Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]
എന്റെ അമ്മയ്ക്ക് ഒന്നും വരുത്തരുതേ….""""
അമ്മാവൻ പറഞ്ഞതനുസരിച്ച് എല്ലാരും മുറിക്ക് വെളിയിൽ അക്ഷമരായി കാത്തിരുന്നു, പ്രാർത്ഥനയോടെ…….. കുറച്ചുനേരം കഴിഞ്ഞപ്പോൾ കൃഷ്ണമാമ്മ പുറത്തേക്കിറങ്ങി വന്നു…. മുഖം കണ്ടിട്ട് എന്തോ പന്തികേട് തോന്നുന്നു
""""ശിവാ……""""
അമ്മാവൻ പുറത്തിറങ്ങി ഏട്ടനെ അടുത്തേക്ക് വിളിച്ചു….മുറിയിലാകെ നിശബ്ദത്ത, എല്ലാരും അമ്മാവൻ പറയാൻ പോവുന്നത് കേൾക്കാൻ കാതോർത്തിരുന്നു….
"""കാർത്തൂന് ഇപ്പോ വല്യ കുഴപ്പമൊന്നുമില്ല കണ്ണ് തുറന്നിട്ടുണ്ട്, പക്ഷെ ഒരു നിമിഷം മരണത്തെ മുന്നിൽ കണ്ടത്തിന്റെ ആ ഒരു പതർച്ച വിട്ട് മാറിയിട്ടില്ല…… അവൾക്ക് കാശിയുടെ വിവാഹം കാണണമെന്നാണ് പറയുന്നത്""""
"""കൃഷ്ണമാമ്മ….. അത് പിന്നെ ഇവരെ കല്യാണം അധികം വൈകാതെ തന്നെ നടത്താൻ നമ്മള് തീരുമാനിച്ചതല്ലേ…..""""
ഏട്ടൻ മറുപടി കൊടുത്തു, ചുറ്റും എന്റെതടക്കം കുറെ ചെവികൾ അവരുടെ സംഭാഷണത്തിന് കാതോർത്തിരുന്നു…
"""അത് പോര…… ഇന്ന്…….. ഇപ്പോ…. ഈ നിമിഷം ഇവരുടെ കല്യാണം നടത്തണം…… അങ്ങനെ ചെയ്താ കാർത്തൂന്റെ മനസ്സിന് അല്പം ആശ്വാസം കിട്ടും, ഈയൊരു അവസ്ഥയിൽ അവളുടെ മനസ്സ് ശാന്തമായും സന്തോഷമായും ഇരിക്കണം…..""""
ഇത്രയും കേട്ടപ്പോ തന്നെ ഭൂമി എന്നെ ചുറ്റുന്നത് പോലെ തോന്നി തുടങ്ങി…. ഇറങ്ങി ഓടാൻ തോന്നുന്നു, പക്ഷെ കയ്യും കാലും തളർന്നത് പോലെ…..
ഏട്ടത്തി വാ പൊത്തി കരഞ്ഞോണ്ട് അടുക്കള ഭാഗത്തേക്ക് ഓടുന്നത് കണ്ടു…..
""""അയ്യോ….ഇപ്പോ തന്നെ നടത്താന്നൊക്കെ പറഞ്ഞാ….. അതെങ്ങനാ ശരിയാവാ""""
അമ്മായിയാണത് ചോദിച്ചത്
""""എന്താ ഇപ്പോ നടത്തിയാല്….. എന്തായാലും നടത്താൻ തീരുമാനിച്ചതല്ലേ, അതിപ്പോ ഇത്തിരി നേരത്തെയായീന്ന് വെച്ച് എന്താ കുഴപ്പം…….. പിന്നെ വേണ്ടപ്പെട്ട എല്ലാരും ഇവിടെ തന്നെയുണ്ടല്ലോ""""
അതോടെ അമ്മായിയും നിശബ്ദയായി….. കൃഷ്ണമാമ്മ കാലമാടൻ കരുതിക്കൂട്ടി തന്നെയാണ്
ശിവേട്ടനും ഗോവിന്ദമാമ്മയും
💬 Comments
View all comments