Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]
അതൊന്നുമല്ല…… ഉണ്ണിക്ക് എന്നോട് ഇങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് സ്വപ്നത്തീ പോലും കരുതിയിരുന്നില്ല……
ഞാൻ അങ്ങനെ ഓരോന്നും ചിന്തിച്ച് കൂട്ടുമ്പോൾ ഉണ്ണി എന്റെ ഹൃദയത്തിന്റെ താളം ആസ്വദിച്ചുകൊണ്ട് എന്റെ നെഞ്ചിൽ തലവെച്ച് കിടന്നു……
""""ഡീ….. നിനക്കീ കല്യാണത്തിന് പൂർണ സമ്മതാണോ??"""
അല്പനേരം മുറിയിലാകെ തളംകെട്ടി നിന്ന മൗനത്തെ ഭഞ്ജിച്ച്കൊണ്ട് ഞാൻ ചോദിച്ചു…..
അതിന് മറുപടിയായി അതേ എന്ന മട്ടിൽ അവൾ തല കുലുക്കി….
എന്തിനായിരുന്നു ഇപ്പോ ആ ചോദ്യം?? അവൾ അല്ലെന്ന് പറഞ്ഞിരുന്നെങ്കിൽ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഞാൻ മുതിരുമായിരുന്നോ??
എന്തായാലും അവൾക്ക് കല്യാണത്തിന് പൂർണ്ണ സമ്മതമാണെന്ന് കേട്ടപ്പോ ഒരു ആശ്വാസമാണ് തോന്നിയത്….
"""രമേശേട്ടൻ ഒരു പാവാ ന്നാ തോന്നണേ"""
ഉണ്ണി എന്റെ നെഞ്ചിൽ തലവെച്ച് കിടന്നുകൊണ്ട് പറഞ്ഞു….
"""രമേശേട്ടനോ??"""
ഞാൻ സംശയത്തോടെ ചോദിച്ചു…
"""എടാ പൊട്ടാ നാളെ എന്നെ കെട്ടാൻ പോണ ആള്"""
"""അമ്പോ…… ഒറ്റവട്ടം കണ്ടപ്പേക്യും പാവാ ന്നൊക്കെ മനസ്സിലായോ…… ഏഹ്…….ഏഹ്…….."""
എന്റെ നെഞ്ചിൽ താളം പിടിച്ചോണ്ട് കിടക്കുന്ന പെണ്ണിന്റെ കവിളിൽ പിച്ചിക്കൊണ്ട് ഞാൻ ചോദിച്ചു….
"""ഞങ്ങൾ ഒന്നുരണ്ട് വട്ടം കത്തോക്കെ അയച്ചെടാ….."""
എന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി ഒരു കുസൃതി ചിരിയോടെയാണ് ഉണ്ണിയത് പറഞ്ഞത്
""""യെടി കള്ളീ…… കല്യാണത്തിന് മുന്നെ കത്തോക്കെ അയക്യേ….. കൊള്ളാലോ…….. എന്നിട്ട് എന്തൊക്കെ പറഞ്ഞ്??”"""
""""രമേശേട്ടന്റെ അനിയനില്ലേ രാജേഷ്……. അവന്റെ കല്യാണം ചേർപ്പത്തില്ലേ ഓരെ മാമ്മന്റെ മോളായിട്ട് ഉറപ്പിച്ചതാ…… അവര്ക്ക് ഈ ആചാരത്തിലൊന്നും വിശ്വാസല്ല്യഡാ……….""""
ആയിരം പൂർണ്ണ ചന്ദ്രന്മാർ ഒരുമിച്ചുദിച്ചാലും അത് പറയുമ്പോഴുള്ള ഉണ്ണിയുടെ മുഖത്തെ തെളിച്ചത്തെ വെല്ലാൻ സാധിക്കില്ലായിരുന്നു….
അതെനിക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം നൽകി……
പിന്നേം
💬 Comments
View all comments