0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.5K

കുറേ നേരം ഞങ്ങൾ അങ്ങനെ കിടന്നു…. പരസ്പരം വാരിപ്പുണർന്ന് അല്പനേരത്തെ ആയുസ്സ് മാത്രമുള്ള ഞങ്ങളുടേത് മാത്രാമായ ലോകത്ത്…… എന്നും മുഖത്തൊരു കള്ളച്ചിരി വരുത്തികൊണ്ട് ഓർക്കാൻ സാധിക്കുന്ന ഞങ്ങളുടേത് മാത്രമായ രഹസ്യ നിമിഷങ്ങൾ……
ഉണ്ണി എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണും ഞാൻ അവളെ അറിഞ്ഞ ആദ്യത്തെ ആണുമായി മാറി………..

എല്ലാം കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ സമയം രാത്രി രണ്ടര മണിയായിരുന്നു, ഉണ്ണിയുടെ കീറിയ ബ്ലൗസും ബ്രേസിയറും എല്ലാം കൂടി വലിച്ചു കെട്ടി സാരി പുതച്ച് ഒരു വിധത്തിൽ ആരും കാണാതെ അവളെ വീട്ടിൽ അവളുടെ മുറിയിൽ എത്തിച്ച ശേഷമാണ് ഞാൻ വീട്ടിൽ പോയത്….
ഭാഗ്യം….. എന്റെ തിണ്ണ ഏട്ടൻ കീഴടക്കിയിരുന്നില്ല, അതോണ്ട് ഒട്ടും സമയം കളയാതെ ഞാൻ അവിടെ കയറി കിടന്നുറങ്ങി….
****************

അടുത്ത ദിവസം അതിരാവിലെ ഏട്ടത്തിയാണ് എന്നെ കുലുക്കി വിളിച്ച് എഴുന്നേൽപ്പിച്ചത്….

"""ഡാ ചെക്കാ….. ഡാ….. എഴുന്നേറ്റേ…….. ഡാ………… എണീക്ക്""""

"""എന്താ ഏട്ടത്തി…… കുറച്ചുനേരം കിടക്കട്ടെ"""

"""മതി…. എണീറ്റേ……. നൂറ് കൂട്ടം പണീണ്ട്, നീയല്ലേ എല്ലാം ചാടി കേറി ഏറ്റേ……. വാ എണീക്ക്"""
ഏട്ടത്തി എന്നെ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞപ്പോൾ മറ്റൊരു നിവർത്തിയും ഇല്ലാതെ ഞാൻ എഴുന്നേറ്റ് ഇരുന്നു…..

"""ഓഓഓഹ്ഹ്ഹ്….."""
ഞാൻ എഴുന്നേറ്റ് പല്ല് കടിച്ചുകൊണ്ട് തൂണും ചാരി ഇരുന്നു…

"""അല്ല…. മോൻ ഇന്നലെ രാത്രി എവിടാരുന്നു…. എപ്പഴാ വന്ന് കിടന്നേ??"""
ഏട്ടത്തിയുടെ ആ ചോദ്യമാണ് എന്റെ ഉറക്കപിച്ച് പൂർണമായും മാറ്റിയത്, ഇന്നലെ രാത്രി നടന്നതെല്ലാം ഓർത്തപ്പോൾ ഞാൻ അറിയാതെ നെഞ്ചിൽ കൈ വെച്ചു പോയി…

""'എന്താടാ എന്ത് പറ്റി??"""

"""ഏയ് ഒന്നൂല്ല ഏട്ടത്തി……

💬 Comments

View all comments