0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.2K

അടുത്ത് പോവാഞ്ഞതും, അന്ന് പറമ്പിൽ പണിക്ക് വരുന്ന റോസമ്മ രാത്രി വീട്ടിലേക്ക് വരാൻ പറഞ്ഞപ്പോൾ പോവാതിരുന്നതുമെല്ലാം എന്റെ തെറ്റാണ്….. എനിക്ക് മാത്രമായൊരു പെണ്ണും, അവളുടേത് മാത്രമായി ഞാനും…. അങ്ങനെ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു, എല്ലാം ഇന്നലത്തോടെ അവസാനിച്ചു….
അന്ന് തമാശയ്ക്കാണെങ്കിലും ഉണ്ണി പറഞ്ഞത് ഞാൻ ഓർത്തു….. """ഒടുക്കം മാളത്തിൽ കയറാൻ പറ്റാതെ പാമ്പ് തല തല്ലി ചാവാഞ്ഞാ മതി""" എന്ന്….. മിക്കവാറും അത് തന്നെ നടക്കും…
പക്ഷെ അതിനേക്കാൾ എല്ലാമുപരി എന്ത് എന്റെ ജീവിതത്തിൽ നടക്കരുതെന്ന് ഞാൻ ആഗ്രഹിച്ചോ, അതാണ് ഇപ്പോ നടന്നിരിക്കുന്നത്….

"""മോനേ…. ഉറങ്ങണില്ലേ??"""
അമ്മയുടെ ചോദ്യത്തിന് വെറുതെ ഒന്ന് മൂളി കൊടുത്തു…. എന്റെ ഉറക്കം ഒക്കെ എന്നെന്നേക്കുമായി ഇല്ലാതാക്കിയിട്ടാണ് ചോദിക്കുന്നത്...

നിദ്രാദേവി എന്നെ കൈയൊഴിഞ്ഞിരുന്നു….. രാത്രി മുഴുവൻ ഞാൻ കണ്ണും തുറന്ന് കിടന്നു….
*****

അടുത്ത ദിവസം രാവിലെ ഞാൻ ഏട്ടൻ എഴുന്നേൽക്കുന്നതിലും മുന്നെ പറമ്പിലേക്ക് പോയി….. പണ്ടത്തെ പോലെ അഭിനയിക്കാനായിരുന്നില്ല, മറിച്ച് പണിയെടുക്കാൻ……. എന്റെ ദേഷ്യവും നിരാശയും എല്ലാം ഞാൻ അവിടെ തീർക്കാൻ ശ്രമിച്ചു…..

അതൊരു തുടക്കമായിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അത് തുടർന്നു, പുലർച്ചെ എഴുന്നേറ്റ് പറമ്പിലേക്ക് പോവും, പിന്നെ നേരം ഇരുട്ടുന്നത് വരെ അവിടെ തന്നെ, എല്ലാം കഴിഞ്ഞ് രാത്രി സുധിയുടെ കൂടെ പോയി രണ്ടെണ്ണം വീശും, വീട്ടിൽ പോയി കിടക്കും…. ഇതാണ് ഇപ്പോ എന്റെ ദിനചര്യ…..
പൊതുവെ ആരോടും ഞാൻ അധികം സംസാരിക്കാതായി…. വീട്ടിൽ അമ്മയോടൊഴിച്ച് ആരോടും തീരെ മിണ്ടാറില്ല, അമ്മയോട് തന്നെ ഇങ്ങോട്ടെന്തേലും ചോദിച്ചാ മാത്രം മറുപടി കൊടുക്കും… കല്യാണം ഒക്കെ ഉറപ്പിച്ചത് കൊണ്ടാവാം ഉണ്ണിയും ഇപ്പോ അധികം

💬 Comments

View all comments