0%

Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]

Author : Hyder Marakkar Read All Parts 4815

പേടിയുള്ള ആള് പിന്നെ എന്തിനാ വെറുതെ ഏട്ടന് ഇഷ്ടല്ലാത്ത ഓരോന്നും ചെയ്യാൻ പോണേ…."""
ഞാൻ സംശയം വീണ്ടും ആവർത്തിക്കുന്നതിന് മുന്നെ ഏട്ടത്തി തിരിച്ച് ഇങ്ങോട്ട് ഒരു ചോദ്യം ഇട്ടു….

"""അത് പിന്നെ സുധി നിർബന്ധിക്കുമ്പോ……….. അവന് ഒരു കൂട്ടിന്………. വല്ലപ്പോഴും അല്ലേ ഉള്ളൂ ഏട്ടത്തി………."""
തപ്പി തടങ്ങുകൊണ്ട് ഞാൻ കുറ്റം മുഴുവൻ സുധിഷ് എന്ന സുധിയുടെ തലയിലിട്ട് കൊടുത്തു…. എന്റെ അമ്മാവന്മാരുടെ ഒരേയൊരു സൽപുത്രൻ….

"""ഹ്മ്മ്‌……. സുധീനെ ഞാൻ ഒന്ന് കാണട്ടെ….."""
ഏട്ടത്തി ഇത്തിരി കനത്തിൽ തന്നെ പറഞ്ഞു….

"""അപ്പോ ഏട്ടൻ കണ്ടില്ലല്ലോ??""""

"""ഇന്നലെ ഏട്ടൻ കണ്ടില്ല…. പക്ഷെ ഇനിയും മോൻ അതുപോലെ കയറി വന്ന ഞാൻ തന്നെ ഏട്ടനെ വിളിച്ച് കാട്ടി കൊടുക്കും…… നോക്കിക്കോ"""

ഏട്ടത്തി ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞ് നിർത്തിയതും ഞാൻ ശാന്തനായി…. ഭാഗ്യം…. ഇന്നലത്തെ കോലം ഏട്ടൻ കണ്ടിട്ടില്ല, കുറച്ച് കൂടി പോയിരുന്നു…. പിന്നെ ഭാവിയിലെ കാര്യം…. ഏട്ടത്തി എന്നോട് ഇങ്ങനെ ഒക്കെ പറയുമെങ്കിലും ഒരിക്കലും ഏട്ടന്റെ മുന്നിൽ എന്നെ ഒറ്റു കൊടുക്കില്ല എന്ന് എനിക്ക് ഉറപ്പാണ്……

"""ഏയ് ഇനി ഇല്ല…… ഇനി മദ്യം എന്ന സാധനം ഈ കാശി കൈ കൊണ്ട് തൊടില്ല….. ഇത് സത്യം സത്യം സത്യം"""

മേശയിൽ അടിച്ചു കൊണ്ട് ഞാൻ സത്യം ചെയ്തു...

"""ഓ…..കഴിഞ്ഞാഴച്ച ബോധം ഇല്ലാതെ വന്ന് വീണിട്ട് ഞാനാണ് പിടിച്ച് എഴുന്നേൽപ്പിച്ച് തിണയിൽ കിടത്തിയത്…. അത് കഴിഞ്ഞ് അടുത്ത ദിവസവും നീ ഇതേ സത്യം ചെയ്തതാണ്… അതും ന്റെ തലയിൽ തൊട്ട്….. അതോണ്ട് ഈ സത്യം ചെയ്യൽ ഒന്നും വേണ്ട…. നന്നായാ അവനവന് കൊള്ളാം""""

ഉപദേശം………. ഒട്ടും താല്പര്യം ഇല്ലാത്ത വിഷയം ആയത് കൊണ്ട് വേഗം കഴിച്ച് എഴുന്നേറ്റു….
ഞങ്ങൾ രണ്ടാളും നല്ല കൂട്ടാണ്… ഏട്ടത്തിയ്ക്ക് ഇവിടെ കൂട്ടെന്ന് പറയാൻ ഞാൻ മാത്രേ ഉള്ളു, പക്ഷെ ഒരു പരുതി കഴിഞ്ഞാ പുള്ളിക്കാരി ഏട്ടത്തി ചമയാൻ വരും….. അത് മാത്രാണ് എനിക്ക് ഇഷ്ടം അല്ലാത്തത്……
***

"""എന്റെ ഏട്ടത്തീ……………. ഒന്ന് വേഗം വാ………"""
ഉത്തരവാദിത്ത ബോധം ഉള്ളത് കൊണ്ട് ഞാൻ വേഗം പറമ്പിൽ എത്താൻ വേണ്ടി ഏട്ടത്തിയെ നീട്ടി വിളിച്ചു….

"""ദാ വരണു ചെക്കാ……… കിങ്ങിണിനേ ഒന്ന് കൂട്ടിലാക്കട്ടെ"""

എന്നും പറഞ്ഞോണ്ട് ഏട്ടത്തി കിങ്ങിണിയെയും പിടിച്ചോണ്ട് വന്ന് കൂട്ടിൽ കയറ്റി…. ഇപ്പോ ആ നിറം മങ്ങിയ ഓറഞ്ച് ബ്ലൗസിനും കള്ളിമുണ്ടിനും മീതെ ഒരു നരച്ച തോർത്തു മുണ്ടും ചുറ്റിയിട്ടുണ്ട്….

💬 Comments

View all comments