0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.5K

പലപ്പോഴും ഞാൻ ശ്രദ്ധിച്ചിണ്ട്, കല്യാണം കഴിഞ്ഞ ശേഷം ഗൗരിയേച്ചിന്റെ കാര്യം പറഞ്ഞ നിനക്കൊരു തപ്പികളിയാ………. ഇപ്പോതന്നെ ആ കൊച്ചൊരു സംശയം ചോയ്ച്ചപ്പേക്കും എന്തോ അവിഹിതം കയ്യോടെ പൊക്കിയ ഭാവെര്ന്ന് രണ്ടിനും………..
ഒന്നെങ്കിൽ ഈ അവസ്ഥയായിട്ട് പൊരുത്തപ്പെട്ട് ജീവിക്കാ, ഇല്ലേ ഇട്ടിട്ട് പോവാ………… ഇതൊരുമാതിരി……… പറയിൻല്യ ഞാൻ……. കൂടിപ്പോവും""""

അപ്പോഴേക്കും ഞങ്ങക്കുള്ള ചായേം പലഹാരോം ആയിട്ട് ഏട്ടത്തീം കിങ്ങിണീം എത്തി…..

പിന്നെയും കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു….. എന്തായാലും വന്ന ഉദ്ദേശം നല്ല അസ്സലായിട്ട് പൊളിഞ്ഞു, ഏട്ടത്തിയുടെ കൂടെ കിങ്ങിണിയും എന്റെ കൂടെ സുധിയും വാല് പോലെ തന്നെ ഉണ്ടായിരുന്നു….. ഒടുക്കം ഊണും കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം ഇറങ്ങാൻ നേരം കഴിഞ്ഞാഴ്ച്ച നേന്ത്രപ്പഴം ചന്തയിൽ കൊണ്ടോയി വിറ്റിട്ട് കിട്ടിയ പണം മൊത്തം ഞാൻ ഏട്ടത്തിയുടെ അച്ഛനെ മാറ്റി നിർത്തി അങ്ങേർക്ക് കൊടുത്തു…..പുള്ളി ആദ്യം വാങ്ങാൻ മടിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ വാങ്ങി…… പുള്ളിക്കും ഇപ്പോ തീരേ വയ്യ, ഏട്ടത്തീടെ ചേച്ചി ഗീത അടുത്തുള്ള ഏതോ നായരുടെ പറമ്പിൽ പണിയെടുത്ത് കിട്ടുന്ന പൈസയ്ക്കാണ് കുടുംബം മുന്നോട്ട് പോവുന്നത്…… ഗീതേച്ചിയുടെ ഭർത്താവ് മരിച്ചുപോയതാണ്…….. കിണറ് നന്നാക്കാൻ ഇറങ്ങിയപ്പോ തലയിടിച്ച് വീണതോ മറ്റോ ആണ്…… ഏട്ടത്തിയുടെ അമ്മ പിന്നെ ഏട്ടത്തി ചെറുതായിരുന്നപ്പോ തന്നെ മരിച്ചുപോയതാണ്………….

ഏട്ടത്തി മുൻപ് പറഞ്ഞുള്ള അറിവാണ് ട്ടോ ഇത്രയും….

ഞങ്ങൾ യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ ഏട്ടത്തിയുടെ മുഖം കാർമേഘം വന്ന് മൂടിയ വാനം പോലെ ആയിരുന്നു….. എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല, അതിനെ അവിടെ വിട്ടിട്ട് പോരാൻ തോന്നുന്നില്ല…. കൂടെ കൂട്ടണമെന്ന് ഉണ്ടായിരുന്നു, പക്ഷെ………… പറ്റിയില്ല…………

അങ്ങനെ ഏട്ടത്തിയോടും അച്ഛനോടും കിങ്ങിണിയോടും എല്ലാം യാത്ര

💬 Comments

View all comments