0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.4K

കാര്യമായ ആലോചനയിലാണ്, ഉണ്ണിയും അവളെ തള്ളയും മുറിയിൽ അമ്മയുടെ അടുത്തും….. നല്ല ഉഗ്രൻ പണിയായി പോയി അമ്മയും കൃഷ്ണമാമ്മയും കൂടെ തന്നത്….. കയ്യോടെ പിടിച്ച് കെട്ടിക്കാനാണ് പദ്ധതി, അല്പം സമയം കിട്ടിയിരുന്നേ ഞാൻ നാട് വിട്ടേന്നെ…..

എത്ര നേരം ഞാൻ ആ ഇരിപ്പിരുന്നെന്ന് അറിയില്ല, ശിവേട്ടന്റെ പരുക്കൻ ശബ്ദമാണ് എന്നെ തിരിച്ച് കൊണ്ടുവന്നത്...

"""കാശി…….. മ്മ്…...ചെല്ല്, പോയി ഒരുങ്ങ്"""
മരിച്ച് കിടക്കുന്ന ആളുടെ മൃതദേഹത്തിനോട് ഒറ്റയ്ക്ക് പോയി കുളിച്ചൊരുങ്ങി വരാൻ പറയുന്നത് പോലെയാണ് എനിക്ക് അത് കേട്ടപ്പോ തോന്നിയത്….

"""മ്മ്…… വാ മോനേ….."""
മൃതദേഹത്തിനെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് തോന്നിയത് കൊണ്ടാവാം, എന്റെ ഈ അവസ്ഥക്ക് പ്രധാന കാരണക്കാരനായ കൃഷ്ണമാമ്മ തന്നെയെന്നെ പിടിച്ച് മുറിയിലേക്ക് നടന്നു……

പിന്നെ നടന്നതിനെല്ലാം ശരിക്കും ഒരു ശവത്തെ പോലെ തന്നെ പ്രത്യേകിച്ച് ഭാവമോ ചലനമോ ഒന്നുമില്ലാതെ ഇരുന്നു കൊടുക്കുകയായിരുന്നു ഞാൻ…… ശിവേട്ടൻ അങ്ങേരുടെ കല്യാണത്തിനിട്ട വെള്ള ഷർട്ടും മുണ്ടും എന്നെ കൊണ്ട് ഇടീപ്പിച്ചു, ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ എല്ലാം ഇതുപോലെ അങ്ങേര് ഉപയോഗിച്ചതിന്റെ ബാക്കിയാണല്ലോ എനിക്ക് കിട്ടുക, അതിനൊരു തുടക്കം കുറിച്ചതാവും…….

അണിയിച്ചൊരുക്കി എന്നെ നേരെ അമ്മയുടെ മുറിയിലേക്ക് കൊണ്ട്പോയി…. ഉണ്ണി അവടെ നിൽപ്പുണ്ടായിരുന്നു, ഞാൻ അവളെ നിർവികാരനായി ഒന്ന് നോക്കി….. എന്റെയീ അവസ്ഥ കണ്ടിട്ടാവും അവളും ആകെ സങ്കടത്തിലാണ്…..

"""അല്ല ഈ കല്യാണം എന്നൊക്കെ പറഞ്ഞാ….. മുഹൂർത്തം ഒക്കെ നോക്കണ്ടേ"""
എന്നെ രക്ഷിക്കാൻ ഒരു അവസാന ശ്രമം പോലെ ഉണ്ണി കൂടിനിന്നവർക്ക് മുന്നിലേക്ക് ഒരു സംശയമിട്ടു….

""""ചമ്പച്ചോട്ടിൽ തൈവയ്ക്കാനും ചേട്ടന്റെ ഭാര്യയെ വിവാഹം ചെയ്യാനും മുഹൂർത്തം നോക്കണ്ട എന്നാണല്ലോ…….."""""
ഉണ്ണിയുടെ സംശയത്തെ

💬 Comments

View all comments