Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]
"""ഏട്ടാ അത്…….""""
ഏട്ടനും അതിനോട് യോജിപ്പാണെന്ന് അറിഞ്ഞതോടെ എനിക്ക് എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാത്ത അവസ്ഥയായി പോയി… ഏട്ടന്റെ മുഖത്ത് നോക്കി വിയോജിപ്പ് പ്രകടിപ്പിക്കണം എന്നുണ്ട്, പക്ഷെ കഴിയുന്നില്ല….
"""ഒരതുമിതുമില്ല…… ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞു….. മരിയാതയ്ക്ക് അടങ്ങി ഒതുങ്ങി പറയുന്നത് കേട്ട് നിന്നാ മതി…. കേട്ടോഡാ…."""
പെട്ടെന്ന് അതുവരെ ഉണ്ടായിരുന്ന ഭാവം മാറി ഏട്ടൻ സ്ഥായി ഭാവം പൂണ്ടതും ഞാൻ ശരി എന്ന് തലയാട്ടി… പക്ഷെ ഈ നശിച്ച ഏർപ്പാടിന് ഞാൻ നിൽക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു…. ഒരു നിവർത്തിയും ഇല്ലേൽ നാട് വിടാം…
"""ഹ്മ്മ്…..നീ വീട്ടിലേക്ക് ചെല്ല്…… ഞാൻ വന്നേക്കാം"""
അത് കേൾക്കേണ്ട താമസം ഞാൻ എഴുന്നേറ്റു….. വീട്ടിലേക്ക് പോവാൻ തോന്നുന്നില്ല…. ഇന്ന് ഇനിയിപ്പോ വേലുപാറയിലെ ചാത്തൻ തന്നെ ശരണം എന്ന് മനസ്സിൽ കരുതി ഞാൻ നേരെ അമ്മാമയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു, സുധിയേ പൊക്കാൻ….. പക്ഷെ നടക്കുമ്പോഴൊക്കെ മനസ്സിൽ പല കണക്ക് കൂട്ടലുകളായിരുന്നു….
സംഭവം ഞാൻ കരുതിയതിലും വലിയ പണിയാണ്, ഏട്ടനും അതിന് കൂട്ട് നിൽക്കും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല…………………… ഛെ, സ്വന്തം ഭാര്യയെ കല്യാണം കഴിക്കാനാണ് അങ്ങേര് ഇപ്പോ എന്നോട് പറഞ്ഞത്, എങ്ങനെ മനസ്സ് വന്ന് കാണും….. അയ്യേ………
സുധിയോടും കൂടി ചോദിച്ച് നോക്കാം അല്ലെങ്കിൽ ഈ മീനാക്ഷിപുരം വിട്ട് എങ്ങോട്ടേലും പോവുകയല്ലാതെ വേറെ വഴിയില്ല…. എന്തായാലും അവരുടെ കൂടെ കൂടി ഇനിയും ഈ നശിച്ച ആചാരം നിലനിർത്താൻ ഞാൻ കൂടില്ല….
***
അമ്മാവന്റെ വീട്ടിൽ എത്തിയപ്പോ സുധി മുന്നിൽ തിണയിൽ സ്വപനം കണ്ടിരിപ്പുണ്ട്…
""""ഡാ……""""
"""ആ കാശി"""
"""വാ…..""""
""""എങ്ങോട്ടാ??"""
💬 Comments
View all comments