Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]
ഇപ്പഴാണോ എഴുന്നേൽക്കുന്നെ??"""
അവള് ഏട്ടത്തിയോട് ചോദിക്കുന്നത് കേട്ടു…. അതിന്റെ ഉത്തരം ഏട്ടത്തി ഒരു മൂളലിൽ ഒതുക്കിയെന്ന് തോന്നുന്നു…
""""മ്മ്….മ്മ്…… ആദ്യരാത്രി കഴിഞ്ഞെന്റെ ക്ഷീണം കാണാനുണ്ട് മുഖത്ത്….. ഹീ….ഹീ…...ഹീ…..ഹീ….""""
എന്നും പറഞ്ഞ് പെണ്ണ് ഇളിക്കുന്നത് കേട്ടു… അത്രേ ഞാൻ കേൾക്കാൻ നിന്നുള്ളു
അന്ന് പിന്നെ വൈകുന്നേരം വരെ പറമ്പിലും, അതിന് ശേഷം രാത്രി വരെ സുധിയുടെ കൂടെ തെണ്ടിയും സമയം കളഞ്ഞു, രാത്രി വീട്ടിലെത്തി ഭക്ഷണം കഴിച്ച് തിണ്ണയിൽ വന്ന് കിടക്കാൻ നേരം അമ്മ തടഞ്ഞു, ""അമ്മയുടെ മുറിയിൽ കിടന്നോളാൻ""..... അമ്മയ്ക്ക് ഇതുവരെ ഇല്ലാത്ത സ്നേഹം…. യെന്തോ, കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ അമ്മയുടെ മുറിയിൽ പോയി കിടന്നു….
ഇനി അങ്ങോട്ട് ഒന്നരാടനാണ് പോലും, ഇന്ന് ഏട്ടനാണ് ഏട്ടത്തിയുടെ കൂടെയെങ്കിൽ നാളെ ഞാൻ, മറ്റന്നാളേ വീണ്ടും ഏട്ടൻ, പിന്നേം ഞാൻ….. അങ്ങനെ അങ്ങനെ ഞാനും ഏട്ടനും മാറി മാറിയാണ് പോലും കടമ നിർവഹിക്കേണ്ടത്… എനിക്ക് പണിയില്ലാത്ത ദിവസങ്ങളിൽ ഇനി തിണ്ണയിൽ കിടക്കണ്ട, അമ്മയുടെ മുറിയിൽ പാ വിരിച്ച് കിടന്നാ മതിയെന്നും...അതെന്തിനാന്ന് മനസ്സിലായില്ല…
കിടന്നിട്ട് ഉറക്കം വരണില്ല, ഇപ്പോ അപ്പുറത്തെ മുറിയിൽ ഏട്ടനും ഏട്ടത്തിയും മാത്രം…. അവർ ബന്ധപ്പെടുകയായിരിക്കുമോ??…. അങ്ങനെ ചിന്തിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു പിരിമുറുക്കം…. ഇന്നലെ വരെയുള്ളത് പോലെയല്ലല്ലോ, എന്തൊക്കെ പറഞ്ഞാലും ഇപ്പോ അപ്പുറത്ത് ഏട്ടന്റെ കൂടെ കിടക്കുന്നത് എന്റെ ഭാര്യയാണ്…….
ഒരുക്കണക്കിന് സുധി പറഞ്ഞതിലും കാര്യമുണ്ട്, ആശിക്കാൻ പാടില്ലായിരുന്നു… ഈ കൂട്ടത്തിൽ ജനിച്ചിട്ട് സ്വന്തമായി ഒരു പെണ്ണ് വേണമെന്ന് ഞാൻ ആശിക്കരുതായിരുന്നു…… സുധി ഒത്തിരി തവണ നിർബന്ധിച്ചിട്ടും ഒറ്റ തവണപോലും അവന്റെ കൂടെ പടിഞ്ഞാറെ കണ്ടതിലെ ജാനുവിന്റെ
💬 Comments
View all comments