടന്റെ കൂടെ വെച്ച് പിടിച്ചു….
സുധിയേ കാണാൻ പോവണമെന്നുണ്ട്, ഏട്ടനോട് ഒന്ന് പറഞ്ഞിട്ട് വേണ്ടേ പോവാൻ….. അതിനൊരു മടി, അതുകൊണ്ട് ഒന്നും മിണ്ടാതെ പിന്നാലേ നടന്നു….

"""നിനക്ക് തിരക്കുണ്ടോ??"""
പെട്ടെന്ന് ഏട്ടൻ നടത്തതിനിടയ്ക്ക് തിരിഞ്ഞ് നോക്കി ചോദിച്ചു…. ഞാൻ ഇല്ലെന്ന് ചുമൽ കൂച്ചി കാണിച്ചു…

"""മ്മ്…. എന്നാ വാ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്"""
എന്നും പറഞ്ഞ് പുള്ളി വീട്ടിലേക്കുള്ള വഴിയിലേക്ക് കയറുന്നതിന് പകരം പുഴയോരത്തേക്ക് നടന്നു…. ഒരു നിമിഷം ശങ്കിച്ച് നിന്നെങ്കിലും ഞാനും വേഗം ഒപ്പം പിടിച്ചു….. എന്താണാവോ കാര്യം?? എന്തുണ്ടെങ്കിലും മടിക്കാതെ മുഖത്തടിച്ച് പറയുന്ന ആള് എന്നോട് കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇങ്ങനെ പുഴകരയിലേക്ക് ഒക്കെ കൂട്ടി കൊണ്ട് പോവുന്നു…. എന്തോ കാര്യമായി തന്നെ പറയാനുണ്ടെന്ന് തോന്നുന്നു….

"""ഇരിക്ക്"""
ഗോമതിപ്പുഴയുടെ കരയിൽ ഇരിപ്പുറപ്പിച്ച ശേഷം ആകാംഷയോടെ നിന്ന എന്നോടായി ഏട്ടൻ

💬 Comments

View all comments