0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.5K

അത് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയെഡാ
എന്താ ചെയ്യാ, അപ്പഴേക്കും ആ മൊലച്ചി നിന്റെ ഉള്ളിൽ കയറി കൂടീല്ലേ…… """
അല്പം വിഷമത്തോടെയാണത് പറഞ്ഞ് തുടങ്ങിയതെങ്കിലും അവസാനം അവളുടെ സ്ഥിരം ശൈലിയിൽ തമാശ പോലെ പറഞ്ഞു നിർത്തി…… എനിക്കൊട്ടും മനസ്സിലാകുന്നില്ല ഈ പെണ്ണിനെ...

"""സാരല്യ…..., എന്തൊക്കെയായാലും നിന്റെ കൂടെ ഇങ്ങനെ ഒരു രാത്രി ആദ്യമായി കഴിഞ്ഞത് ഞാനല്ലേ, അത് മതി ജീവിതകാലം മുഴുവൻ ഓർക്കുമ്പോൾ എനിക്ക് ഒരു ആശ്വാസത്തിന്"""
എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ട് അവൾ തുടർന്നു…

"""ഗൗരിയേച്ചിയുമായി നിന്റെ കല്യാണം നടത്താൻ പോവാന്ന് പറഞ്ഞ അന്ന് നീ നാട് വിടുമെന്ന് പറഞ്ഞില്ലേ, അന്ന് എല്ലാം നിന്നോട് പറയണന്ന് ണ്ടായിരുന്നു… പക്ഷെ പറ്റീല……….. പിന്നെ അപ്രതീക്ഷിതമായിട്ടാണേലും നീ ഗൗരിയേച്ചിയെ കെട്ടിയപ്പോ നിങ്ങള് തമ്മീ അടുക്കൂന്ന് കരുതി……..……………. ഹ്മ്മ്‌ ഇനിയും സമയണ്ട്, നീ നിന്റെ ഇഷ്ടം ഗൗരിയേച്ചിയോട് തുറന്ന് പറയണം…… എന്റെ ചെക്കന് അവൻ ആഗ്രഹിച്ച പെണ്ണിന്റെ കൂടെ തന്നെ ജീവിക്കാൻ സാധിക്കണം… അതാ എനിക്ക് വേണ്ടത്,………… ""
എന്നും പറഞ്ഞു കൊണ്ട് അവളൊരു ദീർഘശ്വാസം എടുത്തു…
എന്നിട്ടെന്റെ കവിളിൽ തഴുകിയിട്ട് നെറുകയിൽ ഒരു ചുടുചുംബനം കൂടെ നൽകി……

അവളങ്ങനെയൊക്കെ പറഞ്ഞെങ്കിലും അതൊന്നും ഒരിക്കലും നടക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്…..ഏട്ടത്തി ഇപ്പോ ഗർഭിണിയാണ്…. ശിവേട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ പോവുന്നവൾ……. ഇങ്ങനെ ഒരു സാഹചര്യത്തിൽ എങ്ങനെയാണ് പോയി ഇഷ്ടം പറയുക….. ഏയ് അതൊന്നും ശരിയാവില്ല….. ഏട്ടനോട് ഇഷ്ടമില്ലാതെ ഏട്ടന്റെ കുഞ്ഞ് അവരുടെ വയറ്റിൽ വളരുമോ?? അപ്പോ ഞാൻ പോയി ചോദിച്ചാൽ ഏട്ടനെ ഇട്ടിട്ട് അവരെന്റെ കൂടെ വരുമോ?? ഏയ് ഒരിക്കലുമില്ല……..

പക്ഷെ

💬 Comments

View all comments