0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 12.8K

അത് നിന്റെയല്ലാന്ന് പറയൂല…. എന്നിട്ടും നീയും ഗൗരിയേച്ചിയും ഇപ്പഴും ഒന്നിച്ചിട്ടില്ലാന്ന് പറയുമ്പോ വിശ്വസിക്കാൻ ഇത്തിരി പാടാ"""""

""""എടീ സത്യാഡി…… ഞാനെന്തിനാ നിന്നോട് കള്ളം പറയണേ, അതും ഈ കാര്യത്തില്"""""

""""ഹാ….ശരിയാ…..പക്ഷെ അത് ശരിക്കും കുട്ടി കാശി തന്നെ""""
ഉണ്ണിയത് പറഞ്ഞപ്പോ ഞാനൊന്ന് പുഞ്ചിരിച്ചു….. പക്ഷെ അത് സന്തോഷം കൊണ്ടായിരുന്നില്ല…
പണിയെടുക്കാതെ കൂലി കിട്ടുന്നത് നല്ല സുഖമുള്ള ഏർപ്പാടാണെങ്കിലും ഈ കാര്യത്തിൽ അതങ്ങനെയല്ലല്ലോ……

""""നീ വിഷമിക്കണ്ടടാ…… നിങ്ങളെ ഒന്നാക്കാനുള്ള പരിപാടിയൊക്കെ എന്റെലുണ്ട്""""

""""എന്താ നീ ചെയ്യാൻ പോണേ??""""
ഞാൻ അറിയാനുള്ള ആകാംഷയിൽ ചോദിച്ചു

""""അസൂയ………….അതാണ് നമ്മടെ ആയുധം….. അത് വെച്ച് നിന്റെ ഏട്ടത്തീടെ ഉള്ളിലുള്ള ഇഷ്ടം നമ്മക്ക് പുറത്ത് കൊണ്ടോരാ""""

""""ഓ…. ഇതായ്ര്ന്നോ വല്യ പദ്ധതി"""
ഞാൻ അല്പം പുച്ഛത്തോടെ ചോദിച്ചു….

""""കേൾക്കുമ്പോ ഒരു പൊട്ടബുദ്ധിയായിട്ട് തോന്നുമെങ്കിലും ഈ പ്രശ്നം തീർക്കാൻ ഇതിലും നല്ല വഴി വേറെയില്ല…… നീ നോക്കിക്കോ ഇതെന്തായാലും ഏൽക്കും""""

അവളുടെ മനസ്സിലുള്ള പദ്ധതിയെ കുറിച്ച് ഇപ്പോ എനിക്ക് ഏകദേശം ഒരു രൂപം കിട്ടി…….. ഞാനുമായിട്ട് അടുത്തിടപഴകുക, അത് കണ്ട് ഏട്ടത്തിക്ക് അസൂയ വരുക… എന്നിട്ടവർ എന്നെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി എന്നോടുള്ള ഇഷ്ടം തുറന്ന് സമ്മതിക്കുക…….. നല്ല ഉഗ്രൻ പദ്ധതി….. നടന്നത് തന്നെ

എന്റെ ഒരു ഊഹം വെച്ചിട്ട് എന്നോട് വേറെ കല്യാണം കഴിക്കാൻ പറഞ്ഞ ഏട്ടത്തിക്ക് ഞാനും ഉണ്ണിയും അടുത്തിടപഴകുന്നത് കണ്ട് അസൂയ തോന്നാൻ ഒട്ടും സാധ്യതയില്ല…… പഹയൻ എങ്ങനേലും ഒന്ന് ഒഴിഞ്ഞുപോയി കിട്ടിയാ മതിയെന്നാവും അവരുടെ ഉള്ളിൽ……

""""ഡാ പൊട്ടാ മതീഡാ….കൂടുതൽ ചിന്തിച്ച് കൂട്ടി തല പുണ്ണാക്കണ്ട…… ഈ ഉണ്ണിമായ ഒരു കാര്യത്തിന്

💬 Comments

View all comments