0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4853

ഇവരെ കല്യാണം അധികം വൈകാതെ തന്നെ നടത്താൻ നമ്മള് തീരുമാനിച്ചതല്ലേ…..""""
ഏട്ടൻ മറുപടി കൊടുത്തു, ചുറ്റും എന്റെതടക്കം കുറെ ചെവികൾ അവരുടെ സംഭാഷണത്തിന് കാതോർത്തിരുന്നു…

"""അത് പോര…… ഇന്ന്…….. ഇപ്പോ…. ഈ നിമിഷം ഇവരുടെ കല്യാണം നടത്തണം…… അങ്ങനെ ചെയ്താ കാർത്തൂന്റെ മനസ്സിന് അല്പം ആശ്വാസം കിട്ടും, ഈയൊരു അവസ്ഥയിൽ അവളുടെ മനസ്സ് ശാന്തമായും സന്തോഷമായും ഇരിക്കണം…..""""

ഇത്രയും കേട്ടപ്പോ തന്നെ ഭൂമി എന്നെ ചുറ്റുന്നത് പോലെ തോന്നി തുടങ്ങി…. ഇറങ്ങി ഓടാൻ തോന്നുന്നു, പക്ഷെ കയ്യും കാലും തളർന്നത് പോലെ…..
ഏട്ടത്തി വാ പൊത്തി കരഞ്ഞോണ്ട് അടുക്കള ഭാഗത്തേക്ക് ഓടുന്നത് കണ്ടു…..

""""അയ്യോ….ഇപ്പോ തന്നെ നടത്താന്നൊക്കെ പറഞ്ഞാ….. അതെങ്ങനാ ശരിയാവാ""""
അമ്മായിയാണത് ചോദിച്ചത്

""""എന്താ ഇപ്പോ നടത്തിയാല്….. എന്തായാലും നടത്താൻ തീരുമാനിച്ചതല്ലേ, അതിപ്പോ ഇത്തിരി നേരത്തെയായീന്ന് വെച്ച് എന്താ കുഴപ്പം…….. പിന്നെ വേണ്ടപ്പെട്ട എല്ലാരും ഇവിടെ തന്നെയുണ്ടല്ലോ""""
അതോടെ അമ്മായിയും നിശബ്ദയായി….. കൃഷ്ണമാമ്മ കാലമാടൻ കരുതിക്കൂട്ടി തന്നെയാണ്

ശിവേട്ടനും ഗോവിന്ദമാമ്മയും കാര്യമായ ആലോചനയിലാണ്, ഉണ്ണിയും അവളെ തള്ളയും മുറിയിൽ അമ്മയുടെ അടുത്തും….. നല്ല ഉഗ്രൻ പണിയായി പോയി അമ്മയും കൃഷ്ണമാമ്മയും കൂടെ തന്നത്….. കയ്യോടെ പിടിച്ച് കെട്ടിക്കാനാണ് പദ്ധതി, അല്പം സമയം കിട്ടിയിരുന്നേ ഞാൻ നാട് വിട്ടേന്നെ…..

എത്ര നേരം ഞാൻ ആ ഇരിപ്പിരുന്നെന്ന് അറിയില്ല, ശിവേട്ടന്റെ പരുക്കൻ ശബ്ദമാണ് എന്നെ തിരിച്ച് കൊണ്ടുവന്നത്...

"""കാശി…….. മ്മ്…...ചെല്ല്, പോയി ഒരുങ്ങ്"""
മരിച്ച് കിടക്കുന്ന ആളുടെ മൃതദേഹത്തിനോട് ഒറ്റയ്ക്ക് പോയി കുളിച്ചൊരുങ്ങി വരാൻ പറയുന്നത് പോലെയാണ് എനിക്ക് അത് കേട്ടപ്പോ തോന്നിയത്….

"""മ്മ്…… വാ മോനേ….."""
മൃതദേഹത്തിനെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് തോന്നിയത് കൊണ്ടാവാം, എന്റെ ഈ അവസ്ഥക്ക് പ്രധാന കാരണക്കാരനായ കൃഷ്ണമാമ്മ തന്നെയെന്നെ പിടിച്ച് മുറിയിലേക്ക് നടന്നു……

പിന്നെ നടന്നതിനെല്ലാം ശരിക്കും ഒരു ശവത്തെ പോലെ തന്നെ പ്രത്യേകിച്ച് ഭാവമോ ചലനമോ ഒന്നുമില്ലാതെ ഇരുന്നു കൊടുക്കുകയായിരുന്നു ഞാൻ…… ശിവേട്ടൻ അങ്ങേരുടെ കല്യാണത്തിനിട്ട വെള്ള ഷർട്ടും മുണ്ടും എന്നെ കൊണ്ട് ഇടീപ്പിച്ചു, ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ എല്ലാം ഇതുപോലെ അങ്ങേര് ഉപയോഗിച്ചതിന്റെ ബാക്കിയാണല്ലോ എനിക്ക് കിട്ടുക, അതിനൊരു തുടക്കം കുറിച്ചതാവും…….

💬 Comments

View all comments