0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 13K

കൊണ്ട് എനിക്ക് നിന്നോട് വെറുപ്പായിരുന്നു, പക്ഷെ അതുമാറി പെട്ടെന്ന് തന്നെ നീയെനിക്ക് നല്ലൊരു കൂട്ടായി മാറി…. ഇവിടെ നീയുള്ളതായിരുന്നു പിന്നെ എനിക്ക് ഏകാശ്വാസം, നീ ദിവസോം ഓരോന്നും പറഞ്ഞെന്നെ ദേഷ്യം പിടിപ്പിക്കുന്നതും അത് കഴിഞ്ഞ് കൂട്ട് കൂടാൻ നടക്കുന്നതും ഒക്കെ ഞാൻ ആസ്വദിക്കുകയായിരുന്നു, ശിവേട്ടനുമായി അങ്ങനൊരു ഭാര്യാഭർതൃ ബന്ധമൊന്നും ഇല്ലാണ്ടായിട്ടും എന്നെ ഇവിടെ പിടിച്ച് നിർത്തിയത് നീയാ ………
പിന്നെ എപ്പോഴാ അത് ഇങ്ങനെയൊരു ഇഷ്ടമായി മാറിയേന്ന് അറിഞ്ഞൂട…. ആ ഇഷ്ടം ഞാനെന്റെ ഉള്ളീ തന്നെ ഒതുക്കി, എന്നെപോലെ ഒരു രണ്ടാംകെട്ട്കാരിയല്ല നിന്റെ പെണ്ണാവണ്ടേന്ന് തോന്നി….. അതുപോലെ എനിക്ക് തോന്നിയത് പോലെ നിനക്ക് എന്നോട് അങ്ങനൊന്നും ഒരിക്കലും തോന്നൂലാന്നും കരുതി…..
നീയെന്റെ കഴുത്തീ താലികെട്ടിയപ്പോ ഉള്ളിന്റെ ഉള്ളിൽ ഇത്തിരി സന്തോഷിച്ചെങ്കിലും ഈ കുരുക്കീന്ന് നീ രക്ഷപ്പെടണേന്ന് ഞാൻ ആഗ്രഹിച്ചീര്ന്നു, അങ്ങനെ ഇരിക്യുമ്പഴാ ഒരൂസം രാത്രി നീ ബോധല്യാണ്ടെ വന്ന് കട്ടിലിൽ എന്റെ കൂടെ കേറി കിടന്നേ…… നീ ബോധല്യാണ്ടെ ഓരോന്നും ചെയ്തപ്പോ ആ ഒരു നിമിഷത്തേക്ക് ഞാൻ എല്ലാം മറന്നു, ഇഷ്ടപ്പെടുന്ന ആണിന് വഴങ്ങാൻ തോന്നി…… അന്ന് അങ്ങനെ നടന്നപ്പോ നിന്റെ കുഞ്ഞ് എന്റെയുള്ളിൽ വളർന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിര്ന്നു, ഒരിക്കലുമൊരു അമ്മയാവാൻ കഴിയില്ലെന്ന് കരുതിയ എനിക്ക് അന്നത്തെ ആ രാത്രിയോണ്ട് ആ ഭാഗ്യോം കിട്ടി………
പക്ഷെ ഒന്നും നീ ഒരിക്കലും അറിയരുതെന്ന് എനിക്ക് തോന്നി, അറിഞ്ഞാ കുറ്റബോധം കൊണ്ട് ജീവിതകാലം മൊത്തം നീ ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കാൻ തീരുമാനിച്ചാ അതെനിക്ക് സഹിക്കില്ല……….. അതോണ്ട് ഒന്നും ആരേം അറീക്യാതെ ഞാൻ ഉള്ളിലൊതുക്കി നടന്നു.
പിന്നെ അന്ന് ഞാൻ ഗർഭിണിയാന്ന് അറിഞ്ഞ

💬 Comments

View all comments