0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4851

പോയെടാ…. നിന്നേ എനിക്കറിഞ്ഞുടെ, അവരൊക്കെകൂടെ ഉറപ്പിച്ച് കഴിഞ്ഞാ നീ ഒന്നും മിണ്ടാണ്ടെ നിന്ന് കൊടുക്കും….. അല്ലാതെന്താ……""""

"""എങ്കി നീ കണ്ടോ…. ഈ കല്യാണം നടക്കില്ല"""
ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു,

"""എങ്ങനെ?? നീയെന്ത് ചെയ്യും??"""
ഉണ്ണിയൊരു സംശയഭാവത്തോടെ ചോദിച്ചു…

"""നാട് വിടും…."""

ഞാൻ അത് പറയലും ഉണ്ണിയൊന്ന് ഞെട്ടി…. ശരിക്കും ഞെട്ടി…..

"""ഡാ…… കാശി….."""

"""ഞാൻ ഉറപ്പിച്ച് കഴിഞ്ഞു, അല്ലാതെ വേറെ വഴിയൊന്നുമില്ല….. നിങ്ങളെ ഒക്കെ വിട്ട് പോവാൻ വിഷമണ്ട് പക്ഷെ എന്താ ചെയ്യാ…….""""
ഉണ്ണിയെ ഒന്നും പറയാൻ സമ്മതിക്കാതെ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു……

ഞാൻ നാട് വിട്ട് പോവാന്ന് കേട്ടതോടെ പെണ്ണിന്റെ മുഖം ആകെ മാറി, പാവം…..

"""""ഡീ…. നീയെന്തിനാ സങ്കടപെടണെ, നീയും വേഗം കല്യാണം കഴിച്ച് പോവില്ലേ, അപ്പോ പിന്നെ എനിക്ക് നിന്നേ നിന്റെ കണവന്റെ വീട്ടില് വന്ന് കാണാലോ…………..
ഹാ… ആകെ ഒരു വിഷമം നിന്റെ കല്യാണം കൂടാൻ പറ്റില്ലല്ലോന്ന് ഓർക്കുമ്പോഴാണ്""""""

അവൾ ഒന്നും പറയാതെ എന്റെ ഞെഞ്ചിലേക്ക് ചായ്ഞ്ഞു…. എന്നെ മുറുക്കി കെട്ടിപ്പിടിച്ചു….. അല്പനേരം അങ്ങനെ നിന്ന ശേഷം """ഞാൻ പോട്ടെ"""" എന്നും പറഞ്ഞ് എനിക്ക് മുഖം തരാതെ വേഗം തിരിഞ്ഞ് നടന്നു

ഞാൻ ഇമവെട്ടാതെ അവൾ പോവുന്നതും നോക്കി നിന്നു… അപ്പോഴാണ് നെഞ്ചിൽ അവൾ മുഖം വെച്ച ഭാഗത്ത് നനവ് പടർന്നത് ഞാൻ അറിയുന്നത്….. ഈ പെണ്ണിനിതെന്ത് പറ്റി, അങ്ങനേം ഇങ്ങനേം ഒന്നും കരയാത്ത സാധനാണ്….
*****

രാവിലത്തെ പണിയെല്ലാം തീർത്ത് വന്നപ്പോൾ എനിക്കുള്ള പ്രാതൽ മേശപ്പുറത്തുണ്ടായിരുന്നു, പക്ഷെ ഏട്ടത്തിയെ കണ്ടില്ല….. എന്നോടും ദേഷ്യമായിരിക്കും, അതുകൊണ്ടാവും എന്നിൽ നിന്ന് ഒഴിഞ്ഞ് മാറുന്നത്…. എന്തായാലും പോവുന്നതിന് മുന്നെ ഏട്ടത്തിയോട് ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തതിനെല്ലാം ഒന്ന് മാപ്പ് പറയണം….

അങ്ങനെ ഞാൻ പതിവിന് വിപരീതമായി ഒറ്റയ്ക്കിരുന്ന് പ്രാതൽ കഴിച്ചു……

ഏട്ടത്തിയെ കാത്ത് നിൽക്കാതെ ഞാൻ പറമ്പിലേക്ക് നടന്നു….. പാടവരമ്പതൂടെ നടക്കുമ്പോൾ പുറകിൽ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ പിന്നിൽ ഒരു പത്തടി മാറി എട്ടനുള്ള പ്രാതലും പിടിച്ചോണ്ട് ഏട്ടത്തി വരുന്നു….. ഞാൻ നോക്കിയപ്പോ പുള്ളിക്കാരി വേഗം മുഖം തിരിച്ച്കളഞ്ഞു…. പിന്നെ

💬 Comments

View all comments