0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4846

പറഞ്ഞു…
ഞാനും പുള്ളിയുടെ അടുത്ത് ഇരുന്നു

പിന്നെ കുറച്ച് നേരത്തേക്ക് മൗനം… ഏട്ടൻ പുഴയിൽ നീന്തി തുടിക്കുന്ന താറാക്കൂട്ടതെ നോക്കി ഇരിപ്പാണ്, ഞാനും ചുറ്റും കണ്ണോടിച്ച് ഒന്നും മിണ്ടാതെ ഇരുന്നു….

"""കാശി….."""
ഞങ്ങൾക്കിടയിലെ മൗനം ഭേധിച്ചു കൊണ്ട് ഏട്ടൻ വിളിച്ചു

"""മ്മ്….."""

"""ഗോവിന്ദമാമ്മ നിങ്ങടെ കല്യാണം നടത്തുന്ന കാര്യം ചോദിച്ചിരുന്നു…. ഇനിയും വെച്ച് നീട്ടണോ ന്ന്""""

"""നിങ്ങടെ??"""
ഇന്നലെ സുധി പറഞ്ഞത് വെച്ച് ഏട്ടൻ എന്താണ് ഉദ്ദേശിച്ചതെന്ന് ഊഹം കിട്ടിയെങ്കിലും ഞാൻ മനസ്സിലാവാത്തത് പോലെ ചോദിച്ചു….

"""നിന്റെയും ഗൗരിയുടെയും….. അല്ലാതെ ആരതാ"""
ഊഹം കിട്ടിയിരുന്നുവെങ്കിലും പെട്ടെന്ന് അത് ഏട്ടന്റെ വായിൽ നിന്നും കേട്ടപ്പോ ഞാൻ ശരിക്കും ഞെട്ടി…. ഭാവവ്യത്യാസമൊന്നും ഇല്ലാതെ വളരെ ലാഘവത്തോടെയാണ് ഏട്ടൻ അത് പറഞ്ഞത്…..

"""എന്താ നീ ഒന്നും മിണ്ടാതെ??"""
എന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും കിട്ടാഞ്ഞിട്ട് ഏട്ടൻ സ്വാതവേയുള്ള ഗൗരവഭാവത്തിൽ ചോദിച്ചു…

"""ഏട്ടാ……. അത് പിന്നെ…… ഏട്ടത്തി……… ഏട്ടന്റെ ഭാര്യ……… എനിക്ക്…...വേറെ……"""""

"""നിനക്ക് വേറെ വല്ലവളുമാരുമായി എന്തെങ്കിലുമുണ്ടോ??""""
ഞാൻ തപ്പി തടങ്ങ് എന്തോ പറയാൻ ശ്രമിക്കുന്നതിനിടെ കയറി ഏട്ടൻ ചോദിച്ചു….. ആ ചോദ്യത്തിന്റെ കനം കാരണം ഞാൻ പോലുമറിയാതെ എന്റെ തല ഇല്ല എന്നർത്ഥത്തിൽ ആട്ടിപ്പോയി

"""മ്മ്….. എന്നാ ശരി… ഗോവിന്ദമാമ്മയോട് പറയാം അടുത്ത് തന്നെയുള്ള മുഹൂർത്തം നോക്കാൻ"""

"""ഏട്ടാ അത്…….""""
ഏട്ടനും അതിനോട് യോജിപ്പാണെന്ന് അറിഞ്ഞതോടെ എനിക്ക് എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാത്ത അവസ്ഥയായി പോയി… ഏട്ടന്റെ മുഖത്ത് നോക്കി വിയോജിപ്പ് പ്രകടിപ്പിക്കണം എന്നുണ്ട്, പക്ഷെ കഴിയുന്നില്ല….

"""ഒരതുമിതുമില്ല…… ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞു….. മരിയാതയ്ക്ക് അടങ്ങി ഒതുങ്ങി പറയുന്നത് കേട്ട് നിന്നാ മതി…. കേട്ടോഡാ…."""
പെട്ടെന്ന് അതുവരെ ഉണ്ടായിരുന്ന ഭാവം മാറി ഏട്ടൻ സ്ഥായി ഭാവം പൂണ്ടതും ഞാൻ ശരി എന്ന് തലയാട്ടി… പക്ഷെ ഈ നശിച്ച ഏർപ്പാടിന് ഞാൻ നിൽക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു…. ഒരു നിവർത്തിയും ഇല്ലേൽ നാട് വിടാം…

"""ഹ്മ്മ്‌…..നീ വീട്ടിലേക്ക് ചെല്ല്…… ഞാൻ വന്നേക്കാം"""
അത് കേൾക്കേണ്ട താമസം ഞാൻ എഴുന്നേറ്റു….. വീട്ടിലേക്ക് പോവാൻ തോന്നുന്നില്ല…. ഇന്ന് ഇനിയിപ്പോ വേലുപാറയിലെ ചാത്തൻ തന്നെ ശരണം

💬 Comments

View all comments