0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4852

തിരിഞ്ഞ് നോക്കാൻ നിന്നില്ല, നേരെ നടന്നു……..
*****

പറമ്പിലെത്തി പതിവ് പോലെ അലറ ചിലറ പണികൾ ചെയ്തുകൊണ്ടിരിന്നു…… അപ്പോഴാണ് ഏട്ടത്തിയുടെ അലർച്ച കേട്ടത്….

""""ശിവേട്ടാ…….. അയ്യോ…………… അമ്മേ…. എഴുന്നേൽക്ക്…… അമ്മേ……….. ശിവേട്ടാ അമ്മ""""
ഏട്ടത്തിയുടെ നിലവിളി കേട്ടതും, കൈയിലിരുന്ന മത്തങ്ങയും നിലത്തിട്ട് ഞാൻ ഓടി…..

"""അമ്മേ……….""""
ഞാൻ ഓടിപിടഞ്ഞ് ചെന്നപ്പോൾ കാണുന്നത് നിലത്ത് വീണു കിടക്കുന്ന അമ്മയെയാണ്…… ശിവേട്ടൻ അമ്മയുടെ തലയെടുത്ത് മടിയിലേക്ക് വെച്ച് മുഖത്തേക്ക് വെള്ളം കുടയുന്നു….. ഏട്ടത്തി നിലവിളിയും….. എനിക്ക് എന്ത് ചെയ്യണമെന്നൊരു എത്തും പിടിയും കിട്ടുന്നില്ല…….

"""ഡാ നോക്കി നിൽക്കാതെ പോയി കൃഷ്ണമാമ്മയെ വിളിച്ചോണ്ട് വാ……"""
ഏട്ടന്റെ സ്വരം ഉയർന്നപ്പോഴാണ് എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നൊരു ധാരണ കിട്ടിയത്….

കൃഷ്ണമാമ്മ അമ്മയുടെ രണ്ടാമത്തെ ആങ്ങള, സുധിയുടെ രണ്ട് തന്തമാരിൽ ഇളയത്….. ആളൊരു തട്ടിക്കൂട്ട് വൈദ്യനാണ്…. പക്ഷെ ആരുടെയോ ഭാഗ്യത്തിന് അങ്ങേരുടെ മരുന്നൊക്കെ കഴിച്ച ഒരുവിധം അസുഖങ്ങൾ എല്ലാം മാറും, അതുകൊണ്ട് തന്നെ നാട്ടിൽ നല്ല പേരാണ്…..

"""ഡാ…. കൃഷ്ണമാമ്മയെ കൂട്ടി വീട്ടിലേക്ക് വന്നാ മതി"""
ഏട്ടൻ പറഞ്ഞതും കേട്ടിട്ടാണ് ഞാൻ അമ്മാമയുടെ വീട്ടിലേക്ക് ഓടിയത്, ചെന്ന് കാര്യം പറഞ്ഞതും അമ്മാവൻ ഒട്ടും സമയം കളയാതെ ആവശ്യമുള്ള സാധനജംഗമവസ്തുക്കൾ എല്ലാം എടുത്ത് എന്റെ കൂടെ പോന്നു…… ഒപ്പം ഗോവിന്ദമാമ്മയും അമ്മായിയും….

ഞങ്ങള് വീട്ടില് എത്തുമ്പോൾ ഏട്ടൻ അമ്മയെ എടുത്ത് വീട്ടിലെത്തിയിരുന്നു, ഒച്ചയും ബഹളവും എല്ലാം കേട്ട് ദേവകിയമ്മയും ഉണ്ണിയും ഒക്കെ വന്നിട്ടുണ്ട്….. എല്ലാരുടെ മുഖത്തും ഒരേ വികാരം….. ഭയം…..

"""ഈശ്വരാ….. എന്റെ അമ്മയ്ക്ക് ഒന്നും വരുത്തരുതേ….""""

അമ്മാവൻ പറഞ്ഞതനുസരിച്ച് എല്ലാരും മുറിക്ക് വെളിയിൽ അക്ഷമരായി കാത്തിരുന്നു, പ്രാർത്ഥനയോടെ…….. കുറച്ചുനേരം കഴിഞ്ഞപ്പോൾ കൃഷ്ണമാമ്മ പുറത്തേക്കിറങ്ങി വന്നു…. മുഖം കണ്ടിട്ട് എന്തോ പന്തികേട് തോന്നുന്നു

""""ശിവാ……""""
അമ്മാവൻ പുറത്തിറങ്ങി ഏട്ടനെ അടുത്തേക്ക് വിളിച്ചു….മുറിയിലാകെ നിശബ്ദത്ത, എല്ലാരും അമ്മാവൻ പറയാൻ പോവുന്നത് കേൾക്കാൻ കാതോർത്തിരുന്നു….

"""കാർത്തൂന് ഇപ്പോ വല്യ കുഴപ്പമൊന്നുമില്ല കണ്ണ് തുറന്നിട്ടുണ്ട്, പക്ഷെ ഒരു നിമിഷം മരണത്തെ മുന്നിൽ കണ്ടത്തിന്റെ ആ ഒരു പതർച്ച വിട്ട് മാറിയിട്ടില്ല…… അവൾക്ക് കാശിയുടെ വിവാഹം കാണണമെന്നാണ് പറയുന്നത്""""

"""കൃഷ്ണമാമ്മ….. അത് പിന്നെ

💬 Comments

View all comments