Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]
""എന്തായാലും ഇവിടെന്ന് രക്ഷപ്പെടാൻ പോവുന്നില്ല, അപ്പോ ഈ അവസാന നിമിഷമെങ്കിലും ഒന്ന് ധൈര്യം കാണിക്കെടാ പൊട്ടാ"""
അങ്ങനെ പലതും പറയുന്നുണ്ട്…… സാധാരണ എന്റെ ഉള്ളിൽ കിടന്ന് അടിപിടി കൂടുന്നവരെല്ലാം ഒരേ ഈണത്തിൽ പറയാൻ ആവശ്യപ്പെട്ടപ്പോൾ എനിക്കതിനെ എതിർക്കാനായില്ല……
"""ഏട്ടത്തീ….."""
"""മ്മ്….."""
അവരെന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്താതെ തന്നെ വിളിക്കേട്ടു….
"""ഇപ്പോ പറയേണ്ട കാര്യമല്ലെന്നറിയാം പക്ഷെ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ശെരിയാവില്ല….. എനിക്ക് ഏട്ടത്തിയെ ഇഷ്ടായിരുന്നു, ഇഷ്ടായിരുന്നൂന്ന് വെച്ചാ…… ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു…..
സത്യം പറഞ്ഞാ ഏട്ടത്തി ഏട്ടന്റെ ഭാര്യയായി വീട്ടിലേക്ക് കയറി വന്ന നിമിഷം ഏട്ടന് പകരം എന്റെ പെണ്ണായിട്ട് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു….. നിങ്ങടെ കല്യാണം കഴിഞ്ഞ് ആദ്യത്തെ ദിവസങ്ങളിലൊന്നും എനിക്ക് കിടന്നാ ഉറക്കം വരില്ലായിരുന്നു, അത്രയ്ക്ക് ഈ പെണ്ണ് എന്റെ ഉള്ളിൽ കയറിപ്പോയിരുന്നു…… നെഞ്ച് കീറി മുറിക്കുന്നത് പോലെയായിരുന്നു ആ സമയത്തൊക്കെ…..
പിന്നെ പതിയെ പതിയെ എല്ലാം ഞാൻ മറക്കാൻ ശ്രമിച്ചു, എന്റെ ഇഷ്ടം എന്റെ ഉള്ളിൽ തന്നെ കുഴിച്ചു മൂടാൻ ശ്രമിച്ചു……. കാരണം, നമ്മുടെ ആചാരം വെച്ച് വേണേ ഏട്ടത്തിയെ എനിക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് അറിയാമായിരുന്നു…. പക്ഷെ അങ്ങനെ നടന്നാൽ പിന്നെ ഏട്ടത്തിയും ഏട്ടനും അടുക്കുമ്പോൾ അത് എനിക്ക് ആദ്യത്തേതിനേക്കാൾ വലിയ വേദനയാവുമെന്ന് തോന്നി….. പിന്നെ ആ ആചാരവും എനിക്ക് അസ്വീകാര്യമായിരുന്നു……
പക്ഷെ ഒടുക്കം അത് തന്നെ സംഭവിച്ചു….. അപ്പോഴേക്കും എന്റെ മനസ്സ് ശരിക്കും മരവിച്ചിരുന്നു, ഏട്ടത്തി ഏട്ടന്റെ ഭാര്യയാണ്…. നിങ്ങൾക്കിടയിൽ എനിക്ക് സ്ഥാനമില്ലെന്നും നിങ്ങള് ഒന്നാവുന്നത് കൊണ്ട് എനിക്ക് ഒരു വിഷമവും ഇല്ലെന്നും ഒക്കെ ഞാൻ സ്വയം എന്റെ മനസ്സിനെ പറഞ്ഞ്
💬 Comments
View all comments