Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]
അതിന് മറുപടി ഒന്നും പറയാതെ ഏട്ടത്തി മുഖം ചുളിച്ചുകൊണ്ട് പാവം എന്റെ തലയ്ക്കിട്ട് ഒന്ന് കൊട്ടി….
""""അല്ല ഏട്ടത്തി നിങ്ങക്ക് ഈ പുട്ടും പഴവും അല്ലാതെ വേറെ ഒന്നും ഉണ്ടാക്കാൻ അറിയില്ലേ?? എന്നും രാവിലെ പുട്ടും പഴവും….മടുത്ത്…… ഒന്നുമില്ലെങ്കിൽ ഈ പുട്ടിന് കൂട്ടാൻ ഒരു കറിയെങ്കിലും……..എവിടുന്ന്…… ഹ്മ്മ്……""""
എന്റെ തലയ്ക്ക് കിട്ടിയ കൊട്ടിന്റെ പ്രതികാരം ഞാൻ മുന്നിൽ നിരത്തിയ പുട്ടിനെയും പഴത്തെയും ചെളി വാരി തേച്ചുകൊണ്ട് വീട്ടി…. അല്ല പിന്നെ
""""മോൻ ഈ പറഞ്ഞത് അതേ പോലെ പോയി പുന്നാര ഏട്ടനോട് പറയ്……. ഏട്ടന്റെ കല്പനയാണ്, ആ കൊണ്ടുവെച്ച പഴകുല തീരുന്നത് വരെ രാവിലെ പുട്ടും പഴവും മതിയെന്ന്……….ഇത് ഓരോരുത്തര് ഓരോന്ന് പറഞ്ഞാ ഞാൻ എന്ത് ചെയ്യാനാ….""""
"""ഓ പറയുന്നത് കേട്ടാ വിചാരിക്കും ആ പഴകുല കൊണ്ടുവരുന്നതിന് മുന്നെ ഇവിടെ ഒരോ ദിവസവും ചപ്പാത്തിയും ഇഡലിയും ദോശയും അപ്പവും എല്ലാം മാറി മാറി ഉണ്ടാക്കാറായിരുന്നു ന്ന്….""""
ചൊറിയാൻ കിട്ടിയ അവസരം പാഴാക്കാതെ ഞാൻ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് പുട്ടും പഴവും കൂട്ടി കുഴച്ചു….
"""വേണങ്കിൽ തിന്നിട്ട് എഴുന്നേറ്റ് പോവാൻ നോക്ക് ചെക്കാ……""""
രാവിലെ തന്നെ ഞാൻ ചൊറിയാൻ തയ്യാറായിട്ടാണെന്ന് മനസ്സിലായത് കൊണ്ടാവും ഏട്ടത്തി അത്രയും പറഞ്ഞിട്ട് അടുക്കളയിലേക്ക് തിരിച്ചു പോയി….
ഈ സാധനത്തിനെ ഇങ്ങനെ വെറുപ്പിക്കുന്നത് എനിക്ക് എന്തോ ഭയങ്കര സുഖം തരുന്ന പ്രവർത്തിയാണ്….. പുള്ളിക്കാരി ആണെങ്കിൽ ഞാൻ ചൊറിയാൻ വേണ്ടി മനഃപൂർവം പറയുന്നതാണെന്ന് മനസ്സിലാകാതെ കുറെ ഒക്കെ തിരിച്ചും പറയും……. അത് പിന്നെ അങ്ങനെ കുരങ്ങ് കളിപ്പിക്കാൻ പറ്റുന്നവരെയല്ലേ വീണ്ടും വീണ്ടും കളിപ്പിക്കാൻ തോന്നു…..
അങ്ങനെ ഇരുന്ന് പുട്ടും പഴവും തട്ടിക്കൊണ്ടിരിക്കുമ്പോൾ ഏട്ടത്തി ഒരു പാത്രത്തിൽ പുട്ടും ഇട്ടോണ്ട് വന്ന് മേശയിൽ എനിക്ക് എതിരെ വന്ന് ഇരുന്നു…..
"""അയ്യോ……….""""
വന്ന് ഇരുന്നതും, എന്തോ മറന്നിട്ടാണെന്ന് തോന്നുന്നു പുള്ളിക്കാരി ഒന്ന് തലയ്ക്ക് കൈ കൊടുത്തിട്ട് അടുക്കളയിലേക്ക് ഓടി….. ഞാൻ ആ പ്രവർത്തികൾ എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് തീറ്റ തുടർന്നു….
ഏട്ടത്തി പോയ അതേ വേഗത്തിൽ രണ്ട് ഗ്ലാസ് ചായയുമായി തിരിച്ചു വന്നു….. ഒന്ന് എനിക്ക് തന്നിട്ട് ബാക്കി കഴിക്കാൻ ഇരുന്നു…..
"""ഇന്നലെ രാത്രി ഞാൻ വരുമ്പോ ഏട്ടൻ ഉറങ്ങിയായിരുന്നോ??"""
ഏട്ടന്റെ മുന്നിലേക്ക് പോവുമ്പോൾ എങ്ങനെ നിൽക്കണം എന്നറിയാൻ വേണ്ടി ഞാൻ ഒന്ന് എറിഞ്ഞു നോക്കി, പക്ഷെ ഏറ്റില്ല…. ഏട്ടത്തി എന്നെ ഒന്ന് തുറിച്ചു നോക്കിയതേ ഉള്ളു, ഒന്നും പറഞ്ഞില്ല….
"""ശൂ…….ഷ്……….അതേ….""""
"""ഏട്ടനെ ഇത്രയ്ക്ക്
💬 Comments
View all comments