Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
നടന്നതും അവസാനം ഇന്നലെ ഞാൻ ഇഷ്ടം തുറന്ന് പറഞ്ഞതും ഉമ്മ കിട്ടിയതും തുടങ്ങി ഏട്ടത്തി ഇപ്പോ ഉടക്കിട്ട് നിൽക്കുന്നത് വരെയുള്ള എല്ലാ സംഭവങ്ങളും ഒന്ന് വിടാതെ ഞാൻ അവൾക്ക് പറഞ്ഞ് കൊടുത്തു……
""""ഇതിപ്പോ ഞാൻ കരുതിയേനെകാളും എളുപ്പാണല്ലോ കാര്യങ്ങള്…… നീയൊന്നോണ്ടും പേടിക്കണ്ട മോനേ, നിന്റെ ഏട്ടത്തി നീ ആഗ്രഹിച്ച പോലെ നിന്റെ മാത്രമായിരിക്കും……. അതിന് നീ എന്റെ കൂടെ നിന്ന് തന്നാ മാത്രം മതി, ബാക്കി കാര്യങ്ങള് ഞാൻ ഏറ്റ്"""""
അവളെന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു, വല്ലാത്ത ആത്മവിശ്വാസം ഉണ്ടായിരുന്നു അവളുടെ സംസാരത്തിൽ….
""""എവിടെ നിന്റെ പെണ്ണുമ്പിള്ള…. അകത്തില്ലേ??"""""
അതിന് ഞാൻ ഉണ്ടെന്ന അർത്ഥത്തിൽ തല കുലുക്കി….
""""എങ്കി മോനിവിടിരി…. ഞാനൊന്ന് പോയി ആ കള്ളീനെ കാണട്ടെ……. കൊച്ചിനേം കണ്ടില്ല ഇതുവരെ"""""
എന്നും പറഞ്ഞ് ഉണ്ണി അകത്തേക്ക് കയറി പോയി….. എനിക്കാണെങ്കിൽ ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്യുന്നുമില്ല….. എന്തായിരിക്കും ഉണ്ണീടെ പദ്ധതി….. അകത്ത് എന്തായിരിക്കും നടക്കുന്നത്, അവർ തമ്മിൽ എന്തായിരിക്കും സംസാരിക്കുന്നത്…….. ഉണ്ണിയും ഗൗരിയേട്ടത്തിയും ആദ്യമായിട്ടൊന്നുമല്ല തമ്മിൽ കാണുന്നതും സംസാരിക്കുന്നതും, പക്ഷെ ഇപ്പോ എന്തോ ഒരു വെപ്രാളം
അകത്തേക്ക് പോയി നോക്കണമെന്നുണ്ട്, പക്ഷെ ഉണ്ണീടെ നാവിനെ എനിക്ക് നല്ല വിശ്വാസാ…. അവളെന്തൊകെയാ പറഞ്ഞൂടാന്ന് പറയാൻ പറ്റില്ല……. അതുകൊണ്ട് ഞാൻ പുറത്ത് തിണ്ണയിൽ തന്നെ അക്ഷമനായി കാത്തിരുന്നു….
അല്പനേരം കഴിഞ്ഞപ്പോ
""""ഡാ തെണ്ടി……..""""
എന്നും വിളിച്ചോണ്ട് ഉണ്ണി ഇറങ്ങി വന്നു….
ഞാൻ കാര്യം മനസ്സിലാവാതെ അവളെ തന്നെ നോക്കി…
""""നീ നേരത്തെ പറഞ്ഞതൊക്കെ സത്യാണോഡാ??"""""
""""എന്ത്??""""
ഞാൻ വീണ്ടും സംശയത്തോടെ അവളെ നോക്കി ചോദിച്ചു….
"""""ആ കൊച്ചിനെ കണ്ടാ ആരും
💬 Comments
View all comments