0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.6K

പഠിപ്പിക്കുകയായിരുന്നു…… എങ്കിലും ഇടയ്ക്ക് എല്ലാം ഏട്ടത്തിയോട് തുറന്ന് പറഞ്ഞ് ഏട്ടത്തിയേം കൂട്ടി എങ്ങോട്ടേലും ഓടി പോവണം എന്നൊക്കെ തോന്നും…… പക്ഷെ അതിനും ധൈര്യം വന്നില്ല……….. ഇപ്പോ ഇനി ഒന്നും നോക്കാൻ ഇല്ലല്ലോ, എല്ലാം ഏട്ടത്തി അറിയണമെന്ന് തോന്നി…….."""""

ഞാൻ ഇത്രയും കാര്യമായി പറഞ്ഞിട്ടും ഏട്ടത്തി അനങ്ങിയില്ല, അവർ എന്റെ നെഞ്ചിൽ തല പൂഴ്ത്തി അതേ പോലെ തന്നെ ഇരുന്നു……

അല്പനേരം കഴിഞ്ഞ് ഏട്ടത്തി എന്നിൽ നിന്നും അകന്ന് മാറി ഇരുന്നു, പക്ഷെ ഇരുട്ടായത് കൊണ്ട് അവരുടെ മുഖത്തെ ഭാവം വ്യക്തമായി കാണാൻ സാധിക്കുന്നില്ല……. എന്തായാലും എനിക്ക് ഒരു വലിയ ഭാരം ഇറക്കി വെച്ച പോലെയായിരുന്നു….. വല്ലാത്തൊരു ആശ്വാസം……..

"""കാശീ….."""

"""മ്മ്…."""

ഏട്ടത്തി പറയാൻ പോവുന്നത് എന്താണെന്ന് അറിയാനുള്ള ആവേശത്തിൽ ഞാൻ വിളിക്കേട്ടു…. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അവർ എന്റെ മുഖം കൈകൾക്കുള്ളിൽ ഒതുക്കി കൊണ്ട് എന്റെ ചുണ്ടിൽ അവരുടെ പവിഴാധരങ്ങൾ ചേർത്തു…..

ഒരു നിമിഷത്തെ പതർച്ച മാറിയതും ഞാൻ ആവേശത്തോടെ ആ അധരങ്ങളെ നുകരാൻ തുടങ്ങി….. ആദ്യം കീഴ് ചുണ്ടും പിന്നെ മേൽ ചുണ്ടും…. അങ്ങനെ മാറി മാറി നുകർന്നു……. എന്റെ ശരീരം ആസകലം കോരി തരിക്കുകയാണ്, എന്റെ മനസ്സ് കീഴടക്കിയ പെണ്ണിനെയാണ് ഞാൻ ഈ ചുംബിക്കുന്നതെന്ന് ഓർക്കുമ്പോൾ….

ഇത്രയും കാലം ഞാൻ ഉള്ളിലൊതുക്കിയ പ്രണയത്തിന്റെ തീവ്രത ഞാൻ ആ ചുംബനത്തിലൂടെ ഏട്ടത്തിക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു….. പക്ഷെ എനിക്ക് അവരോടുള്ള അത്ര തന്നെ, അല്ലെങ്കിൽ അതിലും ഒരു പടി മേലെയാണ് അവർക്ക് എന്നോടുള്ളത് എന്നും ആ ചുംബനത്തിലൂടെ ഞാൻ അറിഞ്ഞു…ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം കഥ പറഞ്ഞുകൊണ്ടേ ഇരുന്നു……..

💬 Comments

View all comments