0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4848

പറയണേ??"""
ഒന്നും മനസ്സിലാവാതെ തലചൊറിഞ്ഞുകൊണ്ട് സുധി ചോദിച്ചു…..

"""എടാ ശിവേട്ടൻ ഇന്നെന്നോട് ഏട്ടത്തിയെ കെട്ടാൻ പറഞ്ഞു….""""

"""ഏഹ്…. എന്നിട്ട് നീയെന്ത് പറഞ്ഞ്??"""

"""എന്ത് പറയാൻ….. ഏട്ടൻ ഉറപ്പിച്ച മട്ടാ….. എതിർത്തിട്ട് കാര്യമില്ല""""
ഞാൻ ഒന്ന് നെടുവീർപ്പിട്ടു….

"""അപ്പോ നീ ഗൗരിയെച്ചിയേ കെട്ടാൻ തീരുമാനിച്ചോ??"""

"""കോപ്പാണ്……. എന്തേലും കാരണമുണ്ടാക്കി മുടക്കിയേ പറ്റു"""
എന്നും പറഞ്ഞ് ഞാൻ സുധിയേ നോക്കുമ്പോ കക്ഷി കാര്യമായ ചിന്തയിലാണ്….. മുടക്കാൻ വല്ല വഴിയും ആലോചിക്കുകയാവും…..

""""എന്നാലും ശിവേട്ടൻ ഇതിന് കൂട്ട് നിൽക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല""""
അല്പനേരത്തെ മൗനത്തിന് ശേഷം സുധി കാര്യമായി പറഞ്ഞു…. അപ്പോഴേക്കും വാസുഅണ്ണൻ അടുത്ത ഗ്ലാസ് കൊണ്ടുവന്നിരുന്നു….

"""ഓ…… നീ ഇത് ഒഴുവാക്കാൻ വല്ല വഴിയുമുണ്ടേ പറ""""

""""എന്ത് വഴി…. ഒരുവഴിയുമില്ല….. ശിവേട്ടൻ പറഞ്ഞ സ്ഥിതിക്ക് മിണ്ടാണ്ടെ അനുസരിക്കുന്നതാ നല്ലത്…… അല്ല അതേ നടക്കു""""

""""ഓ…… യെന്ത് ദുരന്തനാടാ നീ…..""""

""""അല്ലാതെ ഞാൻ എന്ത് പറയാനാ….. ശിവേട്ടൻ ഒരുകാര്യം ഉറപ്പിച്ചാ പിന്നെ അതീന്ന് മാറില്ലാന്ന് എന്നെക്കാട്ടും നന്നായി നിനക്ക് അറിഞ്ഞൂടെ……"""""
അവൻ പറയുന്നതാണ് യാഥാർഥ്യം എന്നോർക്കുമ്പോ സങ്കടവും ദേഷ്യവും കൂടികലർന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ…… മുന്നിലിരുന്ന ഗ്ലാസ് എടുത്ത് ഒറ്റവലിക്ക് അകത്താക്കി…. ഈ നാറിക്ക് എന്നെ ആശ്വസിപ്പിക്കാനെങ്കിലും നുണ പറഞ്ഞൂടെ…. പട്ടി……. പരനാറി…..

""""വേറെ വഴിയൊന്നും കണ്ടില്ലെങ്കി നാട് വിടും…… അത് ഞാനുറപ്പിച്ചതാ"""

"""മ്മ്….. ഞാനും ആലോചിച്ചിട്ട് വേറെ വഴിയൊന്നും കാണണില്ല"""

സുധിയുടെ തലയിലും വേറെ കുരുട്ട് ബുദ്ധിയൊന്നും തെളിയാത്തത് കൊണ്ട് കല്യാണത്തിന് മുന്നെ നാട് വിടുക തന്നെയേ വഴിയുള്ളൂ എന്ന് മനസ്സിലായി…… അങ്ങനെ പിന്നെയും
ഇരുന്ന് രണ്ടോ മൂന്നോ ഗ്ലാസ് കൂടെ അകത്താക്കി ഞങ്ങൾ ഇന്നത്തെ കലാപരിപാടി അവസാനിപ്പിച്ചു…. തലയ്ക്ക് ഒക്കെ ഒരു പിടുത്തമുണ്ടെങ്കിലും നിയന്ത്രണത്തിലാണ്……
സൈക്കിളും എടുത്ത് വേലുപാറയിറങ്ങി…… സുധിയേ വീട്ടിലാക്കി ഞാൻ വീട്ടിലേക്ക് മടങ്ങി….
*****

വീട്ടിലെത്തുമ്പോൾ സമയം രാത്രി എട്ടര കഴിഞ്ഞു….. മുന്നിലെ വാതിൽ തുറന്ന് കിടന്നത് കൊണ്ട് വേഗം അകത്ത് കയറി…. അമ്മ പതിവ് പോലെ നേരത്തെ കിടന്നെന്ന് തോന്നുന്നു, മുറിയിൽ വെട്ടമൊന്നുമില്ല… ഏട്ടനും ഏട്ടത്തിയും അവരുടെ മുറിയിലാണ്, വെട്ടമുണ്ട്….. ഏട്ടന്റെ ശബ്ദവും ഉയർന്ന്

💬 Comments

View all comments