0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.3K

കയ്യിന്ന് കിട്ടുമ്പോൾ ചിരിയൊക്കെ നിന്നോളും എന്നൊരു ധ്വനി അതിൽ ഇല്ലേ?? ആവോ………

കൈയിൽ അല്പം പൽപ്പൊടിയും എടുത്തുകൊണ്ട് ഞാൻ കിണറ്റിന്കരയിലേക്ക് നടന്നു……
വേഗം പല്ലും തേച്ച് ഒന്ന് തലയിലൂടെ വെള്ളവും പാർന്നിട്ട് പറമ്പിലേക്ക് ചെല്ലണം……

പൽപ്പൊടിയിൽ വെള്ളം ഉറ്റിച്ചു കലർത്തുന്നതിനിടയിലാണ് പുറകിൽ നിന്നുമൊരു ശബ്ദം കേട്ടത്…..

"""അതേ…...മാഷേ……. എന്താണ് പതിവില്ലാത്ത ശീലങ്ങളൊക്കെ…മ്മ്??""
വേറെ ആരുമല്ല, ഉണ്ണിയാണ്…. അപ്പുറത്തെ വീട്ടിലെ ഉണ്ണിമായ, ചെറുപ്പം തൊട്ട് ഞങ്ങൾ നല്ല കൂട്ടാണ്….

പെണ്ണ് വേലിക്ക് അപ്പുറം ഇളിച്ചോണ്ട് നിൽപ്പുണ്ട്….

"""ഇതൊക്കെ നമ്മക്ക് പതിവാണ് മോളെ…… നീ പതിവില്ലാതെ മൂട്ടിൽ വെയിലടിക്കുന്നതിന് മുന്നെ ഉണർന്നതോണ്ടാണ് ആദ്യായിട്ട് കാണുന്നേ…"""

""""ഓ………""""
ഞാൻ പറഞ്ഞതിൽ അല്പം സത്യമുള്ളത് കൊണ്ടാവാം അവൾ വെറുതെ മുഖം ചുളിച്ച് കൊഞ്ഞനം കുത്തിയതേ ഉള്ളു….

"""അല്ല…..എന്താണ് പതിവില്ലാതെ വെളുപ്പിനെ എഴുന്നേറ്റ്…...മ്മ്?? എന്തോ കള്ളത്തരം ഉണ്ടല്ലോ പെണ്ണേ….എന്താണ്??""""

"""ഡാ അത് പിന്നെ…… ഇന്ന് എന്നെ…….. കാണാൻ ആള് വരുന്നുണ്ട്"""
നിർത്തി നിർത്തിയാണ് അവൾ അത് പറഞ്ഞത്, ആ മുഖത്ത് ആദ്യമായി നാണം എന്ന വികാരം കണ്ടപ്പോൾ സ്വാഭാവികമായും എനിക്ക് ചിരി വന്നു….

"""എന്തിനാണ്ടാ പൊട്ടാ കിണിക്കണേ??"""
ഞാൻ ചിരിക്കുന്നത് കണ്ട് അവൾ സ്ഥായി ഭാവത്തിലേക്ക് തിരിച്ച് വന്നു…..

"""ഏയ് ഒന്നൂല്ല, നിന്നെ ഒന്ന് കല്യാണ വേഷത്തിൽ സംഘൽപ്പിച്ച് നോക്കിയതാ മോളെ…..""""

"""ഓ കല്യാണ വേഷത്തിൽ ആയിരുന്നോ…….. ഞാൻ കരുതി കാശികുട്ടൻ രാവിലെ തന്നെ വികാരപരവശനായിട്ട് എന്നെ തുണിയും മണിയും ഒന്നും ഇല്ലാതെ സങ്കൽപ്പിക്കാന്ന്"""

അവൾ നേരത്തെ സ്വാഭാവികമായി വന്ന നാണം ഇപ്പോ കഷ്ടപ്പെട്ടു വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു….

""""അയ്യോ തുണി ഇല്ലാണ്ട് കാണാൻ

💬 Comments

View all comments