0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.3K

പോയി വീണത്??""""
ഞാൻ ഇന്നലെ രാത്രിയിലെ അവസ്ഥ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് കണ്ട് ഉണ്ണി പറഞ്ഞു….

""""ബൗ ബൗ…...ബൗബൗബൗ……….""""
ഞാൻ എഴുന്നേറ്റത്തും കുമാരൻ കുര തുടങ്ങി…..

"""കുമാരാ…..മൈരേ…… പോയിട്ട് വരാ"""

"""ഡാ പട്ടി…..ന്റെ മോനേ തെറി വിളിച്ചാ ണ്ടല്ലോ…""""
ഞാൻ കുമാരനെ തെറി വിളിക്കുന്നത് കേട്ട് ഉണ്ണി ചൂടായി...ഞാൻ അത് കാര്യമാക്കാതെ തലയൊന്ന് കുടഞ്ഞിട്ട് വീട്ടിലേക്ക് നടന്നു….
***

ഭാഗ്യം…… ഏട്ടൻ പറമ്പിലേക്ക് പോയിട്ടുണ്ട്….. അമ്മയെയും കാണുന്നില്ല, പോയി കാണും…… രക്ഷപ്പെട്ടു…..
ഞാൻ ഒച്ചയും ബഹളവും ഉണ്ടാക്കാതെ അകത്ത് കയറി…..

""""അവടെ നിക്കടാ….. എങ്ങോട്ടാ പമ്മി പമ്മി കേറുന്നേ??""""
ഏട്ടത്തി പൊക്കി….

"""അത് ഏട്ടത്തി….. അത് പിന്നെ ഇന്നലെ……"""

"""ഓ വേണ്ട….കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ട…. കള്ളും കുടിച്ച് എവിടെയെങ്കിലും വീണ് കാണും, അല്ലാതെ എന്താ….""""
ഞാൻ കഷ്ടപ്പെട്ട് തപ്പി തടയുന്നത് കണ്ട് ഏട്ടത്തി ഇടയ്ക്ക് കയറി പറഞ്ഞു, സത്യം ആയോണ്ട് ഞാൻ എതിർക്കാൻ നിന്നില്ല… തല താഴ്ത്തി നിന്നു…

"""പൊന്നുമോൻ വേഗം കുളിച്ചൊരുങ്ങി പറമ്പിലേക്ക് ചെല്ല്…. ഏട്ടൻ രാവിലെ ചോയ്ക്കിൻഡേര്ന്ന് കാശി എവിടെന്ന്….. വേഗം ചെന്നാ ചൂടോടെ വാങ്ങാ"""
എന്നും പറഞ്ഞ് ഏട്ടത്തി അടുക്കള ഭാഗത്തേക്ക് നടന്നു,
ഞാൻ പെട്ടെന്ന് തന്നെ പ്രഭാത കർമങ്ങൾ ഓരോന്നും തീർത്ത് തീന്മേശയ്ക്ക് മുന്നിൽ എത്തി……
***

"""ഗൗരിപ്പെണ്ണ് ചൂടിലാണല്ലോ"""
പുട്ടും പഴവും ചായയും കൂടെ മേശയിൽ കൊണ്ടുവന്ന് അല്പം ശക്തിയിൽ വെച്ചിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ഏട്ടത്തിയെ നോക്കി ഞാൻ ചോദിച്ചു…. മറുപടി ഒന്നും തരാതെ എന്നെ ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് ചാടി തുള്ളി അടുക്കളയിലേക്ക് തന്നെ പോയി, എന്നിട്ട് അതേ

💬 Comments

View all comments