0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.5K

കാര്യം അവള് ഏട്ടത്തിയോട് പറഞ്ഞിരുന്നില്ല എന്ന് തോന്നുന്നു

""""എന്ത് പറയാനാ ഗൗരിയേച്ചീ….. ഇവിടൊരുത്തന് നിങ്ങളെ കാണാഞ്ഞിട്ട് ഉറക്കം പോലും ഇല്ലാണ്ടായില്ലേ…… പിന്നെ വരാണ്ടേ പറ്റോ…."""
സുധിയുടെ പറച്ചിൽ കേട്ട് ഞാൻ ശരിക്കും ചമ്മി….. അവനെയൊന്ന് കണ്ണുരുട്ടി നോക്കിയ ശേഷം ഏട്ടത്തിയെ നോക്കിയപ്പോൾ കക്ഷി എന്നെ തന്നെ നോക്കുന്നു, ആ മുഖത്ത് വല്ലാത്തൊരു ഭാവം…..

"""ഡാ…….മതിയെഡാ മതി…….??"""
പരിസരം മറന്ന് ഏട്ടത്തിയെ തന്നെ നോക്കി നിന്നുപ്പോയ എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് സുധിയുടെ കൊണച്ച ശബ്ദമാണ്….

"""അമ്മയ്ക്ക് കുഴപ്പൊന്നും ഇല്ലല്ലോ??"""

"""ഏയ് അമ്മായി അവടെ ഓടി നടന്ന് പണിയെടുക്കണിണ്ട്…… ഒരു കൊഴപ്പോം ഇല്ല""""
സുധിയാണ് ഏട്ടത്തിയുടെ ചോദ്യത്തിന് മറുപടി കൊടുത്തത്……

"""ഏട്ടത്തിക്ക് അസ്വസ്ഥതയെന്തെങ്കിലുണ്ടോ ഇപ്പോ??"""

"""ഏയ് ഇല്ല…. ഛർദ്ദിയൊക്കെ നിന്നു…… ഇപ്പോ ചെറിയ ക്ഷീണണ്ട്, അത്രേള്ളൂ"""

"""അത്‌ന്താ കാച്ചി കുഞ്ഞമ്മേനെ ഏട്ടത്തീ വിക്കണേ??"""
ഞാൻ ഏട്ടത്തി എന്ന് വിളിച്ചത് കേട്ട് കിങ്ങിണി ഏട്ടത്തിയോട് സംശയം ചോദിച്ചു…..
ഏട്ടത്തി അതിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു….

"""ഭാ….ര്യേനെ ഏട്ടത്തീ വിക്കോ?"""
സംശയം മാറാതെ കിങ്ങിണി വീണ്ടും ചോദിച്ചു…… ഏട്ടത്തി കണ്ണ് ഇറുക്കി ചിമ്മിക്കൊണ്ട് കിങ്ങിണിയുടെ കയ്യിൽ മുറുക്കെ പിടിച്ചു……

""""ഏട്ടത്തീ പഞ്ഞ…….""""
കിങ്ങിണി വീണ്ടും എന്തോ പറയാൻ പോയതും ഏട്ടത്തി അതിന്റെ വാ പൊത്തി കളഞ്ഞു

"""ശ്യോ ഈ പെണ്ണ്………
ചായ എടുക്കാ ട്ടോ…..""""
കിങ്ങിണിയേം പൊക്കി ചായ എടുക്കാമെന്നും പറഞ്ഞ് ഏട്ടത്തി അകത്തേക്ക് വലിഞ്ഞു…..

"""ഡാ….. ഞാനൊരു സംശയം ചോയ്ക്കട്ടെ…….നീ ഗൗരിയേച്ചിനെ കെട്ടിയ കാര്യം നിങ്ങള് രണ്ടാളും അറിഞ്ഞില്ലേ??"""
അവൻ ഉദ്ദേശിച്ചത് മനസിലാവാതെ ഞാൻ സംശയ ഭാവത്തിൽ അവനെ നോക്കി….

""""അല്ല……

💬 Comments

View all comments