0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.5K

പറഞ്ഞ് ഞങ്ങൾ ഇറങ്ങി….. അങ്ങോട്ട് പോവുമ്പോൾ തൂക്കി നടന്ന പലഹാര കെട്ടുകളെകാൾ നൂറിരട്ടി ഭാരം തിരിച്ച് നടക്കുമ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്നു, പോവുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു, എല്ലാം ഏട്ടത്തിയോട് തുറന്നു പറയുക…. അവർക്ക് എന്നെയും ഇഷ്ടമാണെങ്കിൽ സ്വന്തമാക്കുക, ഇല്ലേ വിട്ടുകളയുക……….. പക്ഷെ ഒന്നും നടന്നില്ല, മനസ്സ് തുറന്ന് സംസാരിക്കാൻ പോലും പറ്റിയില്ല…………
*********

പിന്നീടങ്ങോട്ട് പറമ്പിൽ വിളവെടുപ്പും കാര്യങ്ങളും എല്ലാമായി നല്ല തിരക്കുള്ള സമയമായിരുന്നത് കൊണ്ട് ഏട്ടത്തിയെ കാണാൻ പോവുന്നത് പോയിട്ട് നേരെ നടുനിവർത്തി നില്ക്കാൻ പോലും കഴിഞ്ഞില്ല…….. ഒടുക്കം നല്ലൊരു പനി കിട്ടി കിടപ്പിലായപ്പോഴാണ് ഇടതടവില്ലാതെയുള്ള പണിയെടുക്കൽ നിന്നത്……
പനിയെന്ന് വെച്ചാ നല്ല അസ്സൽ പനിയായിരുന്നു…… പനിക്ക് പുറമേ ശരീര വേദനയും എല്ലാംകൂടെ ആയിട്ട് ശരിക്കും തളർന്നു പോയിരുന്നു….

അങ്ങനെ കിടപ്പിലായ സമയത്താണ് ഏട്ടത്തി ഒരു ആൺകുഞ്ഞിന് ജന്മം നൽകി എന്ന സന്തോഷ വാർത്ത അറിയുന്നത്……അനങ്ങാൻ പറ്റാത്ത അവസ്ഥയായത് കൊണ്ട് എനിക്ക് പോവാൻ സാധിച്ചില്ല, പറമ്പിൽ പിടിപ്പത് പണിയുള്ള സമയമായത് കൊണ്ട് ഏട്ടനും പോയില്ല……. വിവരം അറിഞ്ഞപ്പോ അമ്മയും ഗോവിന്തമാമ്മയും അമ്മായിയും കൂടെ അങ്ങോട്ട് പോയി……. അവർ പോയി വന്നപ്പോ കുഞ്ഞിനെ പറ്റി പറയുന്നത് കേട്ടപ്പോ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷ കൂടി വന്നു….. പക്ഷെ പനി മാറി കട്ടിലീന്ന് എഴുന്നേറ്റിട്ടും അതിനെ കാണാൻ പോവാൻ പറ്റിയില്ല
ഏട്ടൻ ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുകയാണ്, അവരെന്തായാലും രണ്ടാഴ്ച കഴിഞ്ഞാ ഇങ്ങോട്ട് തന്നെ വരും എന്നും പറഞ്ഞ് ഏട്ടൻ എന്നെ വിലക്കി…… ഇത്രയൊക്കെ അനുഭവിച്ചിട്ടും അങ്ങേരെ ധിക്കരിക്കാനുള്ള ധൈര്യം വന്നിട്ടില്ലാത്ത ഞാൻ കുഞ്ഞിനേം ഏട്ടത്തിയേം കാണാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി കൊണ്ട് പറമ്പിൽ

💬 Comments

View all comments